ഇന്നു രാത്രി... അതായത് കുറച്ചു മുന്‍പ് പാര്‍സല്‍ വാങ്ങാന്‍ ബൈക്ക് എടുത്ത് ഇറങ്ങിയതാണ്... കവടിയാര്‍ പലസ്സിന്റെ മുന്നില്‍ എത്തി...
മുന്നില്‍ ഒന്നും കാണുന്നില്ല. പ്രകാശം തുളച്ചു കയറുന്നു... ഡിം & ബ്രൈറ്റ് ഒരുപാടു തവണ അടിച്ച് കാണിച്ചു...
രക്ഷയില്ല....
ഒരുവിധം അവന്റെ നേരെ നോക്കി ഞാന്‍ അലറി...
"ഡിം അടിക്കെടാ ___________മോനേ....! "
വണ്ടി കടന്നു പോയപ്പോഴാണ് എനിക്ക് എന്തെങ്കിലും കാണാന്‍ പറ്റിയത്...
ഒരു നീല ബോലെരോ!! കടവുളേ...!
ഏമ്മാന്മാര്‍ ബ്രേക്ക് ഇട്ടു...! കാരണം... തീരെ പ്രതീക്ഷിചില്ലല്ലോ തിരിച്ചും കിട്ടുമെന്ന് !
(ഞാന്‍ ഒന്നും കണ്ടില്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടാവും എന്ന് കരുതുന്നില്ല! ഉണ്ടെങ്കില്‍ ഡിം അടിക്കില്ലേ...?)
ഞാന്‍ കത്തിച്ചു വിട്ടു... ഈശ്വരാ...! 'നിയമപാലകരുടെ' കൂടെ പോയി ഉണ്ട തിന്നേണ്ടി വന്നില്ല!
റോഡ് മൊത്തം ഇവരുടെ ബോര്‍ഡ് ആണല്ലോ... ഡിമ്മടിക്കൂ...ഡിമ്മടിക്കൂ... എന്ന്... ഇവരാണോ ഈ നാട് നന്നാക്കാന്‍ പോവുന്നത് ...?!!
രാത്രിയിലെ ഡ്രൈവിംഗ് ഒരു ദുരിതം തന്നെയാണ്... !
ബ്രൈറ്റ് അടിച്ച് പിടിച്ച് ഓടിച്ചാല്‍ അവന് യാതൊരു പ്രശ്നവുമില്ല എല്ലാം വൃത്തിയായി കാണാം... എതിരെ വരുന്നവന് ആണ് പ്രശ്നം!
ബ്രൈറ്റ് അടിച്ചോട്ടെ... ഇടയ്ക്ക് ഒരു തവണയെങ്കിലും ഒന്നു ഡിം അടിച്ചിട്ട് പിന്നെ ബ്രൈറ്റ് അടിച്ച് പിടിച്ചോളൂ... മുന്നില്‍ എന്താണ് എന്നുള്ള ഒരു സാമാന്യ രൂപം എങ്കിലും കിട്ടുമല്ലോ... അതുപോലും ചെയ്യതവനെയൊക്കെ എന്താണ് ചെയ്യേണ്ടത്?!
ഹെല്‍മെറ്റ് പിടിക്കാനുള്ള ആക്രാന്തം ഇതിന് കൂടി ഉണ്ടായിരുന്നെങ്കില്‍ ... ഹൊ!
ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ അത് വയ്ക്കാത്തവനെ തട്ടിപ്പോകൂ...
ഞാനായിരുന്നു ആ ബോലെരോയില്‍ എങ്കില്‍ ഡിം അടിക്കാതെ വരുന്നവനെയൊക്കെ വലിച്ചിറക്കി കരണക്കുറ്റിക്ക് പോട്ടിചിട്ടെ വിടൂ... സത്യം!
നവംബർ 04, 2009
നിയമപാലകരുടെ ഡിം...!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 comments:
നിയമപാലകരാണ് ഏറ്റവുമധികം നിയമം തെറ്റിക്കുന്നതെന്ന് തോന്നും ചിലപ്പോൾ. ഞാൻ താമസിച്ചിട്ടുള്ള രണ്ടു നഗരങ്ങളിലും (ബാംഗ്ലൂരും, ഇപ്പോൾ തിരുവനന്തപുരത്തും) സാധാരണ യാത്രക്കാർക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നത് സർക്കാർ വണ്ടികളാണ്, പ്രത്യേകിച്ച് സർക്കാർ ബസുകളും പോലീസ് വണ്ടികളും (ഓട്ടോക്കരും ഇല്ലാതില്ല, പക്ഷെ അപ്രതീക്ഷിതമായ തിരിക്കലിൽ ഒതുങ്ങും ഇവരുടെ ശല്യങ്ങൾ).
നോ പാർക്കിങ്ങ് സോണിൽ ഏതെങ്കിലും വണ്ടി പാർക്ക് ചെയ്തത് ശ്രദ്ധിച്ചാൽ അറിയാം, ഏറിയ പങ്കും അതൊരു പോലീസ് വണ്ടിയായിരിക്കും. വഴിയുടെ നടുക്ക് വണ്ടി നിർത്തിയിടുന്നത് കെഎസ്‌ആർടിസി ബസുകളാണ് അധികവും, എന്നാൽ നമ്മളിത്തിരി പതുക്കെ പോയാലറിയാം അവന്റെ ഹോണിന്റെ വോളിയം. ഇത്തിരി തിരക്കുള്ള സമയത്ത് ഉച്ചത്തിൽ ഹോൺ മുഴക്കാതെ പോകുന്ന പോലീസ് വണ്ടികൾ അധികം കാണില്ല. എത്ര പോലീസ് വണ്ടികളിൽ ആർസി ബുക്കും ഇൻഷുറൻസും ഉണ്ടാകും എന്നാരും ചോദിച്ചുകണ്ടിട്ടില്ല, ചോദിച്ചാലും ഉത്തരം അത്ര ആശാവഹമായിരിക്കും എന്ന് തോന്നുന്നില്ല.
ഇതിനൊക്കെ കാരണങ്ങളും കാണുമായിരിക്കാം, വണ്ടിയുടെ വലിപ്പം, നിർദ്ദിഷ്ടസ്ഥലത്ത് എത്താനുള്ള അത്യാവശ്യം, ടെക്നിക്കൽ ബുദ്ധിമുട്ടുകൾ, കുന്തം കൊടച്ചക്രം.......
ഫലം - നാട്ടാർക്ക് ബുദ്ധിമുട്ട്. അതുമാത്രം ആർക്കും പറയാനില്ല.
ഏതായാലും നിയമപാലകർ ഡിം (സോറി, ഢിം) മുതുകത്ത് ഇട്ടില്ലല്ലൊ. സമാധാനം.
വളരെ നല്ല പോസ്റ്റ്..
കാര്‍ന്നോര്‍ക്ക് എന്തും എവിടേം ആവാം എന്നാണല്ലോ!
അപ്പൂട്ടൻ ചേട്ടൻ, കുമാരൻ ചേട്ടൻ, എഴുത്തുകാരി ചേച്ചി വളരെ നന്ദി! :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ