ജൂൺ 21, 2009

ലോക കപ്പ്‌ - ധോനി നമ്മുടെ മാനം കാത്തു!


ചരിത്രത്തില്‍ ഇതുവരെ ഒരൊറ്റ ലോക കപ്പ്‌ മാച്ചില്‍ പോലും പാകിസ്താന്‍ ഇന്ത്യ യെ തോല്‍പിച്ചിട്ടില്ല! ഇത്തവണ അവന്മാര്‍ക്ക് ഒരു ചാന്‍സ് ഒതുവന്നതാണ്. ധോനിയുടെ സന്ദര്‍ഭോചിതമായ ബാറ്റിങ്‌ ഉം കാപ്ടിന്‍സി ഉം കാരണം ആ ദുരന്തം ഒഴിവായി! സെമിയില്‍ എങ്ങാനും കയറിയിരുന്നെങ്കില്‍. ഹൊ!
ഇത്തവണ ധോനി മാനം കാത്തു എന്ന് പറയുന്നതില്‍ തെറ്റൊന്നും ഇല്ല. കാരണം ആര് ജയിപ്പിചാലും ക്രെഡിറ്റ്‌ മൊത്തം ധോനിക്കാണല്ലോ... അപ്പൊ പിന്നെ തോറ്റാലും ക്രെഡിറ്റ്‌ വേറെ ആര്‍ക്കും കൊടുക്കേണ്ട കാര്യമില്ല! യേത്?... (കഴിഞ്ഞ തവണ കപ്പു വാങ്ങിച്ചു കൊടുത്ത ആണ്‍ പിള്ളേര് ഒന്നും ഫോമിലും അല്ല!)

1992 മുതല്‍ ഉള്ള ചരിത്രം -

1992 ലോകകപ്പ് ജയിച്ചത്‌ പാകിസ്താന്‍ ആണ്. പക്ഷെ, പാകിസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരുപോലെ ശോഭിച്ച സച്ചിന്റെ മികവില്‍ ഇന്ത്യ പാകിസ്ഥാനെ തോല്പിച്ചു.

രണ്ടുതവണ മെരുക്കിയത് (1996, 1999 )നമ്മുടെ മഹാനായ ബൌളിംഗ് കോച്ച് ശ്രീമാന്‍ വെങ്കി പ്രസാദിന്റെ മിടുക്കുകാരണം ആണ്... (ലോകകപ്പില്‍ പാകിസ്ഥാനെതിരെ മാത്രം... അപ്പോള്‍ മാത്രം ഫോമില്‍ ആവുന്ന നമ്മുടെ സ്വന്തം കോച്ച്!)

2003 ഇല്‍ ആവട്ടെ സച്ചിന്‍ ഉണ്ടായിരുന്നത് കൊണ്ടു കൂടുതല്‍ അധ്വാനം ഒന്നും വേണ്ടി വന്നില്ല! 75 ബോള്‍ 98 റണ്‍സ്!

2007 ഫസ്റ്റ് റൌണ്ട് കഴിഞ്ഞപ്പോഴേ ഇങ്ങോട്ട് വണ്ടികേറി!

പിന്നെയങ്ങോട്ട് ധോനി യുഗം ആണല്ലോ... ധോനിയെകുറിച്ചു അല്പം...

2007 T20 ലോകകപ്പ് -
ആദ്യത്തെ കളി ഏകദേശം തോറ്റു! അവസാന പന്തില്‍ വേണ്ടത് ഒരൊറ്റ റണ്‍! അപ്പൊ ദാ വരുന്നു ശ്രീശാന്തിന്റെ ഒരു റണ്‍ ഔട്ട് ! മാച്ച് ടൈ! ബൌള്‍ ഔട്ട് ഇല്‍ ഇന്ത്യ ജയിച്ചു!
പിന്നെ ഗംഭീര്‍, യുവരാജ്‌, ആര്‍ പി സിംഗ്, ഇവരൊക്കെ ചേര്ന്നു ഫൈനല്‍ എത്തിച്ചു!(സെമി ഇല്‍ ശ്രീ ടെ സ്പെല്‍ ഇല്ലെങ്കി കാണായിരുന്നു! :))
പിന്നെ ഫൈനല്‍! പതിനേഴാമത്തെ ഓവര്‍ മുതല്‍ മിസ്ബാ ഔട്ട് ആകുന്ന വരെ പാകിസ്താന്‍ ഏകദേശം കപ്പ്‌ സ്വപ്നം കണ്ടു! ദാ വരുന്നു പിന്നെയും ശ്രീശാന്ത്‌!അങ്ങനെ കപ്പും കൊണ്ടു ഇങ്ങെത്തി!
അന്ന് തുടങ്ങിയ ധോനി യുഗം ഇനി എന്താവും?
ധോനി യുടെ കാപ്ടിന്‍സി മോശം ആണെന്നല്ല പറഞ്ഞുവരുന്നത്! പക്ഷെ അതില്‍ ഭാഗ്യത്തിന്റെ ഒരു തരിയെങ്കിലും ഇല്ലാതില്ല!
ഉദാഹരണം-
1. ശ്രീലങ്കയും ആയി നടന്ന അവസാന പരമ്പര!
ആകെയുള്ള 5 കളികളില്‍ ആദ്യത്തെ 4 ഇലും ടോസ്‌ ഇന്ത്യ ക്ക് ! ആദ്യത്തെ നാലിലും ആദ്യം ബാറ്റ് ചെയ്തു ഇന്ത്യ കളി ജയിച്ചു! അവസാനത്തെ കളിയില്‍ മാത്രം ടോസ്‌ ശ്രീലങ്കയ്ക്ക്! അതില്‍ അവര്‍ ആദ്യം ബാറ്റ് ചെയ്തു. അവര്‍ ജയിച്ചു!
2. 2007 T20 ലോകകപ്പ് - പാകിസ്ഥാനെതിരെ ഉള്ള രണ്ടു മത്സരങ്ങള്‍. നേരത്തെ പറഞ്ഞല്ലോ!
3. ഏറ്റവും മികച്ച ടീം!

സിക്സര്‍ സ്പെഷ്യലിസ്റ്റ്‌ ആയ നമ്മുടെ ധോനി T20 യുടെ ചരിത്രത്തില്‍ ആകെ അടിച്ചത് 4 സിക്സ്! അതില്‍ രണ്ടെണ്ണം കഴിഞ്ഞ സീരീസ്‌ ഇല്‍ ശ്രീ ലങ്കയ്ക്കെതിരെ ഫുള്‍ ടോസ്‌ പന്തില്‍! ഏറ്റവും ഉയര്ന്ന സ്കോര്‍ 35!

അവസാനത്തെ 10 കളികളിലെ 'പ്രകടനം'!

റണ്‍ - 9* ബോളുകള്‍ - 5
റണ്‍ - 9 ബോളുകള്‍ - 27
റണ്‍ - 13 ബോളുകള്‍ - 17
റണ്‍ - 2 ബോളുകള്‍ - 6
റണ്‍ - 28* ബോളുകള്‍ - 30
റണ്‍ - 26 ബോളുകള്‍ - 21
റണ്‍ - 14 ബോളുകള്‍ - 13
റണ്‍ - 11 ബോളുകള്‍ - 23
റണ്‍ - 30* ബോളുകള്‍ - 20
റണ്‍ - 5 ബോളുകള്‍ - 12

മിക്കതിലും പന്തുകള്‍ കൂടുതല്‍, റണ്‍ കുറവ്‌!


"റണ്ണുകള്‍ വാരിക്കൂട്ടുന്ന ദൈവങ്ങളെക്കാള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് കളികള്‍ ജയിപ്പിക്കുന്ന മനുഷ്യരെ ആണ്!"
ഒരിക്കല്‍ ഒരു പ്രമുഖ പത്രത്തില്‍ ഒരു ലേഖനത്തില്‍ വന്നതാണിത്! ധോനിയെ കുറിച്ചുള്ള പരമ്പര ആയിരുന്നു!
ആരെയൊക്കെ ആണ് ഉദ്ദേശിച്ചത് എന്ന് വ്യക്തം! സച്ചിനെ തന്നെ!
സത്യത്തില്‍ വേദന തോന്നി! കാരണം സച്ചിന്‍ ജയിപ്പിച്ചപോലെ ഇന്ത്യയെ വേറെ ആരും ജയിപ്പിച്ചിട്ടില്ല! ജയത്തിന്റെ അരികില്‍ എത്തിച്ചിട്ടില്ല! ജയിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല! സംശയമുള്ളവര്‍ക്ക് എന്റെആര്‍ട്ടിക്കിള്‍ പരിശോധിക്കാം!

ഇംഗ്ലണ്ടിനെതിരെ രണ്ടു പരമ്പരകളും, ഓസ്ട്രലിയ്ക്ക് എതിരെ രണ്ടു പരമ്പരകളും ജയിപ്പിക്കാന്‍ സച്ചിനും, സൌത്ത് അഫ്രികയ്ക്ക് എതിരെയും, ഇംഗ്ലണ്ടിനെതിരെ രണ്ടു പരമ്പരകളും ജയിപ്പിക്കാന്‍ യുവരാജും, കിവീസിനെതിരെ സച്ചിനും, ഗംഭിരും, സെവാഗ് ഉം ഉള്ളപ്പോള്‍ ധോനിക്കാണോ കപ്പ്‌ എടുക്കാന്‍ പാടു! പിന്നെ എന്താ അഞ്ചാമനായി ഇറങ്ങി ഔട്ട് ആകാതിരുന്നാല്‍ avrg ഉം കൂട്ടാം, റാങ്കും നിലനിര്‍ത്താം. മാച്ച് ഫിനിഷെര്‍ എന്ന പേരും കിട്ടും!

ഇത്രയും എഴുതിയത്‌ ധോനിയോടുള്ള വെറുപ്പ്‌ കാരണം അല്ല! 2007 T20 ലോകകപ്പ് തുടങ്ങുന്ന വരെ ധോനിയുടെ കളിയുടെ ആരാധകരായിരുന്നു ഞങ്ങള്‍ ഒരുപാടുപേര്‍! എന്നാല്‍ ലോകകപ്പിന്‌ തുടങ്ങിയ ശൈലി മാറ്റം (?) (ക്രീസില്‍ നിന്നു ചാടിയിറങ്ങി ഓഫ്‌ സൈഡ് ഇല്‍ പന്ത് തട്ടി ഇടുന്ന സ്ഥിരം പരിപാടി!) ഇനിയും തുടര്‍ന്നാല്‍ non പ്ലയിംഗ് ക്യാപ്റ്റന്‍ ആവേണ്ടി വരും!
ഇപ്പോള്‍ പൊക്കി പൊക്കി എവിടെയൊക്കെയോ കയറ്റി വച്ചിരിക്കുന്ന ഈ പത്രക്കാരും TV കാരും ഒന്നും ഉണ്ടാവില്ല പിന്നെ.
അര്‍ഹതയില്ലാത്ത ഒരുപാടു പുരസ്കാരങ്ങള്‍ ഇപ്പോള്‍ തന്നെ കിട്ടിയിട്ടുണ്ട്! ഒരെണ്ണം ഇതാ!

എന്നാല്‍,
6 ടെസ്റ്റ്‌ മാച്ചുകളെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയി ധോനി കളിച്ചിട്ടുള്ളൂ... അതില്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും ധോനിയുടെ പ്രകടനം വളരെ മികച്ചതാണ്!


7 comments:

പിപഠിഷു പറഞ്ഞു...

ആര് ജയിപ്പിചാലും ക്രെഡിറ്റ്‌ മൊത്തം ധോനിക്കാണല്ലോ... അപ്പൊ പിന്നെ തോറ്റാലും ക്രെഡിറ്റ്‌ വേറെ ആര്‍ക്കും കൊടുക്കേണ്ട കാര്യമില്ല!

www.99orkut.com പറഞ്ഞു...

Tremendous Post yar......... I really liked it... hehehe !!! Nice.. Keep On yar

boney പറഞ്ഞു...

gud one mate......hope we will see swashbackling dhoni more than the one trying to increase the average in future series!!!!

പിപഠിഷു പറഞ്ഞു...

വേറെ ഒന്നു കൂടി ഇപ്പോള്‍ ഓര്‍ക്കുന്നു. മനോരമ ഓണ്‍ലൈന്‍ ഇല്‍ വായിച്ചതാണ്...

IPL 2009 കഴിഞ്ഞു 4 ദിവസം കഴിഞ്ഞപ്പോള്‍ ധോനിയുടെ പടം ഒക്കെ വച്ചു പടച്ചു വിട്ടിരിക്കുന്നു!

"തോറ്റിട്ടും തോല്‍ക്കാതെ ധോണി!"

ലിങ്ക് കണ്ടു ക്ലിക്ക് ചെയ്തു... ധോനി IPL ഇല്‍ എന്താണാവോ ഇതിനുമാത്രം ചെയ്തത്‌?... ടീം തോറ്റിട്ടും വ്യക്തിഗത പ്രകടനം അത്രയ്ക്ക് മികച്ചതായിരുന്നോ?... ഇങ്ങനെ ഒരുപാടു കാര്യങ്ങള്‍ പേജ് ലോഡ് ആവുന്ന സമയത്തു ഞാന്‍ ആലോചിച്ചു!

പേജ് വായിച്ചപ്പോ... ദാ കിടക്കുന്നു!

"ധോനിയുടെ ടീം ചെന്നൈ തോറ്റെങ്കിലും, വരാനിരിക്കുന്ന T20 വേള്‍ഡ് കപ്പിന് ക്യാപ്റ്റന്‍ ആയ ധോനിക്ക് IPL പ്രയോജനം ചെയ്യും" എന്ന്!!

"തോറ്റിട്ടും തോല്‍ക്കാതെ ധോണി "എന്ന തലക്കെട്ടും അതിന്റെ ഉള്ളടക്കവും തമ്മില്‍ നോ ബന്ധം!!

ഞാന്‍ അടുത്ത ദിവസത്തെ മനോരമ പേപ്പര്‍ വായിച്ചില്ല. അതിലും ഉണ്ടായിരുന്നിരിക്കണം, ഉണ്ടാവും!

ധോനിയുടെ പടവും കണ്ടു, ഈ തലക്കെട്ടും മാത്രം വായിക്കുന്ന ഒരാള്‍ക്ക്‌ എന്തായിരിക്കും തോന്നുക?

ഏറ്റവും അധികം വിക്കറ്റ് നേടിയ R P സിംഗ്, കുംബ്ലെ ഇവരെപറ്റിയോ, ഏറ്റവും അധികം റണ്‍ നേടിയ ഇന്ത്യക്കാരായ റൈനയെ പറ്റിയോ, സച്ചിനെ പറ്റിയോ ഒരു ഫീച്ചര്‍ എഴുതിക്കൂടെ... അതല്ല ധോനിയെപ്പറ്റി തന്നെ എഴുതണം എങ്കില്‍ ഈ തലക്കെട്ട്‌ തന്നെ വേണമായിരുന്നോ? (IPL ഇല്‍ ഏറ്റവും അധികം റണ്‍ നേടിയ ഇന്ത്യന്‍ കളിക്കാരുടെ മാത്രം അനാലിസിസ്‌ പരിശോധിച്ചാല്‍ പോലും ധോനി അഞ്ചാം സ്ഥാനത്താണ്)

ഓ... അങ്ങനെ വരട്ടെ... വിക്കറ്റ് കീപിംഗ് ഇല്‍ ആയിരിക്കും...

അങ്ങനെ അതും നോക്കി, മികച്ച വിക്കറ്റ് കീപ്പര്‍ മാരുടെ ലിസ്റ്റ്!

ധോനി ഉണ്ട് നമ്പര്‍ 8 ആയി!! ദിനേശ്കാര്‍ത്തിക് രണ്ടാം സ്ഥാനത്ത്‌! അതുകഴിഞു പിനാല്‍ ഷാ, രാവത്‌ എന്നീ ഇന്‍ഡ്യന്‍ വിക്കറ്റ് കീപെര്‍സ് കഴിഞ്ഞു , എട്ടാം സ്ഥാനത്ത്‌! (കളികളുടെ എണ്ണവും പരിശോധിച്ചു. Dis/Inns ഉം ഒട്ടും മെച്ചം അല്ല! പാര്‍ഥിവ് പടേല്‍ കീപ്പര്‍ ആയിരുന്നില്ലേ കുറച്ചു കളികള്‍ക്ക് എന്ന് സംശയം തോന്നാം, ചിലര്‍ക്ക്.)

പിന്നെ പരിശോധിച്ചു... ഓരോ കളിയിലും നന്നായി കളിച്ച കീപെര്‍സ് ന്റെ ലിസ്റ്റ്!

ആദ്യം ധോനിയുടെ പേരു കണ്ടത്‌ 15 എണ്ണം കഴിഞ്ഞ്! പിന്നെ ഇല്ല. (ആ ലിസ്റ്റ് ഇല്‍ ആകെ 20 എണ്ണമേ ഉള്ളു! ) ദിനേശ് കാര്‍ത്തിക്‌ 5 പ്രാവശ്യം. ഷാ, രാവറ്റ് എന്നിവര്‍ 2 തവണ!

അതായത്‌ ഒരുകളിയില്‍ വിക്കറ്റ് കീപ്പര്‍ എന്നരീതിയില്‍ നന്നായി കളിച്ചവരുടെ ലിസ്റ്റ് ഇല്‍ ആകെ 20 എണ്ണത്തില്‍ ധോനി ഒരൊറ്റ തവണ മാത്രം! അതും പതിനാറാം സ്ഥാനത്ത്‌! അതിന് മുന്പേ 3 ഇന്‍ഡ്യന്‍ കീപ്പര്‍ മാര്‍! കാര്‍ത്തിക്‌ 5 തവണയും!

അതായിരുന്നു വിക്കറ്റ് കീപ്പര്‍ എന്ന രീതിയില്‍ ധോനിയുടെ പ്രകടനം!

_______________________________________


അപ്പോ എന്തായിരുന്നു ഈ ഉദ്ദേശം! ആളുകളെ വിഡ്ഢികള്‍ ആകുന്നതോ?...

മനോരമയെ മാത്രം കുറ്റം പറയുന്നില്ല! മിക്കവാറും എല്ലാ മാധ്യമങ്ങളും ഇപ്പൊ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്!

Anil cheleri kumaran പറഞ്ഞു...

ധോനിക്ക് നമുക്ക് ഒരു പാട് ടൈം കൊടുത്തൂടേ?

Sagar krishnan പറഞ്ഞു...

മാഷേ, എനിക്ക് കിട്ടിയ ഒരു sms...

ധോണി:

"ബാറ്റിങ്‌ ഞാന്‍ പഠിച്ചിട്ടില്ല!... പിന്നെ ബൌളിംഗ്...

അതെന്താണെന്ന് എനിക്കറിയില്ല!

പിന്നെ ഫീല്ടിംഗ്... ക്യാപ്റ്റന്‍ ആയതു കൊണ്ടു അത് ചെയ്യാറില്ല!

കീപിംഗ്, ഗ്ലൌസ് ചോരുന്നത് കൊണ്ടു അതും പറ്റുന്നില്ല!...

പിന്നെ ആകെ അറിയാവുന്നത് നല്ല നാടന്‍ തുഴച്ചില്‍ ആണ്! അതൊരു ഗോംബടീഷന്‍ ഐറ്റം അല്ലാത്തത് കൊണ്ടു ഗപ്പോന്നും കിട്ടിയില്ല! അയാം സാറീ... "

പോസ്റ്റ് കലക്കീ കേട്ടോ! :)

പിപഠിഷു പറഞ്ഞു...

കുമാരന്‍ ചേട്ടോ, തീര്‍ച്ചയായും വേണം! ധോണിയില്‍ നല്ല പ്രതീക്ഷ എനിക്കും ഉണ്ട്! T20 ഇല്‍ മാത്രമെ ഉള്ളു ഈ ദയനീയ പ്രകടനം! ODI ഇല്‍ പുള്ളി ആള് പുലി ആണ്, ഇതുവരെ...

എനിക്ക് ധോനിയോട് വെറുപ്പ്‌ ആയതുകൊണ്ടല്ല ഈ പോസ്റ്റ്! ഫീല്ടിനു വെളിയിലും ധോണി ഒരു തികഞ്ഞ മാന്യന്‍ ആണ്, നല്ല വിനയം ഉള്ള ഒരു വ്യക്തി! അതുകൊണ്ട് തന്നെ ധോനിയുടെ വ്യക്ത്വിത്വം ഇഷ്ടവും ആണ്!

മാധ്യമങ്ങള്‍ ചെയ്യുന്നതിന് ധോണി എന്ത് പിഴച്ചു?!

സാഗര്‍, ആ sms എനിക്കും കിട്ടിയിരുന്നു.