ഡിസംബർ 11, 2008

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡ്


സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന മഹാരഥന്റെ മറ്റൊരു റെക്കോര്‍ഡ് നു കൂടി സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങിക്കോളൂ... ഇത്തവണത്തെ റെക്കോര്‍ഡ് നു വലിയ ഒരു സവിശേഷത ഉണ്ട്... റെക്കോര്‍ഡ് നു സച്ചിന്‍ എത്ര വലിയ മാച്ച് വിന്നര്‍ ആണെന്ന് തെളിയിക്കാന്‍ പറ്റും എന്നത് തന്നെ കാരണം.

ഇന്ത്യ വിജയിച്ച കളികളില്‍ പതിനായിരം (10000) റണ്ണുകള്‍ തികക്കാന്‍ , സച്ചിന്‍ നു ഇനി വെറും 61 റണ്‍സ് കൂടി മതി. അതായത് സച്ചിന്‍ ന്റെ ശേഖരത്തില്‍ ഇപ്പോള്‍ 9939 മാച്ച് വിന്നിംഗ് റണ്ണുകള്‍ ഉണ്ട്.
61റണ്ണുകള്‍ കൂടി സച്ചിന്‍ നേടി ഇന്ത്യ ജയിക്കുകയാണെങ്കില്‍ അദ്ദേഹം ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ ആളാകും. സ്വന്തം ടീം വിജയ്യിച്ച കളികളില്‍ പതിനായിരം റണ്ണുകള്‍ തികക്കുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് കളിക്കാരന്‍ .

സച്ചിന്‍ ന്റെ അവസാന 5 ഇന്നിങ്ങ്സ് സ്കോര്‍ - 63, 117, 91, 11, 50.

ഞാന്‍ ഇതു എന്റെ വെബ്സൈറ്റ് ഇലെ ഒരു പേജ് ആയി അപ്‌ലോഡ് ചെയ്തിരുന്നു എങ്കിലും പ്രധാന താളില്‍ ലിങ്ക് കൊടുത്തിരുന്നില്ല. മുംബൈ ആക്രമണ വാര്‍ത്തകള്‍ ഞാന്‍ അറിയുന്നത് ഇതു ഉണ്ടാക്കി കൊണ്ടിരിക്കുമ്പോള്‍ ആണ്. പിന്നെ അത് പബ്ലിഷ് ചെയ്യാന്‍ തോന്നിയില്ല. പേജ് ഇവിടെ കാണാം.

സച്ചിന്‍ ഇതുവരെ 42 നൂറുകള്‍ അടിച്ചിട്ടുണ്ട്. അതില്‍ 30 എണ്ണം ഇന്ത്യ വിജയിക്കാന്‍ കാരണമായി. രസകരമായ കാര്യം എന്താണെന്നു വച്ചാല്‍, നൂരുകളുടെ ആകെ എണ്ണത്തില്‍ സച്ചിന് പിറകില്‍ നില്ക്കുന്ന ജയസൂര്യ, ഇതുവരെ 27 നൂറുകളെ അടിച്ചിട്ടുള്ളൂ, അതായത് സച്ചിന്‍ ഇന്ത്യ യുടെ ജയത്തിനു സംഭാവന നല്കിയ നൂരുകലേക്കാള്‍ 3 എണ്ണം കുറവ്...
ഇതുവരെ ഉള്ള സ്റ്റാറ്റിസ്റ്റിക്സ് പേജ് ഇല്‍ കണ്ടു കാണുമല്ലോ...

റെക്കോര്‍ഡ് സച്ചിന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നവരുടെ വായടപ്പിക്കും എന്ന് കരുതട്ടെ...

ചില പോയിന്റുകള്‍.
സച്ചിന്‍ വിരമിക്കണം എന്ന് പറയുന്നവരോട് -
:: സച്ചിന് പ്രായം 35.
:: സച്ചിന്‍ ആണ് 2007-2008 ഇലെ രണ്ടാമത്തെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരന്‍ .
:: ലാറ, അക്രം, വാണ്‍, ഇന്‍സമാം, വഖാര്‍, എന്നിവരെല്ലാം വിരമിച്ചത് 37 കഴിഞ്ഞ ശേഷം. 37 പിന്നിട്ട പലരും ഇപ്പോളും കളിക്കുന്നു...
:: സച്ചിന്‍ ഇന്നു ടീം നു ഒരു ബാധ്യത അല്ല. 2008 ലെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ അറിയാം. 2008 മാര്‍ച്ച് ഇല്‍ കളി നിര്‍ത്തുമ്പോള്‍ സച്ചിന്‍ ലോക ഒന്നാം നമ്പര്‍ ആണ്. പിന്നെ കഴിഞ്ഞ മാസം 2 കളിയെ കളിച്ചിട്ടുള്ളൂ.

എന്റെ വെബ്സൈറ്റ് ബാക്കി ഏത് ചോദ്യത്തിനും മറുപടി തരും എന്ന് ഉറപ്പുണ്ട്... അതിനാല്‍ അത് കൂടി കാണുക.








ഡിസംബർ 06, 2008

ഓലപ്പടക്കം ചീറ്റിപ്പോയി! ഇനി പിപഠിഷു!



ന്റെ ആദ്യത്തെ മലയാളം ബ്ലോഗ് ഓലപ്പടക്കം ചീറ്റിപ്പോയ കാര്യം എല്ലാവരും അറിഞ്ഞിരിക്കുമെന്ന് കരുതുന്നു.
ഓലപ്പടക്കം എന്ന പേരു പല സാന്ഗേതിക പ്രശ്നങ്ങളും ഉണ്ടാക്കുമത്രേ... ഇതു എന്റെ കൂട്ടുകാരുടെ അഭിപ്രായം ആണ്...
പിന്നെ അത് തുടരാന്‍ എനിക്കും ഒരു സുഖം തോന്നിയില്ല. അത് ഡിലീറ്റ് ചെയ്തു... ഇപ്പൊ ഇതാ പിപഠിഷു!

" പഠിക്കാന്‍ അതിയായ ആഗ്രഹം ഉള്ളവന്‍ " എന്ന് അര്‍ത്ഥം.

ഈ വാക്ക് സംസ്കൃതത്തില്‍ നിന്നു ആണ്. ചെറുപ്പകാലത്ത്‌ എന്റെ സുഹൃത്ത് വഴി ആണ് ഈ വാക്ക് എനിക്ക് പ്രീയപ്പെട്ടതായത്. ബിനു എന്ന എന്റെ സുഹൃത്ത് സ്ഥിരമായി ഉപയോഗിക്കാരുണ്ടായിരുന്നു ഈ വാക്ക്. എനിക്ക് അന്ന് മുതലേ ഇതു നന്നേ ബോധിച്ചു. 'ബുജി' എന്ന വാക്കിനു പകരം ഞങ്ങള്‍ പലരെയും അഭിസംബോധന ചെയ്യുന്നത് ഈ വാക്ക് കൊണ്ടായിരുന്നു!
ബ്ലോഗ് നു പേരു തപ്പി നടക്കുമ്പോള്‍ ആണ് പെട്ടെന്ന് ഓര്‍മവന്നത്. ഇതിന്റെ പേറ്റന്റ് എനിക്ക് തന്നെ ഇരിക്കട്ടെ!
ഓലപ്പടക്കം പോലെ അല്ല. ഇതു എന്തായാലും മുന്‍പോട്ടു കൊണ്ടു പോകാനാണ് പരിപാടി.
കമന്റടിക്കാന്‍ യാതൊരു മടിയും വേണ്ട...
കമന്റടിക്കണേ...

എന്റെ സ്വകാര്യ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ പ്രസ് ചെയ്യുക.

സച്ചിന്‍ തെണ്ടുല്‍കരിനെ കുറിച്ചു ഞാന്‍ തയ്യാറാക്കിയ വെബ്സൈറ്റ് ഇവിടെ കാണുക.

എന്റെ ഇംഗ്ലീഷ് ബ്ലോഗ് കാണുക.

'പിപഠിഷു' വിന്റെ ചരിത്രം കൂട്ടിചെര്‍ക്കാനായി എഡിറ്റ് ചെയ്യുന്നു (25 oct 2009 - 12.28 pm)