ജൂൺ 29, 2009

ജോണ്‍ ഉലഹന്നാന്‍ അന്തരിച്ചു


കേരളത്തിലെ മിക്കവാറും എല്ലാ TV പ്രേക്ഷകര്‍ക്കും ഓര്‍മയുണ്ടാവും ജോണ്‍ ഉലഹന്നാന്‍ എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍നെ. ഉപഗ്രഹചാനലുകള്‍ ഇല്ലാതിരുന്ന കാലത്തു ദൂരദര്‍ശന്‍ വാര്‍ത്തകള്‍ റിപ്പോര്ട്ട് ചെയ്തിരുന്ന സുമുഖനായ ഊശാംതാടിക്കാരന്‍ .
തൊണ്ണൂറുകളില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണങ്ങളില്‍ പ്രധാന സംഭവങ്ങള്‍ റിപ്പോര്ട്ട് ചെയ്തിരുന്നതും, പ്രമുഖ അഭിമുഖങ്ങള്‍ നടത്തിയിരുന്നതും അദ്ദേഹമായിരുന്നു. ചടുലമായ സംഭാഷണ രീതിയും പ്രസന്നമായ മുഖവും അദ്ദേഹത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സ്ടെട്സ്മാന്‍ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അല്‍പസമയം മുന്‍പ് ഏതോ ഒരു ചാനലില്‍ ഫ്ലാഷ് ന്യൂസ് ആയി ആണ് ഞാന്‍ മരണ വാര്‍ത്ത കണ്ടത്‌.
സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി! കാരണം, വളരെയധികം നാളുകള്‍ക്കു ശേഷം ഇന്നു ഞാന്‍ അദ്ദേഹത്തെ കുറിച്ചു ആലോചിച്ചിരുന്നു! അതിന് കാരണം ആയതു ആ ഊശാംതാടിയും! തിരുവനന്തപുരത്ത് നിന്നു ഇന്നു വൈകിട്ടാണ് ഞാന്‍ നാട്ടിലേക്ക് പോന്നത്! വഴിയില്‍ വച്ചു ഓരോ കാര്യങ്ങള്‍ ആലോചിച്ചു. അതിനിടക്ക്‌ എപ്പോഴോ ഊശാംതാടി ഇവിടെഇന്ത്യ ഇല്‍ എങ്ങനെ ഒരു സ്റ്റൈല്‍ ആയി എന്നൊക്കെ ആലോചിച്ചു. സച്ചിനിലൂടെയും, ബാളി സാഗുവിലൂടെയും ആണ് ഈ സ്റ്റൈല്‍ ഇവിടെ ഹിറ്റ്‌ ആയതെങ്കിലും അതിനുമുന്‍പെ കുറച്ചു പേര്‍ ഊശാംതാടി വയ്ക്കുന്നവരായി ഇവിടെ ഉണ്ടായിരുന്നു. ആദ്യം മനസ്സില്‍ വന്നത് ജോണ്‍ ഉലഹന്നാനും! അങ്ങനെ അദ്ദേഹത്തെ കുറിച്ചായി ആലോചന. അദ്ദേഹത്തിന്റെ പഴയ പരിപാടികളും മറ്റും മനസ്സിലേക്ക് കടന്നു വന്നു! ഇപ്പോള്‍ദൂരദര്‍ശനില്‍ ഏതെങ്കിലും ഉന്നത പദവിയിലായിരിക്കാം എന്നൊക്കെ ഊഹിച്ചു!
വീട്ടിലെത്തി ന്യൂസ് ചാനലുകള്‍ കണ്ടുകൊണ്ടിരിക്കെ ചില റിപോര്‍ട്ടിംഗ്കള്‍ കാണവേ അദ്ദേഹത്തെ വീണ്ടും ഓര്‍മിച്ചു! പത്തോ പതിനഞ്ചോ മിനിട്ടുകള്‍ക്കകം തന്നെ ഏതോ ഒരു ചാന്നെലില്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ഞാന്‍ കണ്ടു! തികച്ചും യാദൃശ്ചികമായി...
2009 ജൂണ്‍ നഷ്ടങ്ങളുടെ മാസം ആണ്! മൈക്കില്‍ ജാക്സന്‍ , ലോഹിതദാസ് എന്നീ പ്രതിഭകളെയും നമുക്ക്‌ അകാലത്തില്‍ നഷ്ടപ്പെട്ട മാസം...
ഈ മൂന്നു പ്രതിഭകള്‍ക്കും എന്റെ ആദരാഞ്ജലികള്‍...

അദ്ദേഹത്തിന്റെ ഒരു ചിത്രം ഞാന്‍ ഇടുന്നു. [ജൂണ്‍ 30, 2:16 PM]


13 comments:

Alsu പറഞ്ഞു...

ഞാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..

ഉറുമ്പ്‌ /ANT പറഞ്ഞു...

ആദരാഞ്ജലികള്‍

Junaiths പറഞ്ഞു...

ആദരാഞ്ജലികള്‍,ഒരു ചിത്രം കൂടെ ഇടാമായിരുന്നു...

പിപഠിഷു പറഞ്ഞു...

ഒരു ചിത്രത്തിനായി ഞാന്‍ നെറ്റ് ഇല്‍ ഒരുപാടു അന്വേഷിച്ചു, മാഷേ... ആകെ കിട്ടിയത്‌ ഒരു ചെറിയ ചിത്രം ആണ്. അത് ഞാന്‍ അപ്‌ലോഡ്‌ ചെയ്യുന്നു...

ഇന്നു മാതൃഭൂമിയിലും ഈ ചെറിയ ചിത്രം ആണ് കൊടുത്തിട്ടുള്ളത്. ചരമം പേജ് ഇല്‍ ഒറ്റക്കോളം ന്യൂസ് ആയി... ഉപഗ്രഹ ചാനലുകളുടെ അതിപ്രസരത്തില്‍ നമ്മുടെ ആദ്യ ടെലിവിഷന്‍ അവതാരകനെ നാമെല്ലാം മറന്നു എന്നതിന് വേറെ തെളിവ്‌ ഒന്നും ആവശ്യം ഇല്ല. ഒരു ചാനലില്‍ പോലും ഫ്ലാഷ് ആയി അല്ലാതെ ഈ ന്യൂസ് ഞാന്‍ കണ്ടില്ല!

Source: http://weeksupdate.com/2009/06/john-ulahannan-died-first-malayalam-tv.html

ജിവി/JiVi പറഞ്ഞു...

ജോണ്‍ ഉലഹന്നാന് ആദരാഞ്ജലികള്‍.

പിപഠിഷു പറഞ്ഞു...

കുറച്ചു കൂടി നല്ല ചിത്രം കിട്ടി, മനോരമയില്‍ നിന്ന്

ജ്വാല പറഞ്ഞു...

ആദരാഞ്ജലികള്‍..

Kiranz..!! പറഞ്ഞു...

ചങ്കിൽക്കൊള്ളുന്ന ചില മരണങ്ങളാണ് ഈ കഴിഞ്ഞ രണ്ടാഴ്ച്ചയായി കാണുന്നത് :(

www.99orkut.com പറഞ്ഞു...

ആദരാഞ്ജലികള്‍

www.99orkut.com പറഞ്ഞു...

തനിക്ക് താരമാകാന്‍ വേണ്ടി തിരക്കഥ മോഷ്ടിക്കുന്ന ഒരു യുവാവിനെക്കുറിച്ചായിരുന്നു ‘ഉദയനാണ് താരം’ എന്ന സിനിമ. മലയാളത്തില്‍ വമ്പന്‍ ഹിറ്റായ ചിത്രം തമിഴില്‍ വെള്ളിത്തിരൈ എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. ഉദയനാണ് താരം ഹിന്ദിയില്‍ റീമേക്ക് ചെയ്യണമെന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ആഗ്രഹമായിരുന്നു. ആ ആഗ്രഹം നടന്നില്ലെന്നതു പോകട്ടെ, തന്‍റെ സിനിമയുടെ കഥ മോഷ്ടിച്ച് ഒരു ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് കണ്ടു നില്‍ക്കേണ്ട ഗതികേടും റോഷനുണ്ടായി.
അതെ, ഉദയനാണ് താരത്തിന്‍റെ ഹിന്ദി റീമേക്ക് ‘ഷോര്‍ട്ട് കട്ട്’ ഇന്നു റിലീസായി. നീരജ് വോറയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തിന്‍റെ ക്രെഡിറ്റ് പട്ടികയിലെവിടെയും റോഷന്‍റെയോ ശ്രീനിവാസന്‍റെയോ പേരില്ല. തന്‍റെ അനുവാദമില്ലാതെ ഉദയനാണ് താരം റീമേക്ക് ചെയ്തതിന് ഹിന്ദി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.

അനില്‍ കപൂറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് തന്നെ ഉദയന്‍റെ ഹിന്ദി റീമേക്ക് ഒരുക്കുമെന്നായിരുന്നു നേരത്തേ കേട്ടിരുന്നത്. അനില്‍ തന്നെ ചിത്രം നിര്‍മ്മിക്കാനും പദ്ധതിയിട്ടു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. സംവിധായകന്‍റെ സ്ഥാനത്തു നിന്ന് റോഷന്‍ ഔട്ട്. തിരക്കഥാകൃത്തിന്‍റെ സ്ഥാനത്ത് അനീസ് ബസ്മിയും സംവിധായകന്‍റെ സ്ഥാനത്ത് നീരജ് വോറയും വന്നു. അക്ഷയ് ഖന്നയും അര്‍ഷദ് വര്‍സിയും നായകന്‍‌മാര്‍. നിര്‍മ്മാണം അനില്‍ കപൂര്‍ തന്നെ.


തിരക്കഥ മുഴുവന്‍ അനീസ് ബസ്മി മാറ്റിയെഴുതിയെന്നും ഇപ്പോള്‍ ഉദയനുമായി കാര്യമായ സാദൃശ്യം ഷോര്‍ട്ട് കട്ടിനില്ലെന്നുമാണ് നീരജ് വോറ പറയുന്നത്. എന്തായാലും തിരക്കഥ മോഷ്ടിച്ച് സൂപ്പര്‍ സ്റ്റാറായ രാജപ്പന്‍ തെങ്ങുമ്മൂടിന്‍റെ കഥ പറയുന്ന ഉദയനാണ് താരത്തിന് ഇങ്ങനെയൊരു ഗതി വന്നല്ലോയെന്നാണ് ചിത്രത്തിന്‍റെ ആരാധകര്‍ പറയുന്നത്.

ശ്രീ പറഞ്ഞു...

സത്യമാണ്. എന്റെയും കുട്ടിക്കാലത്ത് ജോണ്‍ ഉലഹന്നാന്‍ ഞങ്ങള്‍ക്കിടയിലെ ഹീറോ ആയിരുന്നു... ആ പ്രത്യേക ശബ്ദവും താടിയും തന്നെ കാരണം.

വൈകിയെങ്കിലും എന്റെയും ആദരാഞ്ജലികള്‍

മനനം മനോമനന്‍ പറഞ്ഞു...

ഞാൻ എന്റെ ബ്ലോഗിലിട്ട ഒരു കമന്റ് താങ്കളെ പ്രകോപിപ്പിച്ചിരുന്നതായി കണ്ടു. ഇന്നാണു താങ്കളുടെ ആ കമന്റു കണ്ടത്. ചെമ്മീനും പരീക്കുട്ടിയുമായിട്ടൊക്കെ അങ്ങു കഴിഞ്ഞാൽ പോരേയെന്നു ഞാൻ താങ്കളോടു പറഞ്ഞതും, വലിയവലിയകാര്യങ്ങളിലൊക്കെ ഇടപെടണോ എന്നു ചോദിച്ചതും ഒരു തമാശയായിട്ടാണ്. ക്ഷമിയ്ക്കുക.പിന്നെ ഞാൻ വലിയ ബ്ലോഗറൊന്നുമല്ല, കേട്ടൊ! അതിനു സമയവും ഇല്ല. അതുപോട്ടെ.

ജോൺ ഉലഹന്നാനെക്കുറിച്ച് എഴുതി അദ്ദേഹത്തെ ഓർമ്മിപ്പിച്ചതിനു നന്ദി! ഇന്നത്തെപ്പോലെ മറ്റു ചാനലുകളൊന്നും ഇല്ലാതിരുന്ന കാലത്ത് ആ ഊശാൻ താടിയുമായി ഇടയ്ക്കിടെ വന്നിരുന്ന ജോൺ ഉലഹന്നാനെ ആ കാലത്തെ ദൂരദർശൻ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല!

മാണിക്യം പറഞ്ഞു...

ആദരാഞ്ജലികള്‍