മനോരമ ഓണ്‍ലൈന്‍ പോര്ടലില് ചില വാര്‍ത്തകള്‍ക്ക് വായനക്കാര്‍ക്ക് അഭിപ്രായം എഴുതാനുള്ള ഓപ്ഷന് കാണാറുണ്ട്... പക്ഷെ എല്ലാ അഭിപ്രായങ്ങളും ഇന്ഗ്ലിഷിലോ മന്ഗ്ലിഷിലോ ആയിരിക്കും... മനോരമ ASCII ഫോണ്ട് മാറ്റി unicode ലേക്ക് എത്രയും പെട്ടെന്ന് മാറണം. മലയാളം എഴുതാനുള്ള ടൂളും കൊടുക്കണം.
അതല്ലെങ്കില്‍ മന്ഗ്ലിഷും ഇന്ഗ്ലീഷും അല്ലാത്ത പലതും കാണേണ്ടി വരും... പല കൊലപാതകങ്ങളും...
ഒരു ചെറിയ ഉദാഹരണം: ചില മാന്ന്യന്മാര്‍ക്ക് മലയാളം എഴുതുന്നത് നാണക്കേടാണ്... അങ്ങനെയുള്ള ഒരു മാന്ന്യന്റെ കമന്റ് താഴെ കൊടുക്കുന്നു... അറിയാത്ത ഭാഷയില്‍ അഭിനയിക്കില്ല എന്ന് നസ്സരുദിന്‍ ഷാ പറഞ്ഞത് മനോരമയില്‍ വന്നിരുന്നു... അതിനു വന്ന അഭിപ്രായങ്ങള്‍ (ക്ലിക്ക് ചെയ്താല്‍ വലുതാവും)
അടുത്തത് കഴിഞ്ഞ ദിവസം കണ്ടതാണ്... മനോജ് സഖാവ് രാജി വച്ചപ്പോള്‍ വന്ന കമന്റ്...
ജനുവരി 11, 2010
മനോരമയിലെ ഇംഗ്ലീഷ് കൊലപാതകം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 comments:
ഹരികൃഷ്ണാ,
ചിത്രങ്ങൾ സ്ഥാനം മാറിയോ? ഉറുമീസ് കിടക്കേണ്ടിടത്ത് ഉർവ്വശി കേറി കിടന്നു. ഉർവ്വശി കിടക്കേണ്ടിടത്ത് ഉറുമീസും.
ഇത്തരം കമന്റ് ബോക്സുകളിൽ അസഹ്യമായ ഇംഗ്ലീഷാണ് പലരും പ്രയോഗിക്കുന്നത്. ചില്ലറ വ്യാകരണപ്പിശകുകൾ സഹിക്കാം, പക്ഷെ വാക്കുകൾ തന്നെ അപകടമായേ പ്രയോഗിക്കൂ എന്നുവന്നാലോ? I thing എന്ന് ധാരാളം കാണാം. തിങ്ങും തിങ്കും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ലേ എന്ന് സംശയിച്ചുപോകും.
മംഗ്ലീഷ് ഇതിലും കഷ്ടമാണ്. ഇവെരന്താ ഈ പറയുന്നത് എന്നുപോലും മനസിലാവില്ല.
അപ്പൂട്ടെട്ടോ ഇപ്പോഴാ കണ്ടത്... താങ്ക്സ്... കുറെ ക്രമീകരണങ്ങള്‍ കഴിഞ്ഞപ്പോ സ്ഥാനം മാറിയത് കണ്ടില്ല... ശരിയാക്കിയിട്ടുണ്ട്... :)
THIS POST GOOD BUT READING LANUAGE ENGLISH NOT UNICODE ONLY ALSO UNCONCENTRATED MILK OF THE YEAR..
HAPPY NEW YEAR. MORE POST HIS EXPECT...
:)
പ്രൈസ് ആദ്യത്തെ ടീം കൊണ്ടുപോയിട്ടോ... എന്നാ പ്രയോഗങ്ങളാ!!!
:)
തെറ്റുകള്‍ തിരുത്തപ്പെടേണ്ടതാണ്. പഠിപ്പും അറിവും ഭാഷാപരിജ്ഞാനവും ഉള്ളവര്‍ തെറ്റുകള്‍ വരുത്തുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിയ്ക്കേണ്ടത്.
സായിപ്പന്മാര് പോലും പലപ്പോഴും ശരിയായ രീതിയില്‍ ഭാഷ ഉപയോഗിയ്ക്കുകയോ എഴുതുകയോ ചെയ്യാറില്ല. ഇവിടെ എഴുതിയ ആളുകളുടെ അക്ഷരശുദ്ധിയോ അറിവില്ലായ്മയോ അല്ല ശ്രദ്ധിയ്ക്കേണ്ടത്,തങ്ങള്‍ക്ക് വലിയ ജ്ഞാനമില്ലാത്ത ഭാഷ ഉപയോഗിച്ച് പോലും അഭിപ്രായ സ്വാതന്ത്ര്യം അവര്‍ വിനിയോഗിച്ചു എന്നുള്ളതാണ്.തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് വേണ്ടത്.
ഭാഷയറിയാതെയുള്ള അഭിനയം ജീവനില്ലാത്തത് എന്നല്ലേ നാസറുദീന്‍ ഷാ പറഞ്ഞുള്ളൂ; ഭാഷയറിയാതെയുള്ള അഭിപ്രായം ആവശ്യമില്ലാത്തത് എന്ന് പറഞ്ഞില്ലല്ലോ :)
നാട്ടില്‍ നിന്ന് അത്യാവശ്യം പ്രീയൂണിവേഴ്സിറ്റി ലെവല്‍ വിദ്യാഭ്യാസവും അല്പസ്വല്പം സാന്കേതിക പരിചയവുമായി വിദേശരാജ്യങ്ങളില്‍ എത്തിയിട്ട് അത്യാവശ്യം കയ്യിലുള്ള ഇംഗ്ലീഷുകൊണ്ട് കാര്യങ്ങള്‍ നടക്കുന്നു എന്നുകാണുമ്പോഴുള്ള ആത്മവിശ്വാസത്തിന് എഴുതിവിടുന്നതാണ് പാവങ്ങള്‍. അതു ക്ഷമിക്കാം.
(ഇതില്‍ ഒരു കഥാപാത്രം ഒരിക്കല്‍ ന്യൂയോര്‍ക്കിലെ ഒരു വീട്ടില്‍ വിളിച്ചിരുത്തി വധിച്ചത് ഒന്നരമണിക്കൂറാണ് :))
ഏതാണ്ടിതേ തരത്തില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു അധ്യാപകന് ഞങ്ങളെ ഹൈസ്കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. അതിനെന്തുപറയും?
ബഹു മന്ത്രി ശ്രീമതി ഒരു സദസ്സില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന വീഡിയോ ഒരിക്കല്‍ കണ്ടിരുന്നു. അതും മലയാളം മതിയാകുന്ന ഒരിടത്ത്. അതോ?
പുട്ട് ഈസ് പുട്ട്..ഡോൺഡ് പുട്ട് മോർ...
:)
പിപഠിഷൂ,
താങ്കള്‍ പറഞ്ഞല്ലോ ഞാന്‍ ബ്ലോഗുകള്‍ വായിക്കാറില്ലന്ന്. ഉണ്ട്.
പക്ഷേ പലര്‍ക്കും എഴുതേണ്റ്റി വരുമ്പോള്‍ ഒരു ഫോമാറ്റ് സ്വീകരിക്കുന്നു എന്ന് മാത്രം. ജോലി തിരക്ക് കഴിഞ്ഞ് വരുമ്പോള്‍ തന്നെ പിന്നെ പലവിധ കാര്യങ്ങളായി. പ്രതെയ്കിച്ച് അമേരിക്കയിലെ ജീവിതവും.. എന്റെ ബ്ലോഗില്‍ വന്നതിന്. വിലയേറിയ അഭിപ്രായം പറഞ്ഞതിന്
ഒരുപാടു തെറ്റുകള്‍ കമന്റ് ബോക്സുകളില്‍ നിത്യവും കാണാറുണ്ട്. ഒരു സമാധാനം ഇതൊന്നും ഇംഗ്ലീഷുകാര്‍ വായിക്കില്ലല്ലോ എന്നതു തന്നെ.
മലയാളം പ്രയോഗിക്കാന്‍ പറ്റില്ല, പക്ഷെ പറഞ്ഞെ മതിയാവൂ എന്നു വരുമ്പോള്‍ സംഭവിക്കുന്നതാണിതു. മംഗ്ഗ്ലീഷ് മതിയെന്നു ആരു പറഞ്ഞു കൊടുക്കും?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ