ബജറ്റ് ഇന്ന്! എന്ന് പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോ മുതല്‍ ഒരേ ടെന്‍ഷന്‍! ഹോ...!! ആശ്വാസമായി... ഐസക് സര്‍ കാത്തു മോനേ... കാത്തു...!
വി.എസ്. സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ക്ഷേമ പദ്ധതികളിലൂടെ രാഷ്ട്രീയാടിത്തറയ്ക്ക് ശക്തിപകരാനുള്ള ശ്രമമാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ - പിന്നേ കോപ്പാണ്...!! ഒരു നല്ല കാര്യം സാധാരണക്കാര്‍ക്ക് വേണ്ടി ചെയ്താ ഇവന്മാര്‍ സമ്മതിക്കില്ല!
ഹോ...! വിധി!!!
ജനപ്രിയ ബജറ്റ് ! തള്ളേ ഫീകരം!! ചമ്മന്തിപ്പൊടിക്ക് വില കുറഞ്ഞതാണ് ഏറ്റവും വലിയ ആശ്വാസം.
ദാഹശമിനിക്ക് വിലകുറഞ്ഞു... കുറെ നാളായി ഇത്തിരി വാങ്ങണം എന്ന് കരുതിയിരിക്കുന്നു. എത്ര കുറഞ്ഞു എന്നറിയില്ല. അന്വേഷിക്കണം. എന്റെ ബജറ്റില്‍ ഒതുങ്ങിയാല്‍ മതിയാരുന്നു....
ആഡംബര വസ്തുവല്ലേ ഈ ദാഹശമിനി? ചുമാ വെള്ളം തിളപ്പിച്ച് കുടിച്ചാപ്പോരെ? അല്ലെങ്കില്‍ വേണ്ട... രണ്ടുമൂന്നു തുളസി ഇല ഇട്ടാപ്പോരെ? ആ എന്തരാ എന്തോ...
പിന്നേ വേറെ എന്ത് വേണം... എത്ര എത്ര പദ്ധതികള്‍... ഹോ! കോരിത്തരിച്ചു പോയി...
ഒരു സംശയം...
ഈ ബേക്കറി ഓവര്‍ ബ്രിഡ്ജ് ഏതു ബജറ്റിലെ പദ്ധതിയാണാവോ?
മാർച്ച് 06, 2010
ഐസക് സര്‍ കാത്തു !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)