ഓഗസ്റ്റ് 23, 2009

ചൈനയ്ക്കു കൊടുത്ത ഒരു പണി!


ചൈനീസ്‌ ഗവണ്മെന്റ് വെബ്‌സൈറ്റ് ഒരു മിടുക്കന്‍ കേറിയങ്ങു ഹാക്കി!! അതുല്‍ ദ്വിവേദി എന്ന ഡല്‍ഹിക്കാരന്‍ പയ്യന്‍ ആണ് ആള്! അവന്മാര്‍ നമ്മുടെ ഗവണ്മെന്റ് വെബ്‌സൈറ്റ് കളില്‍ ചെറിയ പണികള്‍ ഒക്കെ തന്നു കൊണ്ടിരുന്നപ്പോ തന്നെ കരുതി വച്ച അടിയാണത്രേ ഇത്...!

ഹാക്കിംഗ് തുടങ്ങിയപ്പോഴേ മൂപര് വന്നു ഓര്‍ക്കുട്ട് ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ വിവരം അറിയിച്ചു! മാത്രമല്ല, അവിടുന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ എല്ലാം അതെ പോലെ കൊണ്ടുപോയി വെബ്സൈറ്റില്‍ ചാര്‍ത്തി!! ആദ്യം ഒരു ചെറിയ വാചകം മാത്രം!

"HACKED BY ATUL DWIVEDI--JAI HIND --F**K CHINA[2009-08-23]"

പിന്നെ ഈ പടം! പടത്തിനു വലിപ്പം പോരാ എന്ന് പറഞ്ഞപ്പോ നല്ല വലിയ ഒരു പടം ഒത്ത നടുക്ക്‌ !!

അത് വരെ ലേയൌട്ട് നു ഒരു പ്രശ്നവും ഇല്ലായിരുന്നു! ഈ വലിയ പടം എത്തിയപ്പോ സര്‍വത്ര കുളം! താഴെയും മുകളിലും എല്ലാം സ്ക്രോല്‍ ബാര്‍... ടെക്സ്റ്റ് താഴെ... ഇമേജ് മുകളില്‍...

Atul: "CHINESE hackers have many times hacked into indian govt websites, so i just tuk a small part of forthcoming Indian revenge against chinese cyber world."

ഇവിടെ സൈറ്റ് കാണാം

ഇതാ സ്ക്രീന്‍ ഷോട്ട്... ക്ലിക്കിയാല്‍ വലുതായി കാണാം (ആദ്യത്തെ അവസ്ഥ ആണിത്‌... മൂപ്പര് കേറി മേഞ്ഞു കഴിഞ്ഞുള്ള ചിത്രം ഇടാനുള്ള മനക്കരുത്ത് എനിക്കില്ല! സത്യം...! കണ്ടാ പെറ്റമ്മ സഹിക്കൂല്ല! )


ബൈ ബൈ : നാളെ കേരളത്തില്‍ CPM ഹര്‍ത്താല്‍ ആണെന്ന് കേള്‍ക്കുന്നു... ശരിയാണോ?... :D


ഓഗസ്റ്റ് 03, 2009

എന്റെ ഫോട്ടോന്വേഷണ പരീക്ഷണങ്ങള്‍


ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങാന്‍ മിനിമം എന്താണ് വേണ്ടത്?...
ക്യാമറ അല്ലേ?... അതെന്റെ കയ്യില്‍ ഇല്ല!
പക്ഷെ ഞാന്‍ ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങി! ആ കാര്യം നാലഞ്ചു ആള് അറിയാനാണ് ഈ പോസ്റ്റ്!...

ഒരു ഡിജിറ്റല്‍ ക്യാമറ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒരുപാടായി. ൦.3 മെഗാ പിക്സല്‍ VGA ക്യാമറ വല്ല്യ സംഭവം ആയിരുന്ന കാലത്തു തുടങ്ങിയ സ്വപ്നം! അന്നും 36 ഫോട്ടോ എടുക്കാവുന്ന ഫിലിം ക്യാമറ ആയിരുന്നു ഒരു ആശ്രയം! അതില്‍ ഫോട്ടോ എടുത്തു പരീക്ഷിച്ചാല്‍ കൈ പൊള്ളും.

ഇപ്പൊ ഉള്ളത്‌ എന്റെ സോണി എറിക്സണ്‍ k510i ഫോണിലെ 1.3 മെഗാ പിക്സല്‍ ക്യാമറ ആണ്... അത് കൊണ്ടു ഫോട്ടോ എടുത്തു ബ്ലോഗ് തുടങ്ങിയാല്‍ ബൂലൊകത്തെ ബാക്കിയുള്ള ഫോട്ടോ ബ്ലോഗുകാര്‍ എന്നെ നാടുകടത്തും!

ഞാനും വാങ്ങും ഒരിക്കല്‍(?) ഒരു ഡിജിറ്റല്‍ ക്യാമറ!. അപ്പൊ പിന്നെ ബ്ലോഗ് ഉണ്ടാക്കാന്‍ ഓടി നടക്കണ്ടല്ലോ... ഇപ്പോഴേ ഇരിക്കട്ടെ ഒരെണ്ണം! പിന്നെ ഇടയ്ക്ക് ആരുടെയെങ്കിലും ക്യാമറ കടം കിട്ടിയാല്‍ ഫോട്ടോ എടുത്തു ഇടാമല്ലോ...

പിന്നെ ഒന്നും നോക്കിയില്ല, "ഫോട്ടം പിടുത്തം" എന്ന പേരില്‍ ഒരെണ്ണം അങ്ങ് തുടങ്ങി!

അഡ്രസ്‌ ഇതാണ് : www.fottam.blogspot.com

എന്റെ ഫോട്ടോന്വേഷണ പരീക്ഷണങ്ങള്‍ വല്ലപ്പോഴും ഒന്നു പരീക്ഷിക്കണേ...