നവംബർ 24, 2009

ഇത്രയും കളി കളിച്ചാല്‍ ദ്രാവിഡും എടുക്കും റണ്‍സ് - ഒരു മറുപടി


രണ്ടു പ്രതിഭകളെ താരതമ്യം ചെയ്യുന്നത് അത്ര മഹത്തായ കാര്യമാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എങ്കിലും ചിലര്‍ക്ക് മറുപടി കൊടുക്കാന്‍ അത് പലപ്പോഴും ചെയ്യേണ്ടി വരുന്നു.

സച്ചിന്‍ തെണ്ടുല്‍കര്‍ ക്രിക്കറ്റ് ജീവിതത്തില്‍ 20 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ചില വിമര്‍ശകരില്‍ നിന്നു കേട്ട വാദങ്ങള്‍ക്കാണ് മറുപടി പറയാന്‍ ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ശശി തരൂരിന്റെയും അജയ് ജടെജയുടെയും മറ്റും ട്വിട്ടെരുകളില്‍ @മെസ്സേജ് ആയി ഒരുപാടു പേരുടെ ട്വീട്ടുകളും ഇങ്ങനെ ഞാന്‍ കണ്ടു. ആവര്‍ത്തിച്ചു പറഞ്ഞു സത്യമായി തെറ്റിധരിചെക്കാം പലരും.

ഇതാണ് വിമര്‍ശകരുടെ വാദം -
"സച്ചിന്‍ കളിക്കാന്‍ തുടങ്ങിയത് 1989 ഇല്‍ ആണ്. ദ്രാവിഡ്‌ 1996 ലും. സച്ചിന്‍ വന്നു കഴിഞ്ഞു 7 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ദ്രാവിഡ്‌ എത്തിയത്. ഇപ്പോള്‍ സച്ചിന് പ്രായം 36 ദ്രാവിഡ്‌ നു 37. സച്ചിന്‍ കളിച്ച അത്രയും നാള്‍ ദ്രാവിഡിന് കളിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ ദ്രാവിഡ്‌ പണ്ടേ സച്ചിനെ മറികടക്കുമായിരുന്നു..."

എന്നാല്‍ ഇവിടെ ചില വസ്തുതകള്‍ മറഞ്ഞു കിടക്കുന്നുണ്ട്...

ഏഴ് വര്‍ഷം വ്യത്യാസം ഉണ്ടെങ്കിലും സച്ചിന്‍ വെറും 28 ഇന്നിങ്ങ്സേ ദ്രാവിടിനെക്കാള്‍ കൂടുതല്‍ കളിച്ചിട്ടുള്ളൂ. (28 ടെസ്റ്റുകള്‍ അല്ല!)
സച്ചിന്‍ ഇതേവരെ കളിച്ചത് 263 ഇന്നിങ്ങ്സ്കളാണ് . ദ്രാവിഡ്‌ 235 ഉം.

പക്ഷെ 1800 ഇല്‍ അധികം രണ്നുകളും 16 സെഞ്ച്വറികളും സച്ചിന്‍ ദ്രാവിടിനെക്കാള്‍ അധികമായി അടിച്ചിട്ടുണ്ട്. സച്ചിന്റെ ടെസ്റ്റ്‌ ശരാശരി 54.79 ആണ് ദ്രാവിടിന്റെത് 53.06 ഉം.

അതോടെ ആ വാദം അവസാനിച്ചു എന്ന് ഞാന്‍ കരുതട്ടെ...

ഇനി ഈ സെഞ്ച്വറികള്‍ ടീമിന് കൂടുതല്‍ പ്രയോജനപ്പെട്ടത്‌ ആര് കളിച്ചപ്പോള്‍ ആണ് എന്നതാവും അടുത്ത വാദം. സച്ചിന്‍ സെക്കന്റ്‌ ഇന്നിങ്ങ്സില്‍ കളിക്കാറെയില്ല എന്നാണല്ലോ വെപ്പ്!

സച്ചിന്‍ സെക്കന്റ്‌ ഇന്നിങ്ങ്സില്‍ അടിച്ച സെഞ്ച്വറികള്‍ 11 ദ്രാവിഡ് അടിച്ചത് 5.

ഒരു പ്രമുഖ പത്രം ദ്രാവിഡിനെ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്സ്മന്‍ ആയി അവരോധിച്ചു കൊണ്ടു ഇറക്കിയ റിപ്പോര്ട്ട് നു മറുപടിയായി എന്റെ ബ്ലോഗ്ഗില്‍ ഇട്ട അനാല്യ്സിസ് കാണുക.

ഒരു കാര്യം ഇതിന്റെ കൂടെ കൂട്ടി ചേര്ത്തു പറയട്ടെ...

ദ്രാവിഡ്‌ വന്മതില്‍ ആയി നിന്നു തോല്‍ക്കെണ്ടിയിരുന്ന പല കളികളും ജയിപ്പിച്ചിട്ടുണ്ട്. പക്ഷെ ചില ജയിക്കേണ്ട കളിയെങ്കിലും ദ്രാവിഡിന്റെ ഇഴഞ്ഞുള്ള ബാറ്റിംഗ് കാരണം സമനിലയില്‍ എത്തിയിട്ടുണ്ടാവാം(?)

സുനില്‍ ഗവാസ്കര്‍ പറഞ്ഞതാണ്: "സച്ചിന്‍ തന്റെ വിക്കെറ്റ് കൊടുക്കേണ്ട എന്ന് കരുതി കളിച്ചാല്‍ പിന്നെ ആര്ക്കും മൂപ്പരെ ഔട്ട് ആക്കാന്‍ പറ്റില്ല! "

അതായത് വന്മതില്‍ ആകാന്‍ തീരുമാനിച്ചാല്‍ സച്ചിന് വന്മതില്‍ ആവാം. പക്ഷെ കളി ജയിക്കില്ല. സമനിലയാവും. അവസാനം ഒരു പേരും കിട്ടും സച്ചിന്‍ വന്മതില്‍ ആയി ഇന്ത്യ സമനില കരസ്ഥമാക്കി!

വിക്കറ്റ് കൊടുക്കണ്ട എന്ന് തീരുമാനിച്ചു സച്ചിന്‍ കളിച്ച ഒരു കളി ഉണ്ട്. ഒസട്രലിയക്ക് എതിരെ സിഡ്നിയില്‍ 2004 ജനുവരിയില്‍ .

സച്ചിന്‍ ഔട്ട് ആയില്ല. ഒരറ്റത്ത് പാറ പോലെ നിന്നു. ഓഫ്‌ സ്ടുംപിനു പുറത്തു പോയ ഒരൊറ്റ ബോള്ളും തൊട്ടില്ല! സച്ചിന്‍ ആ ടെസ്റ്റില്‍ പുറത്താവാതെ അടിച്ചത് 301 റണ്‍സ്. ഇഴഞ്ഞുള്ള ഒരു ഇന്നിങ്ങ്സ് 241* സെക്കന്റ്‌ ഇന്നിങ്ങ്സില്‍ 60*.

ആ ടെസ്റ്റ്‌ പോലെ എല്ലാ ടെസ്റ്റും വേണമെങ്കില്‍ സച്ചിന് കളിക്കാം. നല്ല ഉഗ്രന്‍ വന്മതിലും ആവാം. പക്ഷെ ഇന്ത്യ കളി ജയിക്കില്ല!

ഇന്ത്യ ചരിത്രത്തില്‍ ഇതുവരെ കളിച്ച ടെസ്റ്റുകളില്‍ ആകെ ജയിച്ചത് 100 ടെസ്റ്റുകള്‍ ആണ്. അതില്‍ 52 എണ്ണം സച്ചിന്‍ ടീമില്‍ വന്നതിനു ശെഷം ഉള്ള ഇരുപതു വര്‍ഷങ്ങളില്‍ ആണ്.

Greame Pollock:
Tendulkar is the best in the world at the moment. Why I've always liked him is that batsmen tend to be negative at times and I think batting is not about not getting out - it is to play positively. I think you got to take it to the bowlers and Sachin is one such player. When you do so, you change the game, you change bowlers because they suddenly start bowling badly because they are under pressure.

ഒരു കൂട്ടിച്ചേര്‍ക്കല്‍ : പോസ്റ്റ് വായിച്ചു ഞാന്‍ ഒരു ദ്രാവിഡ്‌ വിരോധി ആണെന്ന് കരുതരുത്... സച്ചിന്‍ കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ടെസ്റ്റ്‌ കളിക്കാരന്‍ ദ്രാവിഡ് ആണ്. മീഡിയയും ഫാന്‍സും പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹം എന്ത് പിഴച്ചു? മുള്ടാന്‍ ദിക്ലരെഷന്‍ പോലും അദ്ദേഹം മന:പൂര്‍വ്വം ചെയ്തതാണെന്ന് ഞാന്‍ കരുതുന്നില്ല്ല.






23 comments:

Rejeesh Sanathanan പറഞ്ഞു...

അഛന്‍റെ മരണത്തിന്‍റെ വേദനകള്‍ക്കിടയിലും കെനിയയ്ക്കെതിരെ കളിച്ച ആ ഒരു കളി.........

Kannapi പറഞ്ഞു...

SACHIN TESH HIGHEST SCORE WAS 248* .......... VERE VALLA PANNIKKUM POOO CHETTA.............

പിപഠിഷു പറഞ്ഞു...

എവിടെയാനു മോനെ കണ്ണാപ്പീ സചിന്റെ ഹൈയ്യെസ്റ്റ് സ്കോർ 248* 'അല്ലായിരുന്നു' എന്നു ഞാൻ പറഞത്? നന്നായി വായിക്കൂ അനിയാ... വലിയ ഒരു കണ്ടുപിടുത്തം ആയിപ്പൊയി എന്തായാലും... :D

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ലോകത്തെ ഏറ്റവും നല്ല ടെസ്റ്റ് ബാറ്റിംഗ് വി വി എസ് ലക്ഷ്മണിന്‍റേതാണ്. അയാളുടെ ബാറ്റിംഗ് സ്റ്റൈല്‍ കാണുന്നവര്‍ ഒരിക്കലും ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിക്കില്ല. ദ്രാവിഡ് തൊണ്ണൂറു പന്തില്‍ നിന്ന് പതൊന്‍പത് എടുത്തതാണ് പുള്ളീടെ മികച്ച ഒരു ഇന്നിങ്സ്. സീരീസാ അന്ന് സേവ് ചെയ്തത് കളഞ്ഞത്!! (കൂടാതെ 2007 ലോകകപ്പ് തുലച്ചതും.) എന്നാല്‍ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇന്ത്യക്ക് ദ്രാവിഡിനോളം നല്ല ഒരു ബാറ്റ്സ്മാന്‍ ഉണ്ടായിട്ടില്ല; അടുത്ത ഇരുപത്തഞ്ച് വര്‍ഷത്തേക്ക് ഉണ്ടാവുകയുമില്ല. ടെന്‍ഡുല്‍ക്കര്‍ അവസരങ്ങള്‍ മുതലാക്കി മുന്നോട്ടു പോയ കളിക്കാരനാണ്. ബിഗ് സ്റ്റേജില്‍ നിന്ന് തന്നെ ഔട്ടാക്കാന്‍ ഒരു കളിക്കാരന്‍റെ മിടുക്കിനെയും ടെന്‍ഡുല്‍ക്കര്‍ അനുവദിച്ചില്ല. വോണിനെയും മുരളിയെയും കടപുഴക്കിയത് ഓര്‍ക്കുക. ടെന്‍ഡുല്‍ക്കര്‍ക്ക് അല്പം പേടി കൊടുത്തിട്ടുള്ളത് മഗ്രാത് മാത്രമാണ്. ടെന്‍ഡുല്‍ക്കറിന്‍റെ ഉപഗ്രഹമായിരുന്നു, ഇന്ത്യന്‍ ടീം പലപ്പോഴും. എന്നാല്‍ ടെസ്റ്റില്‍ ഏറ്റവും മഹാന്‍ ലാറ തന്നെ. ആ മഹത്വം മറി കടക്കാന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്നും ചെയ്തിട്ടില്ല. ഇരുവരും ലോകകപ്പ് നേടിയില്ല. ഒരു പക്ഷേ എന്നെങ്കിലും ലോകകപ്പ് ടെന്‍ഡുല്‍ക്കറുടെ കയ്യില്‍ വന്നാല്‍...

പിപഠിഷു പറഞ്ഞു...

"എന്നാല്‍ ടെസ്റ്റില്‍ ഏറ്റവും മഹാന്‍ ലാറ തന്നെ. ആ മഹത്വം മറി കടക്കാന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്നും ചെയ്തിട്ടില്ല."

ഈ തെറ്റിധാരണയ്ക്കുള്ള മറുപടി ഉടനെ തന്നെ എന്റെ സൈട്ടിൽ ഇടുന്നുണ്ട്. ഒരു പോസ്റ്റ് ആയി ഇവിടെയും ഇട്ടേക്കാം. :)

jayanEvoor പറഞ്ഞു...

അനിയാ...
സച്ചിനെ ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാനും.
എങ്കിലും Test ക്രിക്കറ്റില്‍ ദ്രാവിഡ് സച്ചിനെ നിഷ്പ്രഭാനാകിയിട്ടുണ്ട് പലപ്പോഴും.

എങ്കിലും സച്ചിനോടുള്ള ഒരു പ്രത്യേക സ്നേഹം ദ്രാവിടിനോടില്ല. അത് കേലീശൈളിയിലെ വ്യത്യാസം മൂലമാവാം.

സച്ചിന്‍, ലാറ , പോണ്ടിംഗ് , ദ്രാവിഡ്... ഇവര്‍ നാല് പേരും ലോക നിലവാരത്തില്‍ മുന്‍പില്‍ നില്‍ക്കുന്നു.

പക്ഷെ കൂട്ടത്തില്‍ ഒരാള്‍ക്കും സച്ചിനെ പോലെ നോഉഇ കോടി ജനങ്ങളുടെ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നിട്ടില്ല .

ആ ഒരു ഘടകം പരിഗണിക്കുമ്പോള്‍ സച്ചിന്‍ തന്നെ മുമ്പന്‍.

പിപഠിഷു പറഞ്ഞു...

JayanEvoor,

"എങ്കിലും Test ക്രിക്കറ്റില്‍ ദ്രാവിഡ് സച്ചിനെ നിഷ്പ്രഭാനാകിയിട്ടുണ്ട് പലപ്പോഴും."

ആ 'പലപ്പോഴും' ഒരു ഒഴുക്കൻ പ്രയോഗമാണു ചേട്ടാ... അതിനു ഒരു വിശദീകരണം അത്യാവശ്യമാണു...

:)

Unknown പറഞ്ഞു...

മോനെ കണ്ണാപ്പീ, ഈ അവസരത്തില്‍ sachin 194 രണ്നില്‍ നില്‍ക്കുമ്പോള്‍ ഇന്നിങ്ങ്സ് ദിക്ല്രയര്‍ ചെയ്ത ദ്രാവിഡിനെ ആണ് എനിക്ക് ഓര്മ വരിക. എന്തായാലും ഒരിക്കലും ഇവരെ കംപരെ ചെയ്യുന്നത് ശരിയല്ല. പിന്നെ മെല്ലെപ്പോക്ക് നയത്തിന്റെ കാര്യത്തില്‍ മുന്പന്‍ ദ്രാവിഡ്‌ തന്നെയാണെന്നുള്ള കാര്യവും ഞാന്‍ സമ്മതിക്കുന്നു. ബട്റ്റ് നമ്മള്‍ കളിക്കുന്നത് സമനിലയ്ക്ക് വേണ്ടിയല്ല, ജയിക്കാനാണെന്നും ഓര്‍ക്കണം. പിന്നെ ലാറ, ലാറയ്ക്ക് WI ടീമിന്റെ ടെയ്ല്‍ ഏന്‍ഡ് കളിക്കാരുടെ കയ്യില്‍ നിന്ന് കിട്ടിയ സപ്പോര്‍ട്ട് സച്ചിന് കിട്ടിയിരുന്നു എങ്കില്‍ ഇന്ത്യയുടെ അക്കൌണ്ടില്‍ വേറെയും കുറെ ടെസ്റ്റ്‌ match series ജയങ്ങള്‍ വന്നേനെ... പിന്നെ ഇരുപതു വര്ഷം കളിച്ചിരുന്നു എങ്കില്‍ ദ്രാവിഡിന്റെ ഫോട്ടോ ഇപ്പോള്‍ ആണിയടിച്ചു ഭിത്തിയില്‍ തൂക്കാമായിരുന്നു. കാരണം വിക്ക്കെട്ടിനിടയിലുള്ള ഓട്ടത്തില്‍ തന്നെ നമുക്ക് ദ്രാവിഡിന്റെ സ്ടാമിന മനസ്സിലാക്കാവുന്നതെ ഉള്ളൂ. പിന്നെ പോണ്ടിങ്ങിന്റെ കാര്യം, അത് പോണ്ടിംഗ് തന്നെ പറഞ്ഞിട്ടുള്ളതാ. അതിനി തിരുത്താന്‍ മിനക്കെടണ്ടാ...

പിപഠിഷു പറഞ്ഞു...

ആചാര്യാ,
ആർക്കും മറികടക്കാൻ പറ്റാത്ത എന്തു മഹത്തായ കാര്യമാണാവൊ ലാറ ചെയ്തത്...

സ്വന്തം നേട്ടം മാത്രം നോക്കി നേടിയ ഒരു 400? അതാണൊ? അതോ ജയിപ്പിച്ച കളികളൊ?... അതിനൊക്കെ എന്റെ കയ്യിൽ ഉത്തരം ഉണ്ട്...

ചുമ്മാ പ്രസ്താവനകൾ ഇറക്കിയിട്ടു പോവാതെ അതിനു എന്തെങ്കിലും വിശദീകരണാം കൂടി ഇട്ടിട്ടു പൊവൂ...

:D

ശ്രീ പറഞ്ഞു...

എന്തൊക്കെ പറഞ്ഞാലും സച്ചിന്‍ നേരിടുന്ന അത്ര സമ്മര്‍ദ്ദത്തിലല്ല ദ്രാവിഡ് (ദ്രാവിഡെന്നല്ല, മറ്റൊരു കളിക്കാരനും) കളിയ്ക്കാന്‍ ഇറങ്ങിയിരുന്നത്. എതി‌ര്‍ ടീം എത്ര കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയാലും സച്ചിന്റെ ഉത്തരവാദിത്വമാണ് കളിച്ചു ജയിപ്പിയ്ക്കേണ്ടത് എന്ന ഒരു ഭാവം കളിക്കാര്‍ക്ക് മാത്രമല്ല നമ്മള്‍ കാണികള്‍ക്ക് പോലും ഇല്ലേ? അങ്ങനെ ഒരു ടെന്‍ഷന്‍ ഒരിയ്ക്കലും ദ്രാവിഡിന് അനുഭവിയ്ക്കേണ്ടി വരുന്നില്ല.

അതു പോലെ സച്ചിനെ ഔട്ടാക്കാന്‍ കാണിയ്ക്കുന്ന ഉത്സാഹം എതിര്‍ ടീമുകള്‍ മറ്റൊരു കളിക്കാരനോടും കാട്ടുന്നുമില്ല. അപ്പോള്‍ സ്വാഭാവികമായും സച്ചിന്‍ കൂടെ നില്‍ക്കുമ്പോള്‍ അപ്പുറത്ത് നില്‍ക്കുന്ന കളിക്കാരന് സ്വതസിദ്ധമായി കളിയ്ക്കാനാകുകയും ചെയ്യും.

ദ്രാവിഡ് മോശമാണ് എന്നല്ല. എന്നാലും സച്ചിനുമായി താരതമ്യം ചെയ്യുമ്പോള്‍...

(മുള്‍ട്ടാനില്‍ ദ്രാവിഡിന് വേണമെങ്കില്‍ ഡിക്ലറേഷന്‍ വൈകിയ്ക്കാമായിരുന്നു. രണ്ടോ മൂന്നോ ഓവറുകള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ സച്ചിന്റെ കരിയറില്‍ ഒരു ഡബിള്‍ കൂടി ചേര്‍ക്കാമായിരുന്നു.)

മുക്കുവന്‍ പറഞ്ഞു...

thats what happend in one of the odi against AUS in last season... sachin was 175 no..mr jadeja was hitting like a hell.. one over he took 18 runs I guess.. next over Mr Sachin came and discussed with jadeja...i dont know what the heck he discussed... next ball he took single, instead of his regular blind hit... yep.. sachin went for smash out :) we lost the match.....

I am sure that Mr sachin was aiming 200 in that match.. if jadeja played well, he wont get a chance and might have told him to give him the strike.....

if not we would have one the match.... for him its his ton rather than winning the match... whats the big deal when you have 195 and 200, when you are already 17000 runs in your pocket already???

of course he is one of kind great player....

പിപഠിഷു പറഞ്ഞു...

മുക്കുവാ,

മുക്കുവന്റെ കമന്റ്‌ മുഴുവന്‍ വായിക്കുന്നതിനു മുന്നേ ഞാന്‍ പോയി youtube വീഡിയോ നോക്കി പക്ഷെ മുക്കുവനെ അവരുടെ ഇടയില്‍ നില്‍ക്കുന്നത് കണ്ടില്ല!

അവരുടെ കാലി... ഛേ!! അവിടെ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടായിരുന്നോ മുക്കുവജീ ?

പിന്നെ ഞാന്‍ വന്നു ബാക്കി കമന്റ്‌ വായിച്ചു... അപ്പൊ ഡാ കിടക്കുന്നു...

"i dont know what the heck he discussed."

എന്താണ് ചര്‍ച്ച ചെയ്തത് എന്ന് അറിയാന്‍ പാടില്ല എങ്കില്‍ പിന്നെ ഇയാള്‍ ഈ മണ്ടത്തരം എഴുന്നള്ളിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്റെ പോന്നു ചേട്ടാ?

ഇക്കണക്കിനു ഇയാള്‍ എന്തൊക്കെ ഇവിടെ ആലോചിച്ചു കൂട്ടും? ഒരുപാട് ഇങ്ങനെ ഊഹിച്ചു ഊഹിച്ചു എടുക്കല്ലേ... അത് സംശയ രോഗികളുടെ ലക്ഷണം ആണ്...

ഇനി താഴെ പറയുന്നവയാണ് താങ്കൾ എഴുന്നള്ളിച്ച മണ്ടത്തരങ്ങള്‍

പിപഠിഷു പറഞ്ഞു...

1. ആ ഓവര്‍ കഴിജപ്പോള്‍... അതായത് മുക്കുവന്‍ ഒളിച്ചിരുന്ന് കേട്ട ചര്‍ച്ച നടക്കുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സ്. സചിൻ 175 റൺസ്. ഞാന്‍ കണക്കു പഠിച്ചിട്ടുണ്ട്. മുക്കുവന്റെ അത്രേം പഠിച്ചിട്ടില്ല അതുകൊണ്ട് 175 ന്റെ കൂടെ 18 കൂട്ടിയാല്‍ 200 ആകും എന്ന് എനിക്ക് അറിയില്ലായിരുന്നു... അയാം സാറി.

ആ ചര്‍ച്ച നടക്കുമ്പോള്‍ തനിക്ക് ഇരുന്നൂറു അടിക്കാന്‍ പറ്റില്ല എന്ന് സച്ചിന് നല്ല ഉറപ്പുണ്ടായിരുന്നു.

പിപഠിഷു പറഞ്ഞു...

2. ആ ചര്‍ച്ച നടന്നത് നാല്‍പ്പത്തി ഏഴാം ഓവറിന്റെ അവസാന ബോല്ലിനു തൊട്ടു മുന്‍പ് ആണ്... അത് ക്രിക്ഇന്‍ഫോ വെബ്സൈറ്റ് ഇല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

" Tendulkar gets across to have a chat and Jadeja keeps nodding "

അപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 21, സചിൻ 175

ജടെജ ആണ് ആ ഓവറിലെ അവസാന ബോള്‍ കളിച്ചത്. ആ ബോള്ളില്‍ സിംഗിള്‍ എടുത്താല്‍ ആരാ സ്ട്രിക്കില്‍ വരിക എന്നത് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം.

സചിൻ 6 അടിക്കാന്‍ പറഞ്ഞാല്‍ സ്ട്രൈക്ക് കിട്ടും.പക്ഷെ ജയിക്കാന്‍ 15, സചിൻ 175

സചിൻ 4 അടിക്കാന്‍ പറഞ്ഞാല്‍ സ്ട്രൈക്ക് കിട്ടും.പക്ഷെ ജയിക്കാന്‍ 17, സചിൻ 175

സചിൻ 2 അടിക്കാന്‍ പറഞ്ഞാല്‍ സ്ട്രൈക്ക് കിട്ടും.പക്ഷെ ജയിക്കാന്‍ 19, സചിൻ 175

സചിൻ 0 അടിക്കാന്‍ പറഞ്ഞാല്‍ സ്ട്രൈക്ക് കിട്ടും.പക്ഷെ ജയിക്കാന്‍ 21, സചിൻ 175

ബാക്കി ഏതൊക്കെ റണ്‍ അടിച്ചാലും സച്ചിന് സ്ട്രൈക്ക് കിട്ടില്ല. ഹല്ലാ, ഞാന്‍ ചോദിക്കട്ടെ, പറഞ്ഞാല്‍ അത് തന്നെ അടിക്കാന്‍ ജടെജയ്ക്ക് കഴിവുണ്ടായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കുമായിരുന്നോ?
ഇതാണ് മുക്കുവന്‍ പറഞ്ഞ ശ്രദ്ധയോടെ കളിച്ച ആ സിംഗിള്‍. അതും സ്മാഷ് ഹിട്ടിംഗ് തന്നെ ആയിരുന്നു.
46.6 Bollinger to Jadeja, 2 runs, full in length, moves in towards the pad, inside edge, runs just past square-leg.

മുക്കുവന്‍ കരുതി, കളിയൊക്കെ കഴിഞ്ഞില്ലേ ഇനി ഞാന്‍ എന്ത് പറഞ്ഞാലും വായിക്കുന്നവര്‍ വെള്ളം തൊടാതെ വിഴുങ്ങും എന്ന്... കഷ്ടം!

പിപഠിഷു പറഞ്ഞു...

ഒരോവറില്‍ ജടെജ 18 റണ്‍സ് എടുത്തു എന്നൊക്കെ ചുമ്മാ തട്ടി അങ്ങ് വിട്ടേക്കും. :D

താങ്കളെ പോലെയുള്ള ആളുകള്‍ അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ ഇറക്കി വിടും... അത് ചിലര്‍ വിശ്വസിക്കും. അങ്ങനെ അങ്ങനെയാണ് സചിന്‍ സെല്‍ഫിഷ് ആണ് എന്നുള്ള ഒരു ധാരണ വളര്‍ന്നത്‌ തന്നെ...

സചിന്‍ ഒരുപക്ഷെ ലോകം കണ്ടത്തില്‍ വച്ച് ഏറ്റവും സെല്‍ഫിഷ് ആയ മനുഷ്യന്‍ ആയിരിക്കും. എങ്കിലും 'സ്വന്തം നേട്ടത്തിന് വേണ്ടി സചിന്‍ അടിക്കുന്ന രണ്നുകള്‍' ഇന്ത്യ ജയിക്കാന്‍ കാരണമാവുന്നുണ്ട് എങ്കില്‍ കുറച്ചു സെല്‍ഫിഷ് ആയാലും ആളുകള്‍ അതങ്ങ് സഹിച്ചോളും.
ചേട്ടന്‍ വിഷമിക്കേണ്ടാ...!

ഈ സചിന്‍ ഭയങ്കര സെല്‍ഫിഷ് ആണെന്നേ... പുള്ളി അടിക്കുന്ന രണ്നെല്ലാം കൊണ്ടുപോയി ലോക്കറില്‍ വച്ച് പൂട്ടും! ആര്‍ക്കും ഒരു പ്രയോജനവും ഇല്ല.

ശ്രീ പറഞ്ഞു...

മുക്കുവന്‍ മാഷേ...
ജഡേജ 18 റണ്‍സോ? ആകെ ആ ഓവറില്‍ കിട്ടിയത് 12 റണ്‍സാണല്ലോ. അതിലെ 2 ബൌണ്ടറിയും ജഡേജ വേണമെന്ന് കരുതി അടിച്ചതാണെന്നും തോന്നിയില്ല. അബദ്ധത്തില്‍ അങ്ങ് ഫോറായെന്ന് മാത്രം (ആ ബൌണ്ടറികളെ കുറച്ചു കാണുകയല്ല).

റെയ്‌ന പുറത്താകുമ്പോള്‍ സച്ചിന് 200 എത്തിപ്പിടിയ്ക്കാവുന്നത്ര അടുത്തായിരുന്നു എന്നത് നേരു തന്നെ. (299/5 - ഓവര്‍ 42.3, സച്ചിന്‍ 168*(130). ജയിയ്ക്കാന്‍ 45 പന്തില്‍ 52 റണ്‍സ്)
അത് കഴിഞ്ഞ് നേരിട്ട പന്തുകള്‍
42.4 - 1 റണ്‍
43.1 - 0
43.2 - 2
43.3 - നോ ബോള്‍
43.3 - 0
43.4 - 1 റണ്‍
43.6 - 0
44.4 - 1
45.2 - 1
46.5 - 1
47.1 - ഔട്ട്

അതായത് റെയ്ന പോയ ശേഷം ഒരു ഓവര്‍ മാത്രമാണ് സച്ചിന് മര്യാദയ്ക്ക് നേരിടാന്‍ ലഭിച്ചത്. പിന്നെ എല്ലാ ഓവറിലും ഓരോ പന്തുകള്‍ മാത്രം. 200 വേണമെന്നുണ്ടെങ്കില്‍ സച്ചിന് കളി കഴിയാന്‍ 21 റണ്‍സ് മാത്രം ബാക്കിയാകും വരെ വെയ്റ്റ് ചെയ്യണമായിരുന്നോ? ജഡേജ ക്രീസിലെത്തിയപ്പോള്‍ തന്നെ പറയാമായിരുന്നില്ലേ അടുത്ത 51 റണ്‍സില്‍ 31 ഞാനെടുത്തോളാമെന്ന്? അല്ലെങ്കില്‍ 44,45,46 ഓവറുകളിലെ അവസാന പന്തുകളില്‍ സിംഗിളെടുത്ത ജഡേജയെ തടയാമായിരുന്നില്ലേ? അങ്ങനെയെങ്കില്‍ തൊട്ടടുത്ത ഓവറുകള്‍ സച്ചിന് തനിയേ നേരിടാമായിരുന്നില്ലേ?

പിപഠിഷു മാഷ് പറഞ്ഞതു പോലെ ജഡേജയുമായി സംസാരിയ്ക്കുമ്പോള്‍ ജയിയ്ക്കാന്‍ 21 റണ്‍സ് മാത്രം മതിയായിരുന്നു. അപ്പോള്‍ അത് മുഴുവന്‍ സച്ചിന്‍ ഒറ്റയ്ക്ക് നേടിയാലും 200 എത്തില്ലല്ലോ മാഷേ.

കാര്യമറിയാതെ ഊഹം വച്ച് സംസാരിയ്ക്കുന്നത് കഷ്ടം തന്നെ.

പിപഠിഷു പറഞ്ഞു...

മുക്കുവാ,

കമന്റ്‌ ഡിലീട്ടിയിട്റ്റ് ഓടിക്കലയല്ലേ...

ഹല്ലാ, ഓടിയാലും കുഴപ്പമൊന്നും ഇല്ല....

ഞാന്‍ സ്ക്രീന്ഷോട്ട് എടുത്തു വച്ചിട്ടുണ്ട്... എന്റെ മെയിലിലും ഉണ്ട്. മുക്കുവന്റെ ആ 'വിദഗ്ധ' അഭിപ്രായം എനിക്ക് പലയിടത്തും ആവശ്യം വരും.

മുക്കുവന്‍ പറഞ്ഞു...

wow wow... I did add, I guess.. i am not a hard cricketer like you.. in fact I watch match only to discuss lunch hours...

so what did he talked to jadeja? anyway we lost the match, i am happy :)

jayanEvoor പറഞ്ഞു...

"ആ 'പലപ്പോഴും' ഒരു ഒഴുക്കൻ പ്രയോഗമാണു ചേട്ടാ... അതിനു ഒരു വിശദീകരണം അത്യാവശ്യമാണു..."

ദാ ഒരു ചെറിയ വിശദീകരണം.
India - Srilanka series
First test
Dravid 177(254balls), 38 (66 balls)
sachin 4, 100(211 balls)


2nd Test
R Dravid run out (Herath) 144 226 15 1 63.71
SR Tendulkar c Samaraweera b Mendis 40 91 0 1 43.95

Now...
i am not arguing dravid is all time best.

It is Sachin himself.

But my opinion is don't follow some one blindly.

പിപഠിഷു പറഞ്ഞു...

ജയന്‍ ചേട്ടാ,

ഇവിടെ എവിടെയാണ് ബ്ലൈന്‍ഡ് ആയി ഫോളോ ചെയ്തത്???

പിന്നെ...

ചേട്ടന്‍ പറഞ്ഞത് ശരിയാണ്.

പക്ഷെ ചേട്ടന്‍ പറഞ്ഞ പോലെ നോക്കുകയാണെങ്കില്‍, ഏതൊരു ബാറ്സ്മാനും... ഇതുവരെ കളിച്ചിട്ടുള്ള ഏതൊരു ബാറ്സ്മനും അഞ്ചോ പത്തോ കളികളില്‍ അതെ ടീമിലെ വേറെ കളിക്കാരെ ' നിഷ്പ്രഭന്‍ ' (?) ആക്കിയിട്ടുണ്ട്...

ദ്രാവിഡ്‌ അഞ്ചോ പത്തോ കളികളില്‍ മാത്രം ചെയ്തു എന്നല്ല പറഞ്ഞത്. ഇനി ചേട്ടന്‍ പറഞ്ഞ നിഷ്പ്രഭാനാക്കുക എന്നത് ഇതാണെങ്കില്‍ ഞാന്‍ സമ്മതിക്കുന്നു. അത് ശരിയാണ്.


ചേട്ടന്‍ പറഞ്ഞ രീതില്‍ നോക്കിയാല്‍,
ബ്രെയിന്‍ ലാറയെ രിട്ളീ ജകാബ്സും, ഗെയ്ലും, സര്വന്നും നിഷ്പ്രഭാനാക്കിയിട്ടില്ലേ?
റിക്കി പോണ്ടിങ്ങിനെ ലാങ്ങരും, ക്ലാര്‍ക്കും നിഷ്പ്രഭാനാക്കിയിട്ടിലെ?
അങ്ങനെ എത്രയെത്ര...

സചിന്‍ ആദ്യ ടെസ്റ്റില്‍ അടിച്ചത് സെക്കന്റ്‌ ഇന്നിങ്ങ്സില്‍ ആണ്... അതിനു ദ്രാവിഡിന്റെ ഫസ്റ്റ് ഇന്നിംഗ്സിലെ 177 ന്റെ അതെ വില ഇല്ലേ? തോറ്റിരുന്നെങ്കില്‍ സചിന്നു കുറ്റം വരുമായിരുന്നു... അതരിയാല്ലോ...
എന്റെ ഈ പോസ്റ്റ്‌ തന്നെ പറയുന്നത് സചിന്‍ വന്‍മതില്‍ ആവാന്‍ ശ്രമിക്കാത്തത് കൊണ്ടാണ് ഔട്ട്‌ ആകുന്നത് എന്നാണു. രണ്ടാം ടെസ്റ്റില്‍ ആ ഓവറിലെ രണ്ടാമത്തെ സിക്സ് അടിക്കാന്‍ നോക്കിയപ്പോഴാണ് ഔട്ട്‌ ആയത്... (ദ്രാവിഡിന്റെ ഇതുവരെ കളിച്ചതില്‍ മികച്ച സ്ട്രൈക്ക് റേറ്റ് ഉള്ള രണ്ടു സെഞ്ച്വറി ആണ് ഇപ്പൊ കഴിഞ്ഞവ എന്നറിയാമോ?)

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

താങ്കളുടെ വെബ്സൈറ്റ് എന്നെ ഒരുപാട് തർക്കങ്ങളിൽ പിടിച്ചു നിൽക്കാൻ സഹായിക്കാറുണ്ട്.. നന്ദി. കൂടെ ആശംസകളും

പിപഠിഷു പറഞ്ഞു...

@ പ്രവീണ്‍ വട്ടപ്പറമ്പത്ത്

വളരെ നന്ദി! :) :)

Jay പറഞ്ഞു...

Kudos!!!!!!!!!Great work!! KIdilan writing aanu ketto. TO the point...precise.....U r d best