ഫെബ്രുവരി 14, 2010

റഹ്മാന്‍ രാജാവാണ്... പക്ഷെ നഗ്നനല്ല!


എ. ആര്‍. റഹ്മാനെ കുറിച്ച് റഹ്മാനിയ അഥവാ രഹ്മാനിയാക്‌ എന്ന പേരില്‍ ശ്രീ. ജസ്റിന്‍ പെരേര എന്ന ബ്ലോഗ്ഗര്‍ ഇട്ട പോസ്റ്റിനു ഉള്ള മറുപടി ആണ് എന്റെ ഈ പോസ്റ്റ്‌.

'വെറും ഒരു സാധാരണ സംഗീതാസ്വദകന്റെ അഭിപ്രായം എന്നതിലുപരി ഇതില്‍ മറ്റൊന്നും തന്നെയില്ല.' എന്ന മുന്‍‌കൂര്‍ ജാമ്യം എടുത്തുകൊണ്ടാണ് അദ്ദേഹം പോസ്റ്റ്‌ തുടങ്ങുന്നത്... പക്ഷെ സത്യത്തില്‍ അതുപോലും ഇല്ല ആ പോസ്റ്റില്‍.

റഹ്മാന്റെ സംഗീതത്തില്‍ മിസ്റ്റര്‍ പെരേരയ്ക്ക് ഉള്ള വളരെ
വളരെ തുശ്ചമായ അറിവാണ് അതിനു കാരണം. റഹ്മാന്‍ ചെയ്തചെറിയ ശതമാനം പാട്ടുകള്‍ പോലും അദ്ദേഹം കേട്ടിട്ടുണ്ടാവാന്‍ വഴിയില്ല. അതല്ലെങ്കില്‍ കേട്ട പാട്ടുകള്‍ ചെയ്തത് റഹ്മാന്‍ ആണ് എന്ന് അദ്ദേഹത്തിനു അറിയില്ല. അതാണ്‌ സത്യം.

ചില അഭിപ്രായങ്ങള്‍ ഇങ്ങനെ പോവുന്നു...

"സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആരും തന്നെ റഹ്മാന്റെ ഗാനങ്ങള്‍ ആലപിക്കുവാന്‍ തയ്യാറാവുന്നില്ല"

അതാരോക്കെയാണാവോ?... :O അപ്പൊ റഹ്മാന്റെ പാടു പാടുന്നവരൊക്കെ...ആരാ?

ഈ മണ്ടത്തരം... ഇതിനു എന്ത് മറുപടി പറയാനാണ്...?


"ഹേമന്ത്‌ കുമാറിന്റെ "വന്ദേ മാതരം" മരവിച്ചു കിടക്കുന്ന ശവ ശരീരങ്ങള്‍ക്ക് പോലും രാജ്യസ്നേഹത്തിന്റെ നവജീവന്‍ നല്‍കുന്നു. എന്നാല്‍, റഹ്മാന്റെ വന്ദേ മാതരം ഒരുതരം അക്രമവാസനയാണ് നമ്മില്‍ ഉണ്ടാക്കുന്നത്‌."

ശ്രീ ജസ്റ്റിന്‍ ഇവിടെ സൂചിപ്പിച്ചത് ഏതു ഗാനം ആണ്? മാ തുജ്ച്ചേ സലാം എന്ന ഗാനം...

അത് വന്ദേ മാതരം അല്ല... വന്ദേ മാതരം എന്ന ഒരു വാക്ക് ഉപയോഗിച്ചാല്‍ ആ ഗാനം വന്ദേ മാതരം ആവില്ല.

(ജയരാജ്‌ വര്രിയര്‍ തന്റെ ഷോയില്‍ വളരെ അരോചകമായി അത് അവതരിപ്പിക്കുമായിരുന്നു... )

vandemaatharam revival, vandemataram missing എന്നീ രണ്ടു പേരുകളില്‍ വന്ദേമാതരം അതില്‍ ഉണ്ട്. സുജാതയും കല്യാണി മേനോനും ഒക്കെ പാടിയത്... അത് കേട്ടിട്ടുണ്ടോ? അതാണ്‌ റഹ്മാന്റെ വന്ദേ മാതരം.ഈ ഗാനം താങ്കളില്‍ അക്രമ വാസന ഉണ്ടാക്കിയോ?

ഇതിന്റെ ഒപ്പം ലത മങ്കേഷ്കര്‍ ഒരു വന്ദേ മാതരം ഇറക്കിയിരുന്നു... യൂ ട്യൂബില്‍ കിട്ടും. അത് കൂടി ഒന്ന് കേട്ട് നോക്കൂ... അത് പക്ഷെ ആരും വിമര്‍ശിച്ചു കണ്ടില്ല.

'മലയാളത്തിന്റെ വാനമ്പാടി ചിത്ര പോലും പറഞ്ഞിരിക്കുന്നു, റിക്കോര്‍ഡിങ് കഴിഞ്ഞു പുറത്തിറങ്ങുന്ന ഗാനവും ഞാന്‍ പാടിയതുമായി യാതൊരു ബന്ധവും ഇല്ല എന്ന്.'

ചിത്ര പറഞ്ഞത് താങ്കള്‍ക്കു മനസ്സിലായില്ല! അത് ഒരിക്കലും ചിത്രയുടെയോ രഹ്മാന്റെയോ കുറ്റം അല്ല.

പാട്ട് ആദ്യം മുതല്‍ അവസാനം വരെ ഒറ്റയടിക്ക് റെക്കോര്‍ഡ്‌ ചെയ്യുക അല്ല റഹ്മാന്റെ രീതി. ഒരു പല്ലവി തന്നെ കുറെ തവണ പാടിക്കും. അതുപോലെ തന്നെ ബാക്കി ഭാഗങ്ങളും. അതില്‍ നല്ലത് സെലക്ട്‌ ചെയ്യും. ഒരു സിനിമ ഷൂട്ട്‌ ചെയ്യുന്നത് ആദ്യത്തെ സീന്‍ മുതല്‍ അവസാനത്തെ സീന്‍ വരെ ഒരേ ഓര്‍ഡര്‍ ഇല്‍ അല്ലല്ലോ...? ഇനി പാട്ടിന്റെ കാര്യത്തില്‍ ഇങ്ങനെ അല്ല... പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടും എന്നൊക്ക ആണ് വാദം എങ്കില്‍... റഹ്മാന്റെ ഒരു പാട്ട് പോലും ഹിറ്റ്‌ ആവില്ലല്ലോ...
മാത്രമല്ല ഇന്ന് എല്ലാ സംഗീത സംവിധായകരും റഹ്മാന്‍ തുടങ്ങി വച്ച ഈ രീതിയാണ് പിന്തുടരുന്നത്...
റഹ്മാന്‍ പാട്ട് റെക്കോര്‍ഡ്‌ ചെയ്യുമ്പോള്‍ ഓര്‍ക്കെസ്ട്ര ഒന്നും ഉണ്ടാവില്ല. എല്ലാം അതിനു ശേഷം കൂട്ടി ചേര്‍ക്കുകയാണ് ചെയ്യുന്നത്... അപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ കേള്‍ക്കുന്നത് വ്യത്യസ്തമായ ഒരു ഗാനം തന്നെ ആയിരിക്കും.
അതാണ്‌ ചിത്ര പറഞ്ഞത്... അത് ഇങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും എന്ന് ആരറിഞ്ഞു...?

ലത മന്കെഷ്കരും ഈ അനുഭവം പറഞ്ഞിട്ടുണ്ട്.

തന്നോട് മൈക നു മുന്നില്‍ നിന്ന് പാടാന്‍ പറഞ്ഞു... പേപ്പര്‍ നോക്കി തന്ന ട്യൂണ്‍ അനുസരിച്ച് എന്തൊക്കെയോ പാടി... പക്ഷെ ആല്‍ബം പുറത്തു വന്നപ്പോള്‍ അതിമനോഹരമായ ഒരു ഗാനം. ശരിക്കും അത്ഭുതപ്പെട്ടു പോയി. എന്ന്...

അതാണ്‌ 'ജിയ ചലേ' എന്ന ദില്സേയിലെ ഗാനം.

ഇനി അദ്ദേഹം വാതോരാതെ വിമര്‍ശിച്ച ജൈഹോ... അതൊരു മഹത്തരമായ ഗാനം ആണെന്ന് ആരും പറഞ്ഞിട്ടില്ല.

SDM ആല്‍ബം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ( 2008 നവംബര്‍ അവസാനം ) എല്ലാ ഗാനങ്ങളും കേള്‍ക്കുന്നുണ്ട്... അതില്‍ ഞാന്‍ ഏറ്റവും കുറച്ചു തവണ കേട്ട ഒരു ഗാനം ആണ് ജൈഹോ! അതിലും മികച്ചവ ആ അല്ബുമില്‍ ഉണ്ടായിരുന്നു.. എന്നാല്‍ അതെല്ലാം ബാക്ക്ഗ്രൌണ്ട് score ന്റെ ഭാഗം ആയിരുന്നു എന്നതാണ് കാരണം.

റഹ്മാന് 2 ഓസ്കാര്‍ കിട്ടി എന്നത് പലരും സൌകര്യപൂര്‍വ്വം മറന്നു. ജൈഹോയ്ക്ക് ഓസ്കാര്‍ എന്ന രീതിയില്‍ ആയി കാര്യങ്ങള്‍.

ബാക്ക്ഗ്രൌണ്ട് സ്കോറിന് കിടിയ ഒസ്കാരോ?


റഹ്മാന്‍ തട്ട് പൊളിപ്പന്‍ ഗാനങ്ങള്‍ മാത്രം ചെയ്യുന്നു എന്നതാണ് ഈ ആരോപണങ്ങളില്‍ ഏറ്റവും അരോചകമായി തോന്നിയത്...

എത്രയെത്ര സ്ലോ മേലോടികള്‍ ആണ് റഹ്മാന്‍ ചെയ്തത്?

മിസ്റ്റര്‍ ജസ്റിനെ പോലെ ഉള്ളവര്‍ കേട്ടിരിക്കാന്‍ ഇടയില്ലാത്ത ചില പാട്ടുകള്‍...
താഴെ കൊടുതിരിക്കുന്നവയൊക്കെ വെറും ബഹളങ്ങള്‍ ആണോ? അതോ വേഗം കൂടുതല്‍ ആണോ?

ഉയിരും നീയെ - ഉണ്ണികൃഷ്ണന്‍മാര്‍ഗഴി തിങ്കള്‍ - എസ്. ജാനകിഇരുവര്‍ - പൂക്കൊടിയിന്‍ - സന്ധ്യകണ്നാമൂച്ചി ഏനട - കെ എസ് ചിത്രഏക്‌ തൂഹീ ഭാരോസ (ലൈവ്) - ലത മങ്കേഷ്കര്‍നിലാ കാകിരത് - ഇന്ദിര - ഹരിണി ടിപു.ഇരുവര്‍ - നരുമുഘയെ - ഉണ്ണികൃഷ്ണന്‍, ബോംബെ ജയശ്രീഎല്‍ പീ ആര്‍ വര്‍മ്മ യെപോലുള്ള പഴയ കല സംഗീതജ്ഞര്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ പണ്ടേ അംഗീകരിച്ചിരുന്നു. പലരെയും ചവിട്ടി താഴ്ത്തി മുന്നില്‍ കയറി വന്നവര്‍ അസഹിഷ്ണുതയോടെ റഹ്മാന്റെ ഉയര്‍ച്ച കണ്ടു നിന്നിട്ടുണ്ട്... അവസരം കിട്ടിയപ്പോള്‍ അവര്‍ ചാടി വീണിട്ടും ഉണ്ട്. അവര്‍ക്കും അവസാനം അംഗീകരിക്കേണ്ടി വന്നു.

റഹ്മാന്‍ ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ മാറ്റി എഴുതിയ ആള്‍ ആണ്... രാജാവ് തന്നെ ആണ്...
ഇപ്പോഴും കാലു നിലത്തു ഉറപ്പിച്ചാണ് അദ്ദേഹം ആകാശം മുട്ടെ വളര്‍ന്നു പന്തലിക്കുന്നത്... അതാണ്‌ ആ രാജാവിന്റെ ഏറ്റവും വലിയ മഹത്വം.

ആ രാജാവ് നഗ്നന്‍ അല്ല!

ഒരു പോസ്റ്റില്‍ പറഞ്ഞാല്‍ തീരില്ല അതൊന്നും...


9 comments:

Parvathy Thelakkat പറഞ്ഞു...

Justinde post vaayichu..atinu nalla reply thanne koduthu..well said

Justin പെരേര പറഞ്ഞു...

പ്രിയ സഹോദരന്‍ പിപഠിഷു,

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി. തികച്ചു വസ്തുതാപരമായി തന്നെ താന്കള്‍ എന്റെ ലേഘനം വിമര്‍ശിച്ചു. അഭിനന്ദനങ്ങള്‍!

ഞാന്‍ എന്റെ കുറിപ്പില്‍ ഒരു ഭാഗത്തും എ. ആര്‍. റഹ്മാന്‍ ഒരു കഴിവ് കുറഞ്ഞ സംഗീതസംവിധായകന്‍ എന്ന് പറഞ്ഞിട്ടില്ല. എന്റെ ലേഘനം മുഴുവനും വായിച്ചാല്‍ അത് മനസ്സിലാകും. ഇത്രയും കോലാഹലം എന്തിനാണ് എന്ന് മാതമേ ചോദിച്ചുള്ളൂ.

താന്കള്‍ അയച്ചു തന്ന "റഹ്മാന്റെ വന്ദേ മാതരം revival" കമ്പോസ് ചെയ്തതു "Bankim Chandra Chatterji" ആണ്, റഹ്മാന്‍ അല്ല. റഹ്മാന്‍, ഞാന്‍ പറഞ്ഞത് പോലെ പുതിയ സാങ്കേതികവിദ്യയില്‍, new orchestration നടത്തി റെക്കോര്‍ഡ്‌ ചെയ്തു എന്നേയുള്ളൂ. പിന്നെ ലതാ മങ്കേഷക്കറുടെ "വന്ദേ മാതരം" കേള്‍ക്കുവാന്‍ പറഞ്ഞു. അതും പുതുതായി orchestration-ല്‍
റെക്കോര്‍ഡ്‌ ചെയ്തു എങ്കിലും, യഥാര്‍ത്ഥ കമ്പോസര്‍ ഞാന്‍ എന്റെ ലേഘനത്തില്‍ പറഞ്ഞ "ഹേമന്ത് കുമാര്‍" അന്ന്.

എന്റെ സഹോദരന്‍ പറഞ്ഞു "പാട്ട് ആദ്യം മുതല്‍ അവസാനം വരെ ഒറ്റയടിക്ക് റെക്കോര്‍ഡ്‌ ചെയ്യുക അല്ല റഹ്മാന്റെ രീതി". അതെ, അത് റഹ്മാന്റെ മാത്രമല്ല, ഇപ്പോഴത്തെ ഏകദേശം എല്ലാ റെക്കോര്‍ഡിംഗ് അങ്ങിനെ തന്നെയാണ്. പല്ലവി മുഴുവന്‍ തന്നെ ഒറ്റയടിക്ക് പാടിക്കണം എന്നുമില്ല. താളമോ, ശ്രുതിയോ കുഴപ്പം വരുന്ന സ്ഥലത്ത്‌ "punch" ചെയ്തു റെക്കോര്‍ഡ്‌ ചെയ്യും.

അനുജന്‍ പറഞ്ഞത് "റഹ്മാന്‍ പാട്ട് റെക്കോര്‍ഡ്‌ ചെയ്യുമ്പോള്‍ "orchestra" ഒന്നുമുണ്ടാകില്ല". അത് അവസരം പോലെയാണ്. ചിലപ്പോള്‍ orchestra ഒന്നും തന്നെ കാണില്ല. കീബോര്‍ഡിലോ, ഹാര്‍മോണിയത്തിലോ ശ്രുതി ഇട്ടു പാടും. "Steinberg Nuendo, Pro Tools, Cakewalk Sonar" മുതലായ recording software-ല്‍ ടിക്ക്‌ ടിക്ക്‌ ടൈമിംഗ് മാത്രം കൊടുത്തു പാട്ട് റെക്കോര്‍ഡ്‌ ചെയ്യും. പിന്നീട് സൗകര്യം പോലെ ഓരോ ട്രാക്കിലും orchestra വായിച്ചു റെക്കോര്‍ഡ്‌ ചെയ്യും. അതും റഹ്മാന്റെ മാത്രം രീതിയല്ല. ഇപ്പോള്‍ മിക്കവാറും എല്ലാവരും അവലംബിക്കുന്ന രീതിയാണ്.

പിന്നെ, ലത മന്കെഷ്കരും ഈ അനുഭവം പറഞ്ഞിട്ടുണ്ട്. തന്നോട് മൈക നു മുന്നില്‍ നിന്ന് പാടാന്‍ പറഞ്ഞു... പേപ്പര്‍ നോക്കി തന്ന ട്യൂണ്‍ അനുസരിച്ച് എന്തൊക്കെയോ പാടി... പക്ഷെ ആല്‍ബം പുറത്തു വന്നപ്പോള്‍ അതിമനോഹരമായ ഒരു ഗാനം. ശരിക്കും അത്ഭുതപ്പെട്ടു പോയി. എന്ന്... എല്ലാ പാട്ടുകാരും, എല്ലാ സംഗീതസംവിധായകരുടെയും കീഴില്‍ മിക്കവാറും ഇങ്ങിനെ തന്നെയാണ് പാടുന്നത് അനിയാ. അതില്‍ ഒരു അതിശയോക്തിയുടെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല. ഒരു പക്ഷെ പത്രങ്ങള്‍ കുറച്ചു ഊതി പെരുപ്പിച്ചതാകാം.

"റഹ്മാന്‍ തട്ട് പൊളിപ്പന്‍ ഗാനങ്ങള്‍ മാത്രം ചെയ്യുന്നു എന്നതാണ് ഈ ആരോപണങ്ങളില്‍ ഏറ്റവും അരോചകമായി തോന്നിയത്.." ഞാന്‍ അങ്ങിനെ എവിടെയെങ്കിലും പറഞ്ഞോ?

എന്തായാലും, ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ ഒരു ബ്ലോഗ്‌ വഴി പ്രസിദ്ധീകരിച്ചു എന്നു വച്ച്, റഹ്മാന്‍ എന്ന വലിയൊരു മനുഷ്യന് യാതൊന്നും എശുവാന്‍ പോകുന്നില്ല. ഇനി ഞാന്‍ ചൂണ്ടിക്കാണിച്ച ചില കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എങ്കില്‍, അത് എന്റെ കുറ്റവും അല്ല.

നന്ദിയോടെ...

Justin പെരേര പറഞ്ഞു...

പ്രിയ ഹരികൃഷ്ണന്‍,

ഹരിയുടെ പ്രൊഫൈല്‍ കണ്ടതില്‍ നിന്നും മനസ്സിലാകുന്നു, വയസ്സ്‌ ഇരുപത്തിനാല്. അതായത്, ഞാന്‍ പ്രൊഫെഷണല്‍ ആയി കീബോര്‍ഡ്‌ വായിക്കാന്‍ തുടങ്ങിയിട്ട് നാല് വര്ഷം കഴിഞ്ഞു ജനിച്ചയാള്‍. ചെറുപ്പത്തിന്റെ ചോരത്തിളപ്പൊക്കെ നല്ലത് തന്നെ. പക്ഷെ ആരോഗ്യകരമായ ഒരു ചര്‍ച്ച നടക്കുമ്പോള്‍ ഹരി എഴുതിയത് പോലെ "ഈ മണ്ടത്തരം... ഇതിനു എന്ത് മറുപടി പറയാനാണ്...?" എന്നൊന്നും ഒരു പൊതുവായ ചര്‍ച്ചയില്‍ എഴുതി വിടുന്നത് നമ്മുടെ ഒരു സംസ്കാരത്തിന് ചേര്‍ന്നതല്ല. ഇതൊരു രാഷ്ട്രീയ വാഗ്വാദം അല്ലല്ലോ.

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷെ അതിനു വികാരവിക്ഷോഭാനായി വ്യക്തിപരമായി മറുപടി പറയാതെ വസ്തുതാപരമായി സംസാരിക്കണം. 'admiration' ഒരു പരിധിവരെ നല്ലതാണു. പക്ഷെ അത് അതിര് കടക്കുമ്പോള്‍ ആണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. തെറ്റുണ്ടെങ്കില്‍ പോലും, കുറച്ചെങ്കിലും മുതിര്‍ന്നവര്‍ ആണെന്ന് മനസ്സിലായാല്‍, അതുമല്ലെങ്കില്‍ ഒരു സഹജീവി ആണെന്ന് മനസ്സിലായാല്‍, കുറച്ചു ആദരവോടെ സംസാരിക്കുന്നത് ജീവിതത്തില്‍ ഗുണമേ ചെയ്യൂ... സ്നേഹത്തോടെ...

ബിജുക്കുട്ടന്‍ പറഞ്ഞു...

വളരെ പക്വമായ നിരീക്ഷണങ്ങള്‍

പിപഠിഷു പറഞ്ഞു...

"സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആരും തന്നെ റഹ്മാന്റെ ഗാനങ്ങള്‍ ആലപിക്കുവാന്‍ തയ്യാറാവുന്നില്ല"


മണ്ടത്തരം ആണെന്ന് ഉറപ്പുണ്ടെങ്കില്‍ മണ്ടത്തരം ആണെന്ന് വിളിച്ചു പറയുന്നതല്ലേ നല്ലത്? എഴുതിയ ആളുടെ പ്രായം നോക്കി അല്ല വിമര്‍ശിക്കേണ്ടത്... ഞാന്‍ വിമര്‍ശിച്ചത് താങ്കള്‍ എഴുതിയ വരികളെ ആണ്...

വായില്‍ തോന്നുന്നത് ചുമ്മാ എഴുതി വിടുന്നതും നമ്മുടെ ഒരു സംസ്കാരത്തിന് ചേര്‍ന്നതാണോ? ?

അതല്ലെങ്കില്‍... ആ പറഞ്ഞത് മണ്ടത്തരമല്ല എന്ന് വിശദീകരിക്കണം...

jayanEvoor പറഞ്ഞു...

രണ്ടു ബ്ലോഗുകളും വായിച്ചു.
"സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആരും തന്നെ റഹ്മാന്റെ ഗാനങ്ങള്‍ ആലപിക്കുവാന്‍ തയ്യാറാവുന്നില്ല"
എന്ന ശ്രീ.ജസ്റ്റിന്റെ ആരോപണത്തിനുള്ള പിപഠിഷുവിന്റെ മറുപടി അദ്ദേഹത്തെ വേദനിപ്പിച്ചു എന്നു മനസ്സിലായി.

എങ്കിലും പറയട്ടെ, ശ്രീ. ജസ്റ്റിന്റെ ആ ആരോപണം തികച്ചും തെറ്റാണ്.
യേശുദാസും, ലതാ‍ മങ്കെഷ്കറും,ആഷാ ബോൻസ്ലെയും, എസ്.പി.ബിയും, സുശീലയും, ചിത്രയും സുജാതയും, ജയച്ചന്ദ്രനും, ഉണ്ണിമെനോനും മറ്റു നിരവധി ഗായകരും സംഗീതം രക്തത്തിൽ അലിഞ്ഞു ചേരാത്തവർ ആണോ?

റഹ്മാനെ വിമർശിക്കാൻ താങ്കൾ കാണിച്ച തീക്ഷ്ണത, താങ്കളെ വിമർശിക്കാൻ പിപഠിഷുവും കാണിച്ചു.
അത്ര തന്നെ.

റഹ്മാൻ പ്രതിഭയുള്ള സംഗീതജ്ഞൻ തന്നെയാണ്. സംശയമില്ല. പക്ഷേ അദ്ദേഹമാണ് ലോകത്തെ എറ്റവും മികച്ച സംഗീതജ്ഞൻ എന്ന് ആരും അവകാസപ്പെടുന്നും ഇല്ല.

വിമർശനങ്ങൾ എല്ലാവരും സഹിഷ്ണുതയോടെ നേരിടും എന്നു പ്രത്യാശിക്കുന്നു.

മഞ്ഞു തോട്ടക്കാരന്‍ പറഞ്ഞു...

"യേശുദാസും, ലതാ‍ മങ്കെഷ്കറും,ആഷാ ബോൻസ്ലെയും, എസ്.പി.ബിയും, സുശീലയും, ചിത്രയും സുജാതയും, ജയച്ചന്ദ്രനും, ഉണ്ണിമെനോനും മറ്റു നിരവധി ഗായകരും സംഗീതം രക്തത്തിൽ അലിഞ്ഞു ചേരാത്തവർ ആണോ? "

അവരൊക്കെ ഗായകരാണു സുഹ്രുത്തെ. പിന്നെയും പാട്ടുകള്‍ വേണ്ടെ?

Unknown പറഞ്ഞു...

We congratulate you for this effort.

Justin പെരേര പറഞ്ഞു...

പിപഠിഷുവിന്റെ അവസാനത്തെ പോസ്റ്റിനു ഞാന്‍ അധികം മറുപടി പറയുന്നില്ല. വല്സ്യന എന്ന് ഉദ്ദേശിച്ചത് എന്നെയാണോ? കഴിഞ്ഞ ഇരുപതു വര്‍ഷമായി ജീവിക്കുന്ന ഈ അറബി നാട്ടില്‍, ഞാന്‍ പത്രങ്ങളില്‍ വസ്തുതകള്‍ തുറന്നു എഴുതാറുണ്ട്. ഫോട്ടോകള്‍ സഹിതം. യാതൊരു പേടിയും ഇല്ലാതെ. പിന്നെയാണോ പിപഠിഷു എന്നാ ഒരു കൊച്ചു ചെറുക്കനെ ഒളിച്ചിരുന്ന് വല്ലതും പറയേണ്ട കാര്യം? എന്റെ ബൂലോകത്തിന്റെ എഡിറ്റര്‍മാര്‍ക്കും എന്നെ അറിയാവുന്നതാണ്. എന്റെ മൂത്ത മകന് പിപഠിഷുവിനെക്കാള്‍ ഉയരം കൂടുതല്‍ ആണ്. ഏകദേശം ആറടി. എന്തായാലും അത് അവിടെ നില്‍ക്കട്ടെ.

അനുകൂല കമന്റ് ഇട്ട ഒരാള്‍, രാജീവ്‌ ചെലാനത്. വായനക്കാര്‍ക്ക് സുപരിചിതന്‍. പിന്നെ നിസ്സഹ്ഹായന്‍. അദ്ദേഹത്തിന്‍റെ പ്രൊഫൈല്‍ അവിടെ ഉണ്ടല്ലോ. അവസാനം പോസ്റ്റ്‌ ചെയ്തത്, ജിമ്മി പായിക്കാടന്‍. അദ്ദേഹം കൊടുത്തിരിക്കുന്നത് തന്നെയാണ് അദ്ദേഹത്തിനെ ഇമെയില്‍ അഡ്രസ്സും. മടുള്ളവര്‍ എനിക്ക് അറിയില്ല. അത് ആരാണെന്ന് ഒരു പക്ഷെ എഡിറ്റര്‍മാര്‍ക്ക് അറിയാമായിരിക്കും. അത് എന്റെ പ്രശ്നം അല്ല.

മടയന്‍ എന്ന് വിളിച്ചിട്ടില്ലെന്കിലും, "വായില്‍ വരുന്ന മടത്തരങ്ങള്‍" 'കുരുടന്മാര്‍ തൊട്ടു നോക്കിയ ആന' എന്നൊക്കെ ഉപയോഗിക്കുന്നത് നമ്മുക്കെ നേരില്‍ ഇരുന്നു ചര്‍ച്ച ചെയ്യുന്ന ഒരു വേദിയില്‍ ആകാം. അതല്ലേ ശരി? ഒളിച്ചിരുന്ന് വേണ്ട. ഞാന്‍ എന്റെ മുഴുവന്‍ വിവരങ്ങളും തരാം, ആവശ്യമെന്കില്‍. നാട്ടിലാണെങ്കില്‍ ഞാന്‍ ജൂണില്‍ വരുന്നുണ്ട്.

മാന്യമായി മറുപടികളും, പ്രതിഷേധങ്ങളും അറിയിച്ച എല്ലാവര്ക്കും നന്ദി. എന്നെയും, രാജീവിനെയും, നിസ്സഹായനെയും, ജിമ്മിയെയും പോലുള്ള വളരെ ചെറിയൊരു ശതമാനം ആള്‍ക്കാരുടെ സംഗീതത്തിനു സംഭവിച്ചിരിക്കുന്ന ഒരു അപചയം തന്നെയാണ് "റഹ്മാന്റെ സംഗീതം". ജിമ്മിച്ചന്‍ ഉപയോഗിച്ചത് വളരെ ഉചിതമായ ഒരു വാക്ക് തന്നെയാണ് "അപചയം". അത് ഞങ്ങളുടെ കാഴ്ചപ്പാട്. അത് ശരിയല്ല, ഞങ്ങളുടെ കാഴ്ച്പ്പാടാണ് ശരി, അത് നിങ്ങള്‍ക്കും പറയേണ്ട കാര്യമില്ല. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. ഞങ്ങളുടെയും. അത് പറഞ്ഞുകൊണ്ടാണ് ഞാന്‍ അവസാനമായി ഒരു പോസ്റ്റ്‌ ഇട്ടതുപോലും.

True.......... what Mr. Kaippally said is absolutely correct.

No Debate....................

Like he has said whether to like, appreciate or understand one's music is left to individual taste, knowledge etc.. There is no common thumb rule.

So I am leaving this subject..

ഇതായിരുന്നു എന്റെ അവസാനത്തെ പോസ്റ്റ്‌. ഇനി ഒരു വാഗ്വാദത്തിന് മുതിരണ്ട എന്ന് കരുതിയതാണ്.

"നമ്മുടെ ബൂലോകത്തില്‍ ആധികാരികത ഉള്ള പോസ്റ്റുകള്‍ ആണ് പ്രതീക്ഷിക്കുന്നത്.." അത് ബുദ്ധി കൂടുതല്‍ ആണെന്ന് അഭിനയിക്കുന്നതിന്റെ തെളിവാണ്. എന്നാല്‍ ഇത്രയും ദിവസം ഇത്രയും മിനക്കെട്ടത്‌ എന്തിനാ പിപഠിഷു?

ഞാന്‍ ഷാര്‍ജയില്‍ താമസിക്കുന്നു. ഇവിടുത്തെയും നാട്ടിലെയും അഡ്രസ്സ് മുഴുവനായും തരാം. എന്നിട്ട് നമ്മുക്ക് നേരിട്ട് സംസാരിച്ചു ഒരു ഒത്തുതീര്‍പ്പില്‍ എത്താം എന്താ പിപഠിഷു?