നവംബർ 26, 2009

ഇഞ്ചിയുടെ പോസ്റ്റ് ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ ഒരു റിക്വസ്റ്റ്


തോന്ന്യാശ്രമം വഴി ആല്‍തറ.കോം ഇല്‍ എത്തി. അവിടെ നിന്നാണ് ചിത്രകാരന്‍ ചേട്ടന്റെ കമന്റ്‌ നോക്കി ഇഞ്ചിപെണ്ണിന്റെ ആ ബ്ലോഗ് പോസ്റ്റില്‍ വീണ്ടും എത്തിയത്.

ചിലരുടെ ചില കമന്റുകള്‍ മൂക്ക് പൊത്തി ആണ് വായിച്ചത്... പക്ഷെ അവസാനത്തെ കമന്റില്‍ അതായത് കമന്റ്‌ നമ്പര്‍ 68 ഇല്‍ എത്തിയപ്പോ വാ പൊളിച്ചു പോയി!















സംഭവം
ഇതാണ്. ഇഞ്ചി ചേച്ചി ആ പോസ്റ്റില്‍ ഇട്ട പടം എടുത്തത് അവസാന കമന്റ്‌ ഇട്ട അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ നിന്നാണ്.

മലയാളി അല്ലാത്തത് കൊണ്ടു, ആ പോസ്റ്റും കമന്റുകളും വായിക്കാന്‍ പറ്റാത്തത് കൊണ്ടു പുള്ളിക്ക്കാരന്‍ വലിയ ആവേശത്തില്‍ ആണ്. തന്റെ ബ്ലോഗ്ഗിനെ പറ്റി എന്തെക്കെയോ ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നു എന്നാണു പുള്ളിക്കാരന്‍ ധരിച്ചു വച്ചിരിക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത്.

പോസ്റ്റും അഭിപ്രായങ്ങളും ഒന്നു മൊഴിമാറ്റി കൊടുക്കാന്‍ ആണ് പുള്ളിയുടെ അഭ്യര്‍ഥന!

ഒട്ടും ചൂടും നാറ്റവും ആറാതെ ആരെങ്കിലും അത് (പോസ്റ്റും കമന്റുകളും) ഒന്നു ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു... ബൂലോകത്തിലെ ചിലയിടങ്ങളിലെ നാറ്റം പുറതോട്ടും വ്യാപിക്കാന്‍ അത് വളരെ അധികം സഹായിക്കും.

മൂപ്പരുടെ പോസ്റ്റിലേക്കുള്ള ലിങ്ക് ഒന്നും ഞാന്‍ കൊടുക്കുന്നില്ല. മൂപ്പരോടി ഇവിടെ വന്നും കമന്റും!.






നവംബർ 24, 2009

ഇത്രയും കളി കളിച്ചാല്‍ ദ്രാവിഡും എടുക്കും റണ്‍സ് - ഒരു മറുപടി


രണ്ടു പ്രതിഭകളെ താരതമ്യം ചെയ്യുന്നത് അത്ര മഹത്തായ കാര്യമാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എങ്കിലും ചിലര്‍ക്ക് മറുപടി കൊടുക്കാന്‍ അത് പലപ്പോഴും ചെയ്യേണ്ടി വരുന്നു.

സച്ചിന്‍ തെണ്ടുല്‍കര്‍ ക്രിക്കറ്റ് ജീവിതത്തില്‍ 20 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ചില വിമര്‍ശകരില്‍ നിന്നു കേട്ട വാദങ്ങള്‍ക്കാണ് മറുപടി പറയാന്‍ ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ശശി തരൂരിന്റെയും അജയ് ജടെജയുടെയും മറ്റും ട്വിട്ടെരുകളില്‍ @മെസ്സേജ് ആയി ഒരുപാടു പേരുടെ ട്വീട്ടുകളും ഇങ്ങനെ ഞാന്‍ കണ്ടു. ആവര്‍ത്തിച്ചു പറഞ്ഞു സത്യമായി തെറ്റിധരിചെക്കാം പലരും.

ഇതാണ് വിമര്‍ശകരുടെ വാദം -
"സച്ചിന്‍ കളിക്കാന്‍ തുടങ്ങിയത് 1989 ഇല്‍ ആണ്. ദ്രാവിഡ്‌ 1996 ലും. സച്ചിന്‍ വന്നു കഴിഞ്ഞു 7 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ദ്രാവിഡ്‌ എത്തിയത്. ഇപ്പോള്‍ സച്ചിന് പ്രായം 36 ദ്രാവിഡ്‌ നു 37. സച്ചിന്‍ കളിച്ച അത്രയും നാള്‍ ദ്രാവിഡിന് കളിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ ദ്രാവിഡ്‌ പണ്ടേ സച്ചിനെ മറികടക്കുമായിരുന്നു..."

എന്നാല്‍ ഇവിടെ ചില വസ്തുതകള്‍ മറഞ്ഞു കിടക്കുന്നുണ്ട്...

ഏഴ് വര്‍ഷം വ്യത്യാസം ഉണ്ടെങ്കിലും സച്ചിന്‍ വെറും 28 ഇന്നിങ്ങ്സേ ദ്രാവിടിനെക്കാള്‍ കൂടുതല്‍ കളിച്ചിട്ടുള്ളൂ. (28 ടെസ്റ്റുകള്‍ അല്ല!)
സച്ചിന്‍ ഇതേവരെ കളിച്ചത് 263 ഇന്നിങ്ങ്സ്കളാണ് . ദ്രാവിഡ്‌ 235 ഉം.

പക്ഷെ 1800 ഇല്‍ അധികം രണ്നുകളും 16 സെഞ്ച്വറികളും സച്ചിന്‍ ദ്രാവിടിനെക്കാള്‍ അധികമായി അടിച്ചിട്ടുണ്ട്. സച്ചിന്റെ ടെസ്റ്റ്‌ ശരാശരി 54.79 ആണ് ദ്രാവിടിന്റെത് 53.06 ഉം.

അതോടെ ആ വാദം അവസാനിച്ചു എന്ന് ഞാന്‍ കരുതട്ടെ...

ഇനി ഈ സെഞ്ച്വറികള്‍ ടീമിന് കൂടുതല്‍ പ്രയോജനപ്പെട്ടത്‌ ആര് കളിച്ചപ്പോള്‍ ആണ് എന്നതാവും അടുത്ത വാദം. സച്ചിന്‍ സെക്കന്റ്‌ ഇന്നിങ്ങ്സില്‍ കളിക്കാറെയില്ല എന്നാണല്ലോ വെപ്പ്!

സച്ചിന്‍ സെക്കന്റ്‌ ഇന്നിങ്ങ്സില്‍ അടിച്ച സെഞ്ച്വറികള്‍ 11 ദ്രാവിഡ് അടിച്ചത് 5.

ഒരു പ്രമുഖ പത്രം ദ്രാവിഡിനെ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്സ്മന്‍ ആയി അവരോധിച്ചു കൊണ്ടു ഇറക്കിയ റിപ്പോര്ട്ട് നു മറുപടിയായി എന്റെ ബ്ലോഗ്ഗില്‍ ഇട്ട അനാല്യ്സിസ് കാണുക.

ഒരു കാര്യം ഇതിന്റെ കൂടെ കൂട്ടി ചേര്ത്തു പറയട്ടെ...

ദ്രാവിഡ്‌ വന്മതില്‍ ആയി നിന്നു തോല്‍ക്കെണ്ടിയിരുന്ന പല കളികളും ജയിപ്പിച്ചിട്ടുണ്ട്. പക്ഷെ ചില ജയിക്കേണ്ട കളിയെങ്കിലും ദ്രാവിഡിന്റെ ഇഴഞ്ഞുള്ള ബാറ്റിംഗ് കാരണം സമനിലയില്‍ എത്തിയിട്ടുണ്ടാവാം(?)

സുനില്‍ ഗവാസ്കര്‍ പറഞ്ഞതാണ്: "സച്ചിന്‍ തന്റെ വിക്കെറ്റ് കൊടുക്കേണ്ട എന്ന് കരുതി കളിച്ചാല്‍ പിന്നെ ആര്ക്കും മൂപ്പരെ ഔട്ട് ആക്കാന്‍ പറ്റില്ല! "

അതായത് വന്മതില്‍ ആകാന്‍ തീരുമാനിച്ചാല്‍ സച്ചിന് വന്മതില്‍ ആവാം. പക്ഷെ കളി ജയിക്കില്ല. സമനിലയാവും. അവസാനം ഒരു പേരും കിട്ടും സച്ചിന്‍ വന്മതില്‍ ആയി ഇന്ത്യ സമനില കരസ്ഥമാക്കി!

വിക്കറ്റ് കൊടുക്കണ്ട എന്ന് തീരുമാനിച്ചു സച്ചിന്‍ കളിച്ച ഒരു കളി ഉണ്ട്. ഒസട്രലിയക്ക് എതിരെ സിഡ്നിയില്‍ 2004 ജനുവരിയില്‍ .

സച്ചിന്‍ ഔട്ട് ആയില്ല. ഒരറ്റത്ത് പാറ പോലെ നിന്നു. ഓഫ്‌ സ്ടുംപിനു പുറത്തു പോയ ഒരൊറ്റ ബോള്ളും തൊട്ടില്ല! സച്ചിന്‍ ആ ടെസ്റ്റില്‍ പുറത്താവാതെ അടിച്ചത് 301 റണ്‍സ്. ഇഴഞ്ഞുള്ള ഒരു ഇന്നിങ്ങ്സ് 241* സെക്കന്റ്‌ ഇന്നിങ്ങ്സില്‍ 60*.

ആ ടെസ്റ്റ്‌ പോലെ എല്ലാ ടെസ്റ്റും വേണമെങ്കില്‍ സച്ചിന് കളിക്കാം. നല്ല ഉഗ്രന്‍ വന്മതിലും ആവാം. പക്ഷെ ഇന്ത്യ കളി ജയിക്കില്ല!

ഇന്ത്യ ചരിത്രത്തില്‍ ഇതുവരെ കളിച്ച ടെസ്റ്റുകളില്‍ ആകെ ജയിച്ചത് 100 ടെസ്റ്റുകള്‍ ആണ്. അതില്‍ 52 എണ്ണം സച്ചിന്‍ ടീമില്‍ വന്നതിനു ശെഷം ഉള്ള ഇരുപതു വര്‍ഷങ്ങളില്‍ ആണ്.

Greame Pollock:
Tendulkar is the best in the world at the moment. Why I've always liked him is that batsmen tend to be negative at times and I think batting is not about not getting out - it is to play positively. I think you got to take it to the bowlers and Sachin is one such player. When you do so, you change the game, you change bowlers because they suddenly start bowling badly because they are under pressure.

ഒരു കൂട്ടിച്ചേര്‍ക്കല്‍ : പോസ്റ്റ് വായിച്ചു ഞാന്‍ ഒരു ദ്രാവിഡ്‌ വിരോധി ആണെന്ന് കരുതരുത്... സച്ചിന്‍ കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ടെസ്റ്റ്‌ കളിക്കാരന്‍ ദ്രാവിഡ് ആണ്. മീഡിയയും ഫാന്‍സും പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹം എന്ത് പിഴച്ചു? മുള്ടാന്‍ ദിക്ലരെഷന്‍ പോലും അദ്ദേഹം മന:പൂര്‍വ്വം ചെയ്തതാണെന്ന് ഞാന്‍ കരുതുന്നില്ല്ല.






നവംബർ 18, 2009

ഒടുവില്‍ കുറ്റസമ്മതം നടത്തി! അല്ലേ?


ആദ്യം വായിച്ചപ്പോ ഞാന്‍ ചെറുതായി ഞെട്ടി... ഈശ്വരാ മനോരമ സൈറ്റ് അല്ലെ ഞാന്‍ എടുത്തത്? ഇനി ദേശാഭിമാനി മുഖപ്രസംഗമോ മറ്റോ ആണോ ഞാന്‍ വായിച്ചത്...? ഹേയ് അല്ല! മനോരമ തന്നെ...!! (ക്ലിക്കിയാല്‍ വലുതായി കാണാം...)


"ഒടുവില്‍ കുറ്റസമ്മതം നടത്തി! അല്ലേ?"


ഞങ്ങള്‍ അന്നേ പറഞ്ഞതല്ലേ ?! ഹല്ലപിന്നെ!!
(മനോരമയ്ക്ക് പറ്റിയ ഒരു ചെറിയ കയ്യബദ്ധം ആണ്... എങ്കിലും എന്തിനാ വിട്ടു കളയുന്നത് ? ഒരു പോസ്റ്റിനുള്ള വകുപ്പായില്ലേ? ഇവിടെയാണ് അത് കണ്ടത്. )


ചിത്രങ്ങള്‍ - യൂട്യൂബ് ഇമേജ്, മനോരമ ഓണ്‍ലൈന്‍ സ്ക്രീന്ഷോട്ട് - ചിത്രങ്ങളുടെ പൂര്‍ണ്ണ അവകാശംഇവര്‍ക്ക് മാത്രം!






നവംബർ 14, 2009

സ്വന്തം ലേഖകന്‍ ഇടതു കണ്ണിലൂടെ കണ്ടത്‌


സ്വന്തം ലേഖകന്റെ ബ്ലോഗ് പിപഠിഷു എന്ന എന്റെ ബ്ലോഗിനേക്കാള്‍ പ്രശസ്തമാണ്. എങ്കിലും ഞാന്‍ ഇവിടെ അതിലെ ഒരു പോസ്റ്റ്‌ പരിചയപ്പെടുത്തുക എന്ന സാഹസത്തിനു മുതിരുന്നു. എന്റെ പോസ്റ്റു വഴിയും ആരെങ്കിലും ഒക്കെ അറിയട്ടെ...!

ആ പോസ്റ്റ്‌ ട്വിറ്റെര്‍ അപ്ഡേറ്റ് ആയി ഇടാം എന്ന് കരുതിയതാണ് പക്ഷെ 140 വാക്കുകളില്‍ ഒതുക്കിയാല്‍ പോരാ എന്ന് തോന്നി. എനിക്കിനി ഈ പോസ്റ്റ്‌ ട്വിട്ടെരില്‍ ഇടാല്ലോ... പോസ്റ്റിനു ധൈര്യമായി നര്‍മ്മം എന്ന ലേബലും കൊടുക്കാം.

വായിക്കേണ്ട വിധം.
ആദ്യം ചെയ്യേണ്ടത്‌ ഉപ തിരഞ്ഞെടുപ്പിന്റെ റിസള്‍ട്ട്‌ വന്നു കഴിഞ്ഞുള്ള ദേശാഭിമാനി മുഖപ്രസംഗം വായിക്കുക. (വായിക്കാത്തവര്‍ ഉണ്ടാകില്ല) അതിനെക്കുറിച്ച് ഞാന്‍ ഒരുപാടൊന്നും പറയുന്നില്ല. :D

പിന്നെ നേരെ പോയി സ്വന്തം ലേഖകന്റെ പോസ്റ്റ്‌ വായിക്കുക.

ഇടയ്ക്ക് നിര്‍ത്തി താരതമ്യം ചെയ്യുക... അപ്പോഴാണ്‌ അതിന്റെ ആ... രസം കിട്ടുന്നത്.

ബി സി സി ഐയ്ക്ക്‌ എന്തായാലും ഒരു വലിയ ഉപകാരമാണ് ഈ രണ്ടു പോസ്റ്റുകളും.






നവംബർ 05, 2009

സച്ചിന് ഈ തോല്‍വി പുത്തരിയല്ല !


ഓസ്ട്രേലിയയെ ഒരാള്‍ തോല്‍പ്പിച്ചു! ഓസ്ട്രേലിയ പത്തുപേരെ തോല്‍പ്പിച്ചു! അങ്ങനെ ഇന്ത്യന്‍ ടീം തോറ്റു!! cricinfo scoreborad

സച്ചിന്‍ ഒരു മാച്ച് വിന്നര്‍ അല്ല! കാരണം മാച്ച് വിന്നര്‍ ആവാന്‍ മാച്ച് ജയിക്കണം. അതിന് 10 മണ്ടന്മാര്‍ കൂടെ ഉണ്ടായിട്ടു കാര്യമില്ല! 10 കളിക്കാര്‍ വേണം. ക്രിക്കറ്റ് ഒരു ടീം ഗെയിം ആണ്!

സച്ചിന്‍ റെക്കോര്‍ഡ്‌നു വേണ്ടി മാത്രം കളിക്കും, 7 റണ്‍സ് എടുത്തു പുറത്താവും, റെക്കോര്‍ഡ്‌ ഇടാന്‍ വേണ്ടി സ്ലോ ആയി കളിക്കും അങ്ങനെ എന്തൊക്കെയായിരുന്നു... വെറുതെ പറയുന്നതല്ല. ഇതൊക്കെ ചില സച്ചിന്‍ വിരോധികള്‍ ഓര്‍ക്കുട്ട് ഇന്ത്യ കംമ്യൂനിടി യില്‍ പറഞ്ഞതാണ്. കഴിഞ്ഞ കളിയില്‍ സച്ചിന്‍ സ്ലോ ആവാന്‍ കാരണം റെക്കോര്‍ഡ്‌ ആണത്രേ...

250 വേണ്ടപ്പോ എങ്ങനെ കളിക്കണം 350 വേണ്ടപ്പോ എങ്ങനെ കളിക്കണം ഇതൊക്കെ സച്ചിന് അറിയാം... ആരും പഠിപ്പിക്കണ്ട...!

പറയുന്നതു കേട്ടാല്‍ തോന്നും 17000 റണ്‍സ് ആ കളിയില്‍ എടുതില്ലായിരുന്നെന്കില്‍ സച്ചിന് റെക്കോര്‍ഡ്‌ കിട്ടില്ലായിരുന്നു എന്ന്! പതുക്കെ മതി... അടുത്ത മൂന്നു കൊല്ലത്തിനുള്ളില്‍ എടുത്താലും ആ റെക്കോര്‍ഡ്‌ സച്ചിന് മാത്രമെ കിട്ടൂ... തൊട്ട് താഴെ ഉള്ള ആള്‍ 3000 റണ്‍സ് എടുക്കണം സച്ചിന്റെ അടുത്തെത്താന്‍ !

സച്ചിന്‍ ഔട്ട് ആയാല്‍ ഇന്ത്യ തോറ്റു എന്ന അവസ്ഥ ഇനിയും മാറിയിട്ടില്ല! കഴിഞ്ഞ രണ്ടു കളികളും അതാണ്‌ കാണിക്കുന്നത്...

കഴിഞ്ഞ കളിയില്‍ സച്ചിന്‍ 40 ഇല്‍ നില്‍ക്കുമ്പോള്‍ അശോക ഡിസില്‍വ എന്ന
വിവരദോഷി ലെഗ് സ്ടുംപ്‌ നു ഒരുപാടു പുറത്തു കൂടി പോയ പന്തില്‍ സച്ചിനെ lbw വിളിച്ചു ഔട്ട് ആക്കി! സച്ചിനെതിരെ ഉള്ള അറുപതിമൂന്നാമത്തെ തെറ്റായ തീരുമാനം! ഡിസില്‍വ എന്ന ചെറ്റയുടെ സച്ചിനെതിരെയുള്ള അഞ്ചാമത്തെ തെറ്റായ തീരുമാനം! 63 തീരുമാനങ്ങള്‍ ഇവിടെ അതോടെ യുവരക്തങ്ങളുടെ ഘോഷയാത്രയായി. ഇന്ത്യ തോറ്റു!

ഇന്നലെയാവട്ടെ 141 ബാളില്‍ നിന്നു 175 എന്ന സ്വപ്നതുല്യമായ ഇന്നിങ്ങ്സ്‌! 18 റണ്‍സ് മാത്രം ജയിക്കാന്‍ ആവശ്യമുള്ളപ്പോള്‍ സച്ചിന്‍ ഔട്ട് ആയി... അതോടെ ഇന്ത്യന്‍ ടീമിന്റെ കഥയും കഴിഞ്ഞു ! റൈന ഭാവിയുടെ താരം ആണ്. സച്ചിന്‍ പ്രസന്റേഷന്‍ ടൈം ഇല്‍ പോലും പറഞ്ഞത് രൈനയെക്കുരിച്ചു മാത്രമാണ്! മുനാഫ്‌ പാറേല്‍, ആശിഷ്‌ നെഹ്ര ഇവനൊക്കെ എന്താണ് കാട്ടിക്കൂട്ടുന്നത്...? ഇതിപ്പോ എത്ര കളിയില്‍ ഇവന്മാര്‍ അവസാനം കൊണ്ടുപോയി കലം ഉടച്ചു? പ്രത്യേകിച്ച് നെഹ്ര!

പക്ഷെ തോല്‍വി; ഇത് സച്ചിന് പുത്തരിയല്ല! ഇതിലും 'മികച്ച' ഒരു പ്രകടനം ഇന്ത്യന്‍ ടീമിലെ ബാക്കി 10 പേര്‍ ചേര്ന്നു കാഴ്ചവച്ചിട്ടുണ്ട്‌! ഈ സ്കോര്‍ ബോര്‍ഡ്‌ ഒന്നു നോക്കുക...

1999 ലെ ഇന്ത്യ - പാക്‌ ചെന്നൈ ടെസ്റ്റ്‌

India 2nd innings (target: 271 runs) R M B 4 6

S Ramesh c Inzamam-ul-Haq b Waqar Younis 5 15 14 1 0
VVS Laxman lbw b Waqar Younis 0 25 15 0 0
R Dravid b Wasim Akram 10 110 55 1 0
SR Tendulkar c Wasim Akram b Saqlain Mushtaq 136 405 273 18 0
M Azharuddin lbw b Saqlain Mushtaq 7 59 34 1 0
SC Ganguly c Moin Khan b Saqlain Mushtaq 2 31 25 0 0
+NR Mongia c Waqar Younis b Wasim Akram 52 192 135 3 1
SB Joshi c & b Saqlain Mushtaq 8 40 20 0 1
A Kumble lbw b Wasim Akram 1 7 5 0 0
J Srinath b Saqlain Mushtaq 1 17 8 0 0
BKV Prasad not out 0 14 6 0 0
Extras (b 8, lb 10, nb 18) 36
Total (all out, 95.2 overs) 258

FoW: 1-5 (Ramesh, 3.4 ov), 2-6 (Laxman, 5.4 ov),
3-50 (Dravid, 22.6 ov), 4-73 (Azharuddin, 35.1 ov),
5-82 (Ganguly, 41.5 ov), 6-218 (Mongia, 86.1 ov),
7-254 (Tendulkar, 91.5 ov), 8-256 (Kumble, 92.6 ov),
9-256 (Joshi, 93.1 ov), 10-258 (Srinath, 95.2 ov).

1999 സച്ചിന്‍ എന്തുകൊണ്ടും മറക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വര്ഷം ആയിരിക്കും! സ്വന്തം അച്ഛന്റെ മരണം, ലോക കപ്പില്‍ നിന്നുള്ള പുറത്താകല്‍ , കരിയറിന് തന്നെ ഭീഷണി ആയി വന്ന നടുവ് വേദന!

ആ നടുവ് വേദനയുമായി ആണ് സച്ചിന്‍ ചെന്നൈ ടെസ്റ്റ്‌ കളിക്കാന്‍ ഇറങ്ങിയത്‌... മുതുകില്‍ ഐസ് കട്ടകള്‍ കെട്ടി വച്ചു...വേദന കടിച്ചമര്‍ത്തി... വേദന സംഹാരികള്‍ പ്രയോഗിച്ചു... ഇടയ്ക്ക് സച്ചിന്‍ വേദന കൊണ്ടു പുളയുന്നത് കാണാമായിരുന്നു.

ഇന്ത്യയ്ക്ക്‌ ജയിക്കാന്‍ വേണ്ടിയിരുന്നത് 271 റണ്‍സ്... സച്ചിന്‍ 136 റണ്‍സ് എടുത്തു. വേദന സഹിക്കാന്‍ വയ്യാതെ, കളി പെട്ടെന്ന് തീര്‍ക്കാന്‍ ആവാം അദ്ദേഹം ഒരു വലിയ ഷോട്ടിനു ശ്രമിച്ചു ഔട്ട് ആയി...

അപ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് വെറും 16 റണ്‍സ്... 3 വിക്കെട്ടുകള്‍ ബാക്കി. അത് ഒരു ടെസ്റ്റ്‌ മത്സരം ആണെന്ന് ഓര്‍ക്കണം... ഇന്ത്യ 12 റണ്‍സ് നു തോറ്റു! അതായത്‌ ബാക്കിയുള്ള മഹാന്മാര്‍ ചേര്ന്നു 4റണ്‍സ് എടുത്തു!

മുന്‍ ബി സി സി ഐ പ്രസിഡന്റ് രാജ് സിംഗ് ദുര്‍ഗാപൂര്‍ ആ ഇന്നിങ്ങ്സ്നെ പറ്റി പിന്നീട് പറഞ്ഞത് ഇതാണ്:

" I think Joshi told me he[Sachin] went down the wicket and told him its gone too long now,let me finish this match.
So it was flotter from Saqlain,He came down the track and wanted to hit over the top of long on.
I came down the dressing room,I think its fair for me to say,he[Sachin] was weaping like a school boy,I kept on telling him why are you taking the whole blame yourself,by then we lost the match.You made impossible possible by playing this great inning.He[Sachin] said no sir,I have lost this match.
We were in the podium,I think very few time you gets man of the match on the loosing side,he got the man of the match on the loosing side.From the podium I signal to Anshuman Gaekwad the coach of the Indian team and asked him where is he[Sachin], because I knew he was Man of the match. Gaekwad said he not coming because he is crying.
I think thats what commitment is all about."

" In my life time being in and out of Indian Dressing Room in various capacities I have never seen a man half as patriotic as He is[Sachin Tendulkar]. He opens his bag and there is Ganpati and there is flag of India."


പിന്നീട് സഞ്ജയ്‌ മന്ജരെക്കര് പറഞ്ഞിരുന്നു... ആ കളികഴിഞ്ഞ് 6-7 വര്‍ഷങ്ങള്‍ക്കു ശേഷവും സച്ചിന്‍ തന്നെ കാണുമ്പോള്‍ പറയുമായിരുന്നു...

"ചെന്നൈ ടെസ്റ്റ്‌ ഇല്‍ ഞാന്‍ ആ ഷോട്ട് കളിച്ചില്ലായിരുന്നെങ്കില്‍ നമുക്കു ജയിക്കാമായിരുന്നു അല്ലെ...? " എന്ന്...!

അങ്ങനെയെങ്കില്‍ ഈ കളി സച്ചിനെ എത്ര മാത്രം തളര്‍ത്തിയിട്ടുണ്ടാവണം...?


വിസ്ടെന്‍ പുറത്തിറക്കിയ നൂറ്റാണ്ടിലെ മികച്ച ഇന്നിങ്ങ്സ്കളില്‍ ചെന്നൈ ഇന്നിങ്ങ്സ്‌ വന്നില്ല! കാരണം ഇന്ത്യ ജയിച്ചില്ല എന്നത് തന്നെ ! ഇന്നിംഗ്സിന്റെ വാലില്‍ കെട്ടാന്‍ കൊള്ളാത്ത ഇന്നിങ്ങ്സ്‌ പോലും അതില്‍ വന്നിരുന്നു!

ഈ ഇന്നിങ്ങ്സ്‌ കൊണ്ടു സച്ചിന്‍ വിരോധികള്‍ അടങ്ങി എന്ന് കരുതണ്ട! പുതിയ ഒരു കണ്ടുപിടുത്തവുമായി അവര്‍ രംഗത്തുണ്ട്...

"സച്ചിന്‍ സെഞ്ച്വറി അടിച്ചാല്‍ ഇന്ത്യ തോല്‍ക്കും പോലും..." ആ വിവരദോഷികള്‍ക്കായി ഒരു വിവരം...

സച്ചിന്‍ ഇതുവരെ അടിച്ച 45 ശതകങ്ങളില്‍ 32 എണ്ണം ഇന്ത്യ ജയിക്കാന്‍ കാരണമായി! അതില്‍ 14 എണ്ണം രണ്ടാമത്തെ ഇന്നിങ്ങ്സിലും ആണ്... അതായത് സ്കോര്‍ പിന്തുടരുമ്പോള്‍ .

അപ്പൊ 13 ശതകങ്ങള്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണമായോ ? ഇവനെയൊക്കെ എന്ത് പറയാന്‍ അല്ലേ ?

പിന്നെ ഒരു കാര്യം കൂടി... സച്ചിന്‍ ആദ്യമായാണ്‌ ഇങ്ങനെ കളിക്കുന്നത്, കളി ജയിപ്പിച്ചിട്ടില്ല, സെല്‍ഫിഷ് ആണ് എന്നൊക്കെ പറയാനും മറ്റും ഒരുപാടു പേര്‍ ഉണ്ടാവും... ചുമ്മാ വള വളാന്ന് അടിക്കാന്‍ ഇഷ്ടമില്ലാതതുകൊണ്ട്‌ അവര്‍ക്കൊക്കെ ഉള്ള മറുപടി എല്ലാം ചേര്ത്തു ഞാന്‍ എന്റെ സ്വന്തം വെബ്സൈറ്റ് ആയ www.sachinandcritics.com ഇല്‍ വിശദമായി ഇട്ടിട്ടുണ്ട്... വളരെ വിശദമായി തന്നെ...!

ഈ ഇന്നിങ്ങ്സ്‌ നെ കുറിച്ചു അവന്മാരോട് ഇതേ പറയാന്‍ ഉള്ളൂ...

" Sachin played an inning only he can play and no, fc***g person, I mean NO FC***G PERSON can take that away from him! "

കഴിഞ്ഞ ദിവസം ആണ് ഞാന്‍ ഒരു പോസ്റ്റ് ഇട്ടതു... സാധാരണ ഒരു പോസ്റ്റ് ഇട്ടു കഴിഞ്ഞാല്‍ ഒരു മാസം കഴിഞ്ഞേ അടുത്തത്‌ ഇടാറുള്ളൂ... ഇന്നു നിയന്ത്രണം വിട്ടു പോയി അതാ... :D






നവംബർ 04, 2009

നിയമപാലകരുടെ ഡിം...!


ഇന്നു രാത്രി... അതായത്‌ കുറച്ചു മുന്‍പ് പാര്‍സല്‍ വാങ്ങാന്‍ ബൈക്ക് എടുത്ത് ഇറങ്ങിയതാണ്... കവടിയാര്‍ പലസ്സിന്റെ മുന്നില്‍ എത്തി...
മുന്നില്‍ ഒന്നും കാണുന്നില്ല. പ്രകാശം തുളച്ചു കയറുന്നു... ഡിം & ബ്രൈറ്റ്‌ ഒരുപാടു തവണ അടിച്ച് കാണിച്ചു...
രക്ഷയില്ല....
ഒരുവിധം അവന്റെ നേരെ നോക്കി ഞാന്‍ അലറി...

"ഡിം അടിക്കെടാ ___________മോനേ....! "

വണ്ടി കടന്നു പോയപ്പോഴാണ് എനിക്ക് എന്തെങ്കിലും കാണാന്‍ പറ്റിയത്‌...

ഒരു
നീല ബോലെരോ!! കടവുളേ...!

ഏമ്മാന്മാര്‍ ബ്രേക്ക്‌ ഇട്ടു...! കാരണം... തീരെ പ്രതീക്ഷിചില്ലല്ലോ തിരിച്ചും കിട്ടുമെന്ന് !

(ഞാന്‍ ഒന്നും കണ്ടില്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടാവും എന്ന് കരുതുന്നില്ല! ഉണ്ടെങ്കില്‍ ഡിം അടിക്കില്ലേ...?)

ഞാന്‍ കത്തിച്ചു വിട്ടു... ഈശ്വരാ...! 'നിയമപാലകരുടെ' കൂടെ പോയി ഉണ്ട തിന്നേണ്ടി വന്നില്ല!

റോഡ് മൊത്തം ഇവരുടെ ബോര്‍ഡ്‌ ആണല്ലോ... ഡിമ്മടിക്കൂ...ഡിമ്മടിക്കൂ... എന്ന്... ഇവരാണോ നാട് നന്നാക്കാന്‍ പോവുന്നത് ...?!!

രാത്രിയിലെ ഡ്രൈവിംഗ് ഒരു ദുരിതം തന്നെയാണ്... !

ബ്രൈറ്റ്‌ അടിച്ച് പിടിച്ച് ഓടിച്ചാല്‍ അവന് യാതൊരു പ്രശ്നവുമില്ല എല്ലാം വൃത്തിയായി കാണാം... എതിരെ വരുന്നവന് ആണ് പ്രശ്നം!

ബ്രൈറ്റ്‌ അടിച്ചോട്ടെ... ഇടയ്ക്ക് ഒരു തവണയെങ്കിലും ഒന്നു ഡിം അടിച്ചിട്ട് പിന്നെ ബ്രൈറ്റ്‌ അടിച്ച് പിടിച്ചോളൂ... മുന്നില്‍ എന്താണ് എന്നുള്ള ഒരു സാമാന്യ രൂപം എങ്കിലും കിട്ടുമല്ലോ... അതുപോലും ചെയ്യതവനെയൊക്കെ എന്താണ് ചെയ്യേണ്ടത്‌?!

ഹെല്‍മെറ്റ്‌ പിടിക്കാനുള്ള ആക്രാന്തം ഇതിന് കൂടി ഉണ്ടായിരുന്നെങ്കില്‍ ... ഹൊ!

ഹെല്‍മെറ്റ്‌
വച്ചില്ലെങ്കില്‍ അത് വയ്ക്കാത്തവനെ തട്ടിപ്പോകൂ...

ഞാനായിരുന്നു ബോലെരോയില്‍ എങ്കില്‍ ഡിം അടിക്കാതെ വരുന്നവനെയൊക്കെ വലിച്ചിറക്കി കരണക്കുറ്റിക്ക് പോട്ടിചിട്ടെ വിടൂ... സത്യം!