ഇന്നലെ സ്ടാച്യു വഴി പോയപ്പോ ഒരാള്‍ക്കൂട്ടം കണ്ട് വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ കണ്ടതാണ് ഇത്.
മഹാരാജ ടെക്സ്റൈല്‍സ് കഴിഞ്ഞപ്പോള്‍ ഒരു ഗംഭീരന്‍ ചിത്രപ്രദര്‍ശനം!
വരയ്ക്കുന്നത് അത്ര പ്രശസ്തന്‍ അല്ല! ആളെ കണ്ടാല്‍ വലിയ അവാര്‍ഡ് ഒന്നും കിട്ടിയ ലക്ഷണവും ഇല്ല.
രണ്ടുകൊല്ലം മുന്‍പ് തമ്പാന്നൂര്‍ ബസ്സ് സ്റ്റാന്റ് നു മുന്നിലായി മുരുഗന്‍ എന്ന ഒരാള്‍ ഇതുപോലെ റോഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം വരച്ചപ്പോള്‍ ഞാന്‍ ഇതു പോലെ ചിത്രങ്ങള്‍ എടുത്തിരുന്നു... അത് ഇന്നും കയ്യിലുണ്ട്...
എന്റെ കയ്യില്‍ ക്യാമറ ഇല്ല. ആകെയുള്ളത് സോണി എറിക്സണ്‍ k510i ഫോണിലെ 1.3 മെഗാ പിക്സല്‍ ക്യാമറ ആണ്... ക്വാളിറ്റി ഉള്ള ചിത്രങ്ങള്‍ അല്ല. അതുകൊണ്ട് എന്റെ ഫോട്ടോ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നില്ല. ക്ളിക്ക് ചെയ്‌താല്‍ ഓരോ ചിത്രവും വലുതായി കാണാം...
ചിത്ര പ്രദര്‍ശനത്തിനായി ലൌഡ് സ്പീക്കറും റോബിന്‍ ഹുഡും വഴിമാറിയപ്പോള്‍ ...
ചോക്ക് , കരിക്കട്ട ഇതാണ് കളര്‍ ... ബ്രഷ് ഇല്ല അതിന് പകരം പുല്ല്...
വലിച്ചു കെട്ടിയ ബാന്നറില്‍ എഴുതിയിരിക്കുന്നത്... "പോക്കറ്റടി സൂക്ഷിക്കുക!"
ഇതിനിടയില്‍ ടിവികാരെത്തി! ഇന്ത്യാ വിഷന്‍ ക്യാമറമാന്‍
ക്ഷമിക്കണം... ആള്‍ക്കൂട്ടത്തിന്റെ പടം ഒന്നും ഞാന്‍ എടുത്തില്ല!
എല്ലാവരും മനസ്സു നിറഞ്ഞാണ് അവിടെ നിന്നു പോയതെന്ന് ഉറപ്പ്... അവിടെ നിന്ന ഓരോരുത്തരും എത്രമാത്രം ഇത് ആസ്വദിച്ചു എന്നതിനുള്ള തെളിവാണ് മൂപ്പരുടെ കയ്യില്‍ കുമിഞ്ഞു കൂടിയ പത്തു രൂപാ നോട്ടുകള്‍ ... ഓരോ ഭാഗം പൂര്‍ത്തിയാവുമ്പോള്‍ ഉയര്ന്ന കയ്യടികള്‍ .... പടം എടുക്കാനായി ഉയര്‍ന്ന മൊബൈലുകള്‍ ...
അവിടെ നിന്ന ഒരു കാരണവരുടെ കമന്റ്: "ചിലവന്മാരൊക്കെ വെള്ള പേപ്പര്‍ എടുത്തു മൂന്നു വര വരച്ചു മോഡേണ്‍ ആര്‍ട്ട് എന്ന് പറയുമ്പോ അവന്മാര്‍ക്ക് ഒള്ള അവാര്‍ഡ് മൊത്തം എടുത്തു കൊടുക്കും. ഇവനാണ് അവാര്‍ഡ് കൊടുക്കണ്ടത്... "
സെപ്റ്റംബർ 20, 2009
അവാര്‍ഡ് കിട്ടാത്ത ചിത്രകാരന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
13 comments:
അര്‍ഹതയുള്ളവനു അത് കിട്ടില്ലല്ലോ പിന്നെ മിറാക്കിള്‍ ......?
ഇതു പോലുള്ള സമാന അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്..
അസാമാന്യ വൈദഗ്ധ്യമുള്ളവരാണീ കൂട്ടർ..
ഇവരുടെ വരകൾ കണ്ണുചിമ്മാതെ നമ്മൾ നോക്കിനിൽക്കും..
ഞാനും കണ്ടിട്ടുണ്ട് ഇത്പോലെ തൃശ്ശൂരില്‍. ദേവീ ദേവന്മാരുടെ പടങ്ങളാണു് പക്ഷേ വരക്കാറ്.
ആ കാർനോരുടെ കമന്റാണ് സത്യം.
ദേവാശം ഉള്ളിലുള്ളവരാണു കലാകാരന്മാര്‍ എന്നു പറയുന്നതിനു ഇതിലും വലിയ തെളിവ് വേണ്ടാ .... "വല്ലഭനു പുല്ലും ആയുധം" കരിയും ചോക്കും പുല്ലും കൊണ്ട് അതിമനോഹരമായ ചിത്രരചന .. അതും ഒരു കുറ്റവും ഇല്ലാതെ
ഈ പറഞ്ഞതാണ് ചില്ലിട്ട് വയ്ക്കണ്ട വാക്യം ""ചിലവന്മാരൊക്കെ വെള്ള പേപ്പര്‍ എടുത്തു മൂന്നു വര വരച്ചു മോഡേണ്‍ ആര്‍ട്ട് എന്ന് പറയുമ്പോ അവന്മാര്‍ക്ക് ഒള്ള അവാര്‍ഡ് മൊത്തം എടുത്തു കൊടുക്കും. ഇവനാണ് അവാര്‍ഡ് കൊടുക്കണ്ടത്...""
പോസ്റ്റിനു നന്ദി
ഈദ് ആശംസകളോടേ മാണിക്യം.
ഇവനാണ് അവാര്‍ഡ് കൊടുക്കണ്ടത്...!
അവാര്‍ഡിനു മാനദണ്ഡം കഴിവല്ലല്ലോ.ഉന്നതങ്ങളില്‍ പിടിപാട് വേണ്ടേ സുഹൃത്തേ...
ഇത്തരം കലാകാരന്മാരെ ബൂലോകത്തിനു പരിചയപ്പെടുത്തുന്ന ഈ പോസ്റ്റ് അഭിനന്ദനാര്‍ഹം തന്നെ.
@hari
ee thirakinidayilum ninne pollulavar ethinulaaa time kandu pidichallo..athu thanne aa kalakarnulla anggekaram...kp it up man!!
എനിക്കൊരു കൂട്ടുകാരനുണ്ട്.
കടകളുടെ പരസ്യത്തിന് സിനിമ നടന്മാരുടെയൊക്കെ പടം വരക്കും. കടകളുടെ വളവളാ എന്നുള്ള ഷട്ടറുകളിൽ കണ്ണിനോ മൂക്കിനോ ഒരു കോട്ടവും തട്ടാതെ കറക്ടായിട്ട് വരച്ചുവെക്കും.
അവർക്കും കൂടിയാവാം അവാർഡ്.
ഭിത്തിയിൽ വരക്കുന്ന ഇക്കൂട്ടർക്ക് പക്ഷേ നാലോ അഞ്ചോ പടങ്ങൾ ‘കാണാപ്പാഠമായിരിക്കും.
കണ്ണീരില്‍ ചാലിച്ചെഴുതിയ ചിത്രം...ഒരു ചാണ്‍ വയറിന്റെ വിലയല്ലേ ഈ ചിത്രം?
കാണാന്‍ കഴിയുന്ന ഒരു സ്വപ്നമുണ്ട്.
കേരളത്തിലെ ഫൈന്‍ ആര്‍ട്ട് കോളേജുകളിലും, അങ്ങോളമിങ്ങോളമുള്ള സ്കൂളുകളിലും ഒരു ‘സര്‍ട്ടിഫിക്കറ്റിന്‍റെ’ ബലത്തില്‍ മാത്രം അദ്ധ്യാപകരായ കുറേ വിവരദോഷികള്‍ ഉണ്ട്. (എല്ലാവരും അങ്ങനെയല്ല. എന്നാല്‍ ഈ വിഷയം പഠിപ്പിക്കുന്നവരില്‍ ഏറിയ ശതമാനവും)
കലാകാരന്‍മാര്‍ക്ക് എന്തും ആകാമെന്ന ധാര്‍ഷ്ട്യം വച്ചു പുലര്‍ത്തി വായ നിറയെ മുറുക്കാനും, പുകവലിയും, സ്റ്റാഫ്റൂമുകളില്‍ മദ്യപിക്കാന്‍ പോലും മടിയില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. (ക്ഷമിക്കണം എന്‍റെ കയ്യില്‍ തെളിവുകളൊന്നുമില്ല - എന്നാല്‍ കലാകാരന്മാര്‍ക്ക് ചിലതൊക്കെ വേണമെങ്കില്‍ ആവാം അതും മറ്റുള്ളവര്‍ക്കു ശല്യമുണ്ടാവാത്ത ചിലതൊക്കെ. പക്ഷേ കുട്ടികളെ പഠിപ്പിക്കുന്ന അവര്‍ക്ക് മാതൃകയാകേണ്ട അദ്ധ്യാപകന്‍ എത്ര വലിയ കലാകാരനാണെങ്കിലും പാടില്ല). അപ്പോള്‍ പറഞ്ഞു വന്നത് ഇക്കൂട്ടരെ പറഞ്ഞു വീട്ടില്‍ വിടുക. എന്നിട്ട് ഇതുപോലെയുള്ള നല്ല കലാകാരന്മാരെ വിദ്യാഭ്യാസയോഗ്യത പോലും പരിഗണിക്കാതെ ജോലി നല്‍കുക. അതല്ലെങ്കില്‍ കഴിവുള്ള കലാകാരന്മാര്‍ക്ക് സ്കോളര്‍ഷിപ്പോടു കൂടി വിദ്യാഭ്യാസം ചെയ്യിച്ചാല്‍ എന്താണ് നഷ്ടം? എത്രയോ വിദേശരാജ്യങ്ങള്‍ വിവിധ മേഖലകളില്‍ അവിടത്തെ ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു? ഫൈന്‍ ആര്‍ട്സ് കോളേജുകളില്‍ നിന്നും മറ്റും തോന്നിവാസം പഠനസാമഗ്രികള്‍ പോലും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്താതെ പോകുന്ന എത്രയോ സാഹചര്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. മാത്രവുമല്ല തികഞ്ഞ യോഗ്യതയുണ്ടെങ്കില്‍ പോലും ഭീമമായ തുക കൈക്കൂലി കൊടുക്കാതെ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ ഒരു സീറ്റ് കിട്ടുമോ?
നല്ല കല, അത് ഹൃദയത്തില്‍ നിന്നാണ് വരുന്നത്. അവര്‍ക്കു വേണം സാങ്കേതിക പരിജ്ഞാനവും, അര്‍ഹമായ പദവികളും നല്‍കി അംഗീകരിക്കേണ്ടത്.
വെറും സ്വപ്നം... സ്വപ്നം മാത്രം...
അതെ. ഇവനാണ് അവാർഡ് കൊടുക്കേണ്ടത്.
പിപഠിഷു
വളരെ വൈകിയാണ് പോസ്റ്റ് കണ്ടത്.. എന്നിരിക്കിലും ഒരു സന്തോഷം പങ്കു വയ്ക്കാമെന്നു കരുതി.. അന്ന് ആ കലാകാരന്റെ പ്രതിഭയ്ക്ക് മുന്നില്‍ വായും പൊളിച്ച് നിന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. കുറിപ്പൊന്നും കൂടാതെ മൊബൈല്‍ ചിത്രങ്ങള്‍ കൊണ്ടൊരു പോസ്റ്റും കാച്ചിയിരുന്നു..
ഇതാ... http://heyiamhere.wordpress.com/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ