ജൂൺ 10, 2009

പരീക്കുട്ടിയുടെ ഉണക്കചെമ്മീന്‍


പരീക്കുട്ടി ഇതാ വീണ്ടും ജനമനസ്സുകളിലേക്ക്...
ഇത്തവണ ചെമ്മീന്‍ അല്ല, ഉണക്കചെമ്മീന്‍ ആണെന്നുമാത്രം!
സ്വാദിഷ്ടമായ ഉണക്ക ചെമ്മീന്‍ റോസ്റ്റ്‌. പാക്കറ്റ് വില വെറും രണ്ടുരൂപ അമ്പതു പൈസ!

കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ എല്ലാ പലചരക്ക് കടകളിലും ലഭ്യമാണ്.
ഒരു ചെറിയ പാക്കറ്റ് 'പരീക്കുട്ടി' ഉണ്ടെങ്കില്‍ ഒരു പാത്രം ചോറ് / കഞ്ഞി ഒറ്റ ഇരിപ്പിന് അകത്താക്കാം.
"മാനസമൈനേ..." പാടി ബീച്ചില്‍ ഇരിക്കുന്ന വിരഹ കാമുകന്‍ മാര്‍ക്ക് സ്നാക്ക്സ് ആയും ഉപയോഗിക്കാം!.

<-- ഇവിടെ ക്ലിക്കിയാല്‍ കുറച്ചുകൂടി വലിയ ചിത്രം കാണാം.

നിര്‍മാണം: നാച്ചുറല്‍ ഫുഡ്സ്, മലപ്പുറം.

കോപ്പിറൈറ്റ്: തകഴി, ബാബുഇസ്മയില്‍, രാമു കാര്യാട്ട്‌, SL പുരം.

ഫോട്ടോ കോപ്പിറൈറ്റ് : Marcus Bartley, ഹരികൃഷ്ണന്‍ .









5 comments:

പിപഠിഷു പറഞ്ഞു...

പരീക്കുട്ടി ഇതാ വീണ്ടും ജനമനസ്സുകളിലേക്ക്!

jayanEvoor പറഞ്ഞു...

പിപഠിഷു.....

പേര് എനിക്കിഷ്ടപ്പെട്ടു. അല്പം സംസ്കൃതം പഠിച്ചതുകൊണ്ടാവാം.

ചെമ്മീന്‍ എന്നുകേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നവരാണ് മുക്കാല്‍ പങ്കു മലയാളികളെങ്കിലും!

എന്നിട്ടും,ഈ സംസ്കൃതപ്പേരു കണ്ടു പേടിച്ചാണോ, ഇവിടെ ആരും വന്നു കമന്റാത്തത്!?

http://jayandamodaran.blogspot.com/

പിപഠിഷു പറഞ്ഞു...

ആയിരിക്കാം...
പക്ഷേ, എന്റെ നേരത്തെ ഉള്ള പോസ്റ്റില്‍ കമന്റുകള്‍ കിട്ടിയിരുന്നു... രണ്ടാമത്തെ പോസ്റ്റ് നോക്കിയാല്‍ കാണാം. കമന്റ്‌ കിട്ടേണ്ട പോസ്റ്റ് ആണെങ്കില്‍ കിട്ടും! :) എന്തായാലും ജയന്‍ ചേട്ടാ ഒരു സ്പെഷ്യല്‍ താങ്ക്സ്... ;)

ഞാന്‍ സംസ്കൃതം പഠിച്ചിട്ടില്ല. പിപഠിഷു എന്ന വാക്കു എനിക്ക് പണ്ടേ നല്ല ഇഷ്ടം ആയിരുന്നു. ഏതോ ഒരു മലയാളം ക്ലാസ്സിനിടെ കിട്ടിയതാണ്...

www.99orkut.com പറഞ്ഞു...

Cooooooool Post

www.99orkut.com പറഞ്ഞു...

NIce Posts... Keep Up...!!!