നവംബർ 05, 2009

സച്ചിന് ഈ തോല്‍വി പുത്തരിയല്ല !


ഓസ്ട്രേലിയയെ ഒരാള്‍ തോല്‍പ്പിച്ചു! ഓസ്ട്രേലിയ പത്തുപേരെ തോല്‍പ്പിച്ചു! അങ്ങനെ ഇന്ത്യന്‍ ടീം തോറ്റു!! cricinfo scoreborad

സച്ചിന്‍ ഒരു മാച്ച് വിന്നര്‍ അല്ല! കാരണം മാച്ച് വിന്നര്‍ ആവാന്‍ മാച്ച് ജയിക്കണം. അതിന് 10 മണ്ടന്മാര്‍ കൂടെ ഉണ്ടായിട്ടു കാര്യമില്ല! 10 കളിക്കാര്‍ വേണം. ക്രിക്കറ്റ് ഒരു ടീം ഗെയിം ആണ്!

സച്ചിന്‍ റെക്കോര്‍ഡ്‌നു വേണ്ടി മാത്രം കളിക്കും, 7 റണ്‍സ് എടുത്തു പുറത്താവും, റെക്കോര്‍ഡ്‌ ഇടാന്‍ വേണ്ടി സ്ലോ ആയി കളിക്കും അങ്ങനെ എന്തൊക്കെയായിരുന്നു... വെറുതെ പറയുന്നതല്ല. ഇതൊക്കെ ചില സച്ചിന്‍ വിരോധികള്‍ ഓര്‍ക്കുട്ട് ഇന്ത്യ കംമ്യൂനിടി യില്‍ പറഞ്ഞതാണ്. കഴിഞ്ഞ കളിയില്‍ സച്ചിന്‍ സ്ലോ ആവാന്‍ കാരണം റെക്കോര്‍ഡ്‌ ആണത്രേ...

250 വേണ്ടപ്പോ എങ്ങനെ കളിക്കണം 350 വേണ്ടപ്പോ എങ്ങനെ കളിക്കണം ഇതൊക്കെ സച്ചിന് അറിയാം... ആരും പഠിപ്പിക്കണ്ട...!

പറയുന്നതു കേട്ടാല്‍ തോന്നും 17000 റണ്‍സ് ആ കളിയില്‍ എടുതില്ലായിരുന്നെന്കില്‍ സച്ചിന് റെക്കോര്‍ഡ്‌ കിട്ടില്ലായിരുന്നു എന്ന്! പതുക്കെ മതി... അടുത്ത മൂന്നു കൊല്ലത്തിനുള്ളില്‍ എടുത്താലും ആ റെക്കോര്‍ഡ്‌ സച്ചിന് മാത്രമെ കിട്ടൂ... തൊട്ട് താഴെ ഉള്ള ആള്‍ 3000 റണ്‍സ് എടുക്കണം സച്ചിന്റെ അടുത്തെത്താന്‍ !

സച്ചിന്‍ ഔട്ട് ആയാല്‍ ഇന്ത്യ തോറ്റു എന്ന അവസ്ഥ ഇനിയും മാറിയിട്ടില്ല! കഴിഞ്ഞ രണ്ടു കളികളും അതാണ്‌ കാണിക്കുന്നത്...

കഴിഞ്ഞ കളിയില്‍ സച്ചിന്‍ 40 ഇല്‍ നില്‍ക്കുമ്പോള്‍ അശോക ഡിസില്‍വ എന്ന
വിവരദോഷി ലെഗ് സ്ടുംപ്‌ നു ഒരുപാടു പുറത്തു കൂടി പോയ പന്തില്‍ സച്ചിനെ lbw വിളിച്ചു ഔട്ട് ആക്കി! സച്ചിനെതിരെ ഉള്ള അറുപതിമൂന്നാമത്തെ തെറ്റായ തീരുമാനം! ഡിസില്‍വ എന്ന ചെറ്റയുടെ സച്ചിനെതിരെയുള്ള അഞ്ചാമത്തെ തെറ്റായ തീരുമാനം! 63 തീരുമാനങ്ങള്‍ ഇവിടെ അതോടെ യുവരക്തങ്ങളുടെ ഘോഷയാത്രയായി. ഇന്ത്യ തോറ്റു!

ഇന്നലെയാവട്ടെ 141 ബാളില്‍ നിന്നു 175 എന്ന സ്വപ്നതുല്യമായ ഇന്നിങ്ങ്സ്‌! 18 റണ്‍സ് മാത്രം ജയിക്കാന്‍ ആവശ്യമുള്ളപ്പോള്‍ സച്ചിന്‍ ഔട്ട് ആയി... അതോടെ ഇന്ത്യന്‍ ടീമിന്റെ കഥയും കഴിഞ്ഞു ! റൈന ഭാവിയുടെ താരം ആണ്. സച്ചിന്‍ പ്രസന്റേഷന്‍ ടൈം ഇല്‍ പോലും പറഞ്ഞത് രൈനയെക്കുരിച്ചു മാത്രമാണ്! മുനാഫ്‌ പാറേല്‍, ആശിഷ്‌ നെഹ്ര ഇവനൊക്കെ എന്താണ് കാട്ടിക്കൂട്ടുന്നത്...? ഇതിപ്പോ എത്ര കളിയില്‍ ഇവന്മാര്‍ അവസാനം കൊണ്ടുപോയി കലം ഉടച്ചു? പ്രത്യേകിച്ച് നെഹ്ര!

പക്ഷെ തോല്‍വി; ഇത് സച്ചിന് പുത്തരിയല്ല! ഇതിലും 'മികച്ച' ഒരു പ്രകടനം ഇന്ത്യന്‍ ടീമിലെ ബാക്കി 10 പേര്‍ ചേര്ന്നു കാഴ്ചവച്ചിട്ടുണ്ട്‌! ഈ സ്കോര്‍ ബോര്‍ഡ്‌ ഒന്നു നോക്കുക...

1999 ലെ ഇന്ത്യ - പാക്‌ ചെന്നൈ ടെസ്റ്റ്‌

India 2nd innings (target: 271 runs) R M B 4 6

S Ramesh c Inzamam-ul-Haq b Waqar Younis 5 15 14 1 0
VVS Laxman lbw b Waqar Younis 0 25 15 0 0
R Dravid b Wasim Akram 10 110 55 1 0
SR Tendulkar c Wasim Akram b Saqlain Mushtaq 136 405 273 18 0
M Azharuddin lbw b Saqlain Mushtaq 7 59 34 1 0
SC Ganguly c Moin Khan b Saqlain Mushtaq 2 31 25 0 0
+NR Mongia c Waqar Younis b Wasim Akram 52 192 135 3 1
SB Joshi c & b Saqlain Mushtaq 8 40 20 0 1
A Kumble lbw b Wasim Akram 1 7 5 0 0
J Srinath b Saqlain Mushtaq 1 17 8 0 0
BKV Prasad not out 0 14 6 0 0
Extras (b 8, lb 10, nb 18) 36
Total (all out, 95.2 overs) 258

FoW: 1-5 (Ramesh, 3.4 ov), 2-6 (Laxman, 5.4 ov),
3-50 (Dravid, 22.6 ov), 4-73 (Azharuddin, 35.1 ov),
5-82 (Ganguly, 41.5 ov), 6-218 (Mongia, 86.1 ov),
7-254 (Tendulkar, 91.5 ov), 8-256 (Kumble, 92.6 ov),
9-256 (Joshi, 93.1 ov), 10-258 (Srinath, 95.2 ov).

1999 സച്ചിന്‍ എന്തുകൊണ്ടും മറക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വര്ഷം ആയിരിക്കും! സ്വന്തം അച്ഛന്റെ മരണം, ലോക കപ്പില്‍ നിന്നുള്ള പുറത്താകല്‍ , കരിയറിന് തന്നെ ഭീഷണി ആയി വന്ന നടുവ് വേദന!

ആ നടുവ് വേദനയുമായി ആണ് സച്ചിന്‍ ചെന്നൈ ടെസ്റ്റ്‌ കളിക്കാന്‍ ഇറങ്ങിയത്‌... മുതുകില്‍ ഐസ് കട്ടകള്‍ കെട്ടി വച്ചു...വേദന കടിച്ചമര്‍ത്തി... വേദന സംഹാരികള്‍ പ്രയോഗിച്ചു... ഇടയ്ക്ക് സച്ചിന്‍ വേദന കൊണ്ടു പുളയുന്നത് കാണാമായിരുന്നു.

ഇന്ത്യയ്ക്ക്‌ ജയിക്കാന്‍ വേണ്ടിയിരുന്നത് 271 റണ്‍സ്... സച്ചിന്‍ 136 റണ്‍സ് എടുത്തു. വേദന സഹിക്കാന്‍ വയ്യാതെ, കളി പെട്ടെന്ന് തീര്‍ക്കാന്‍ ആവാം അദ്ദേഹം ഒരു വലിയ ഷോട്ടിനു ശ്രമിച്ചു ഔട്ട് ആയി...

അപ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് വെറും 16 റണ്‍സ്... 3 വിക്കെട്ടുകള്‍ ബാക്കി. അത് ഒരു ടെസ്റ്റ്‌ മത്സരം ആണെന്ന് ഓര്‍ക്കണം... ഇന്ത്യ 12 റണ്‍സ് നു തോറ്റു! അതായത്‌ ബാക്കിയുള്ള മഹാന്മാര്‍ ചേര്ന്നു 4റണ്‍സ് എടുത്തു!

മുന്‍ ബി സി സി ഐ പ്രസിഡന്റ് രാജ് സിംഗ് ദുര്‍ഗാപൂര്‍ ആ ഇന്നിങ്ങ്സ്നെ പറ്റി പിന്നീട് പറഞ്ഞത് ഇതാണ്:

" I think Joshi told me he[Sachin] went down the wicket and told him its gone too long now,let me finish this match.
So it was flotter from Saqlain,He came down the track and wanted to hit over the top of long on.
I came down the dressing room,I think its fair for me to say,he[Sachin] was weaping like a school boy,I kept on telling him why are you taking the whole blame yourself,by then we lost the match.You made impossible possible by playing this great inning.He[Sachin] said no sir,I have lost this match.
We were in the podium,I think very few time you gets man of the match on the loosing side,he got the man of the match on the loosing side.From the podium I signal to Anshuman Gaekwad the coach of the Indian team and asked him where is he[Sachin], because I knew he was Man of the match. Gaekwad said he not coming because he is crying.
I think thats what commitment is all about."

" In my life time being in and out of Indian Dressing Room in various capacities I have never seen a man half as patriotic as He is[Sachin Tendulkar]. He opens his bag and there is Ganpati and there is flag of India."


പിന്നീട് സഞ്ജയ്‌ മന്ജരെക്കര് പറഞ്ഞിരുന്നു... ആ കളികഴിഞ്ഞ് 6-7 വര്‍ഷങ്ങള്‍ക്കു ശേഷവും സച്ചിന്‍ തന്നെ കാണുമ്പോള്‍ പറയുമായിരുന്നു...

"ചെന്നൈ ടെസ്റ്റ്‌ ഇല്‍ ഞാന്‍ ആ ഷോട്ട് കളിച്ചില്ലായിരുന്നെങ്കില്‍ നമുക്കു ജയിക്കാമായിരുന്നു അല്ലെ...? " എന്ന്...!

അങ്ങനെയെങ്കില്‍ ഈ കളി സച്ചിനെ എത്ര മാത്രം തളര്‍ത്തിയിട്ടുണ്ടാവണം...?


വിസ്ടെന്‍ പുറത്തിറക്കിയ നൂറ്റാണ്ടിലെ മികച്ച ഇന്നിങ്ങ്സ്കളില്‍ ചെന്നൈ ഇന്നിങ്ങ്സ്‌ വന്നില്ല! കാരണം ഇന്ത്യ ജയിച്ചില്ല എന്നത് തന്നെ ! ഇന്നിംഗ്സിന്റെ വാലില്‍ കെട്ടാന്‍ കൊള്ളാത്ത ഇന്നിങ്ങ്സ്‌ പോലും അതില്‍ വന്നിരുന്നു!

ഈ ഇന്നിങ്ങ്സ്‌ കൊണ്ടു സച്ചിന്‍ വിരോധികള്‍ അടങ്ങി എന്ന് കരുതണ്ട! പുതിയ ഒരു കണ്ടുപിടുത്തവുമായി അവര്‍ രംഗത്തുണ്ട്...

"സച്ചിന്‍ സെഞ്ച്വറി അടിച്ചാല്‍ ഇന്ത്യ തോല്‍ക്കും പോലും..." ആ വിവരദോഷികള്‍ക്കായി ഒരു വിവരം...

സച്ചിന്‍ ഇതുവരെ അടിച്ച 45 ശതകങ്ങളില്‍ 32 എണ്ണം ഇന്ത്യ ജയിക്കാന്‍ കാരണമായി! അതില്‍ 14 എണ്ണം രണ്ടാമത്തെ ഇന്നിങ്ങ്സിലും ആണ്... അതായത് സ്കോര്‍ പിന്തുടരുമ്പോള്‍ .

അപ്പൊ 13 ശതകങ്ങള്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണമായോ ? ഇവനെയൊക്കെ എന്ത് പറയാന്‍ അല്ലേ ?

പിന്നെ ഒരു കാര്യം കൂടി... സച്ചിന്‍ ആദ്യമായാണ്‌ ഇങ്ങനെ കളിക്കുന്നത്, കളി ജയിപ്പിച്ചിട്ടില്ല, സെല്‍ഫിഷ് ആണ് എന്നൊക്കെ പറയാനും മറ്റും ഒരുപാടു പേര്‍ ഉണ്ടാവും... ചുമ്മാ വള വളാന്ന് അടിക്കാന്‍ ഇഷ്ടമില്ലാതതുകൊണ്ട്‌ അവര്‍ക്കൊക്കെ ഉള്ള മറുപടി എല്ലാം ചേര്ത്തു ഞാന്‍ എന്റെ സ്വന്തം വെബ്സൈറ്റ് ആയ www.sachinandcritics.com ഇല്‍ വിശദമായി ഇട്ടിട്ടുണ്ട്... വളരെ വിശദമായി തന്നെ...!

ഈ ഇന്നിങ്ങ്സ്‌ നെ കുറിച്ചു അവന്മാരോട് ഇതേ പറയാന്‍ ഉള്ളൂ...

" Sachin played an inning only he can play and no, fc***g person, I mean NO FC***G PERSON can take that away from him! "

കഴിഞ്ഞ ദിവസം ആണ് ഞാന്‍ ഒരു പോസ്റ്റ് ഇട്ടതു... സാധാരണ ഒരു പോസ്റ്റ് ഇട്ടു കഴിഞ്ഞാല്‍ ഒരു മാസം കഴിഞ്ഞേ അടുത്തത്‌ ഇടാറുള്ളൂ... ഇന്നു നിയന്ത്രണം വിട്ടു പോയി അതാ... :D






25 comments:

ഭൂതത്താന്‍ പറഞ്ഞു...

കളി കണ്ട എന്റെയും നിയന്ത്രണം വിട്ടു മാഷേ ....ഹല്‍വ പോലെ ഒരുട്ടി വായില്‍ വച്ചു കൊടുത്തിട്ടും ഒരു കളി ജയിപ്പിക്കാന്‍ കഴിയാത്ത കഴുതകള്‍ ....സച്ചിന്‍ = സച്ചിന്‍

0000 സം പൂജ്യന്‍ 0000 പറഞ്ഞു...

kollaaam maashee thakarppan!!

അപ്പൂട്ടൻ പറഞ്ഞു...

I don't believe in superlatives, but here is one man who, once again, forced me to pronounce one.

We don't have a parallel to this man, at least, in Indian Cricket. The fact that we still have not even thought about someone who can replace him tells the story. His critics would say "bring in younger guys", but who???

ശ്രീഇടമൺ പറഞ്ഞു...

സച്ചിനു തുല്യമായി സച്ചിന്‍ മാത്രം...*
"we SALUTE you SACHIN"

ഒരാള്‍ ഇതില്‍ കൂടുതല്‍ എന്താണ് സ്വന്തം ടീമിനു വേണ്ടി ചെയ്യേണ്ടത്...350 റണ്‍സിന്റെ കൃത്യം പകുതിയാണ് 175. അതായത് പകുതി റണ്‍സ് സച്ചിന്‍ ഒറ്റയ്ക്ക് സ്കോര്‍ ചെയ്തു. ബാക്കി 10 കഴുതകള്‍ ചേര്‍ന്ന്....ഹോ എനിക്കു വയ്യ...കഷ്ട്ടം...പരമ കഷ്ട്ടം.


അന്നും...
ഇന്നും...
എന്നും...
സച്ചിന്‍...
സച്ചിന്‍ മാത്രം...
സച്ചിന്‍ മാത്രം...

Anil cheleri kumaran പറഞ്ഞു...

very goood!

വികടശിരോമണി പറഞ്ഞു...

ഹഹഹഹാ....കലക്കൻ ആരാധന,നന്നായി പിപഠിഷു.
സച്ചിൻ ക്രിക്കറ്റ് എന്ന ഗൈയിം കണ്ട അത്ഭുതമാണ്.ആരുമായും ഉള്ള താരത‌മ്യങ്ങൾക്ക് പ്രസക്തിയില്ല.ഇന്നലെ അവസാന ഓവറിൽ ഇവിടെ കരണ്ട്പോയി.പോയതു നന്നായീന്ന് റിസൽട്ട് കണ്ടപ്പോൾ തോന്നി..

Unknown പറഞ്ഞു...

ലേഖനം നന്നായി...

ഇക്കഴിഞ്ഞ കളിയിലും സംഭവിച്ചത് മറ്റൊന്നല്ല. ഫൈന്‍ ലെഗ്ഗിലേക്ക് ലോഫ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്, പക്ഷേ സ്ലോ ബോള്‍ ആയിപ്പോയി. സച്ചിന്‍ ആ ബോളില്‍ ഔട്ടായില്ലെങ്കില്‍ അടുത്ത ഓവറില്‍ കളി ജയിച്ചേനേ. ആ ജഡേജ ചെക്കന്‍ ഭയങ്കര ഇമോഷനല്‍ പ്ലയര്‍ ആയിപ്പോയി... ആ സമയത്ത് സച്ചിനു സ്ട്രൈക്ക് കൊടുക്കാതെ കളിച്ചതാണ് ആദ്യത്തെ തെറ്റ്. അവസാനം, ഒരു അനാവശ്യ റണ്ണൌട്ടും... എന്റെ ത്രെഡ്ഡെളികിപ്പോയി...

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

ഇതില്‍ വിവേകത്തിലുപരിയായി വികാരമാണു സംസാരിക്കുന്നത്‌. രണ്ടു മാച്ച്‌ ജയിച്ചാല്‍ തലയിലേറ്റുകയും പിന്നൊന്നു തോറ്റാല്‍ താഴെയിടുകയുംചെയ്യുന്ന ആവറേജ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്റേമികളും ഇതേ വികാരത്തിനു അടിമകളാണ്‌. സച്ചിന്‍ നല്ല ഒരു ക്രിക്കറ്റര്‍ അല്ലെന്നു കളിയെക്കുറിച്ച്‌ അറിയാവുന്ന ആരും പറയില്ല. എന്നാല്‍ അതേസമയം `അമിതാരാധന' മാറ്റി വെച്ചു ചിന്തിച്ചാല്‍ അദ്ദേഹത്തിനും ചില പോരായ്മകള്‍ (കളിയില്‍) ഉണ്ടെന്നു സമ്മതിക്കേണ്ടി വരും. മെണ്റ്റല്‍ ടഫ്നെസ്‌ മറ്റു പ്രമുഖ കളിക്കാരോളം അദ്ദേഹത്തിനില്ലെന്നു പല കളികളും (റിക്കോറ്‍ഡുകളും) സൂചിപ്പിക്കുന്നു. ക്യാപ്റ്റന്‍സി പരാജയപ്പെട്ടത്‌ അതിനൊരുദാഹരണമാണ്‌. പിന്നൊന്നു നെര്‍വസ്‌ ആയി തൊണ്ണുറുകളില്‍ കൂടുതല്‍ തവണ പരാജയപ്പെടുന്നതാണ്‌. see the link-

http://www.cricketupdates.org/is-sachin-tendulkar-a-real-match-winner.html

തൊണ്ണുറുകളില്‍ വല്ലാതെ സ്ളോ ആകുന്നതാണ്‌. സെവാഗിനെപ്പോലെ ഒരു സിക്സറോ ബൌണ്ടറിയോ അടിച്ചു സെഞ്ചുറി തികച്ച സന്ദര്‍ഭങ്ങള്‍ വളരെ കുറവ്‌. (സെവാഗിനു അമിത ആത്മവിശ്വാസമാണ്‌. അതും ക്രിക്കറ്റില്‍ ഒരു കുറവാണ്‌). ഇക്കഴിഞ്ഞ മാച്ചു തന്നെ നോക്കാം. ആദ്യത്തെ രണ്ടു പന്തില്‍ സെവാഗ്‌ മൂന്നു റണ്‍സെടുത്തപ്പോള്‍ പീന്നീടുള്ള നാലു പന്തുകളില്‍ സച്ചിനു ഒരു റണ്‍ പോലും എടുക്കാന്‍ കഴിഞ്ഞില്ല. നാലു ഒാവര്‍ കഴിഞ്ഞപ്പോള്‍ രണ്ടു പേരും പന്ത്രണ്ടു പന്തുകള്‍ വീതം കളിച്ചിരുന്നു. സെവാഗ്‌ പന്ത്രണ്ടും സച്ചില്‍ ആറും റണ്ണുകളാണു നേടിയത്‌. അഞ്ചാമത്തെ ഒാവറിലെ ആദ്യ പന്തില്‍ സെവാഗ്‌ ഒരു റണ്‍ എടുത്തശേഷം പിന്നീടുള്ള നാലു പന്തുകളില്‍ ആ ഏഴാമത്തെ റണ്ണിനു വേണ്ടി (പതിനേഴായിരം തികക്കാന്‍) കുഴങ്ങുന്നതാണു കണ്ടത്‌. മുന്നൂറ്റന്‍പതിലധികം റണ്ണുകള്‍ വേണ്ടിയിരുന്ന ഒരു മത്സരാമായിരുന്നു അതെന്നു കൂടെ ഒാര്‍ക്കണം. പക്ഷേ ആ ഏഴാമത്തെ റണ്ണിനു ശേഷം സച്ചില്‍ പതിവു പോലെ മനോഹരമായ കളി നടത്തി. ഇരുപതിരണ്ടാമത്തെ ഒാവറില്‍ രണ്ടു സികസര്‍ പറപ്പിച്ചു തൊണ്ണുറ്റി രണ്ടില്‍ എത്തിയ സച്ചില്‍ പിന്നെ ഒറ്റ റണ്ണുകളിലൂടെ സെഞ്ചുറിയിലെത്താന്‍ ഇരുപത്തിയേഴാമത്തെ ഒാവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ചില ലക്ഷ്യങ്ങള്‍ മുന്നില്‍ വരുമ്പോള്‍ പതിനേഴായിരം റണ്ണായാലും സെഞ്ചുറി ആയാലും വിജയമായാലും സച്ചില്‍ ഒതുങ്ങുകയും പരാജയപ്പെടുകയും ചെയ്യുന്നത്‌ ഈ മാനസിക ദൃഢതയുടെ അഭാവം കൊണ്ടാണു. അല്ലാതെ ക്രിക്കറ്റിംഗ്‌ സ്കില്‍ കുറഞ്ഞിട്ടല്ല. ചെന്നയ്‌ ടെസ്റ്റിലും മറ്റു ചില മത്സരങ്ങളിലും ഇതുണ്ടായിട്ടുണ്ട്‌. ഫുട്‌ ബോളിലും ഇങ്ങിനെ ചില കളിക്കാരുണ്ട്‌. അതിവിദഗ്ദമായി പന്തു എതിര്‍ഗോള്‍ മുഖത്തെത്തിക്കും. പക്ഷേ ആ ഒടുവിലത്തെ ഷൂട്ടില്‍ പിഴക്കും. (മുന്‍പൊരിക്കല്‍ ആരോ പറഞ്ഞിട്ടുണ്ട്‌. വെസ്റ്റ്‌ ഇന്‍ഡീസ്‌ പത്തിനു മൂന്നു വിക്കറ്റ്‌ എന്ന നിലയിലാണെങ്കിലും ഒരു ഫുള്‍ടോസ്‌ വന്നാല്‍ റിച്ചാര്‍ഡ്സ്‌ ബൌണ്ടറിയിലേക്കടിക്കും. പക്ഷേ സച്ചിന്‍ ആ പന്തു ഡിഫെന്‍ഡ്‌ ചെയ്യുകയേ ഉള്ളൂ എന്ന്). മാനസികമായ ഈ പ്റശ്നമാണു വിജയം വരെ സച്ചിനെ അവിടെ നിര്‍ത്താതിരുന്നത്‌. സച്ചില്‍ വെറുതെ ഒരറ്റത്തു നിന്നിരുന്നെങ്കില്‍ മറ്റുള്ള വാലറ്റ കളിക്കാര്‍ ഇന്ത്യയെ ജയിപ്പിച്ചേനെ. സച്ചിന്‍ പുറത്തായതോടെ സംഭവിച്ചത്‌ ഇതേ നാണ്യത്തിന്‍റെ മറുവശമാണ്‌. ജഡീജയുടെ ഒാട്ടവും നെഹ്റയുടെ സ്വബോധമില്ലായ്കയും ഒക്കെ. (സ്ട്രീറ്റ്‌ ക്രിക്കറ്ററുടെ സെന്‍സ്‌ പോലും നെഹ്റ കാണിച്ചില്ല. ബെറ്റര്‍ ബാറ്റ്സ്മാനു സ്ട്രൈക്കു കൊടുക്കാതെ ഉയര്‍ത്തി അടിച്ചു പുറത്താകുന്നത്‌)

വിട്ടുപോയ മറ്റൊരു കാര്യം. ഈ പരമ്പരയില്‍ ഇന്ത്യ രണ്ടു മത്സരമാണു ജയിച്ചത്‌. രണ്ടിലും സച്ചിന്‍ പരാജയമായിരുന്നു. (ഈ പറഞ്ഞ മറ്റു മണ്ടന്‍ മാര്‍ ആണു അതു രണ്ടും ജയിപ്പിച്ചത്‌). സച്ചിന്‍ നാലു റണ്‍സെടുത്ത മത്സരത്തില്‍ മൂന്നൂറിലധികം റണ്‍സു വന്നു. (യുവരാജ്‌, ധോണി. എന്നിവരാണു പ്രധാനമായും സ്കോറ്‍ ചെയ്തത്‌. (യുവരാജ്‌ ഫിഫ്റ്റ്‌ അടിച്ചതില്‍ തൊണ്ണുറു ശതമാനം മാച്ചും ഇന്ത്യ ജയിച്ചിട്ടുണ്ട്‌). വിജയിച്ച മറ്റേ കളിയില്‍ ധോണി പുറത്തായിരുന്നെങ്കില്‍ ഇതേ റിസള്‍ട്ട്‌ വരുമായിരുന്നു. പക്ഷേ അവര്‍ കൂടുതല്‍ നല്ല ഫിനിഷേസ്‌ ആണു. കാരണം മാനസികമായി അവര്‍ക്കു ഈ "കടമ്പ" ഇല്ല.

ഇത്രയൊക്കെ പറഞ്ഞാലും ഞാന്‍ സച്ചിന്‍ ബാറ്റു ചെയ്യുന്നത്‌ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണു. പക്ഷേ ആരാധന യാണെങ്കിലും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ കാണേണ്ടേ.

പിപഠിഷു പറഞ്ഞു...

സച്ചിന്‍ എല്ലാം തികഞ്ഞ ഒരു ദൈവം ആണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല... ഇതുവരെ... പക്ഷെ ഇത്രയും സമ്മര്‍ദത്തില്‍ സച്ചിനേക്കാള്‍ നന്നായി ആരും ക്രിക്കറ്റ് കളിച്ചിട്ടില്ല... അത് ഞാന്‍ എവിടെ വേണമെങ്കിലും പറയാം... തെളിയിക്കാം...

എന്റെ പോസ്റ്റ് അമിതാരാധന കൊണ്ടു ഉണ്ടായതല്ല!

താങ്കള്‍ തന്ന ലിങ്ക് ഇല്‍ ഉള്ള മറ്ച്ച്വിന്നെര്‍ മാരുടെ എല്ലാ sats ഉം എന്റെ കയ്യില്‍ ഉണ്ട്... എവിടെ വേണമെങ്കിലും അവരെക്കാള്‍ പല മടങ്ങ് മികച്ച മാറ്ച്ച് വിന്നര്‍ ആണ് സച്ചിന്‍ എന്ന് ഞാന്‍ തെളിയിക്കാം...

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപകാരപ്പെട്ടേക്കും...

http://sachinandcritics.com/sachin_is_a_match_winner.php



മിസ്റ്റര്‍ ജിതേന്ദ്രകുമാറിന് എത്ര മാത്രം ക്രിക്കെട്ടിനെ കുറിച്ചു വിവരം ഉണ്ടെന്നു ഞാന്‍ ചോദിക്കുന്നില്ല. പക്ഷെ ചില കാര്യങ്ങള്‍ അറിയില്ലെങ്കില്‍ അതിനെ പറ്റി അഭിപ്രായം പരയാതിരിക്കുന്നതല്ലേ നല്ലത്...?

1
-----------------------------------------------------------------------------------------
"സെവാഗിനെപ്പോലെ ഒരു സിക്സറോ ബൌണ്ടറിയോ അടിച്ചു സെഞ്ചുറി തികച്ച സന്ദര്‍ഭങ്ങള്‍ വളരെ കുറവ്‌. "
-----------------------------------------------------------------------------------------

ഇത് താങ്കള്‍ പറഞ്ഞതാണ്... ഇവിടെ താങ്കള്‍ക്കു അറിയില്ലാത്ത ഒരു സത്യം ഉണ്ട്...

"ക്രിക്കറ്റ് ചരിത്രത്തില്‍ ഇതു വരെ ഏറ്റവും കൂടുതല്‍ തവണ സിക്സ് അടിച്ച് സെഞ്ച്വറി അടിച്ചത് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍കര്‍ ആണ്...!"

:)

1. 179 - 6 off Walsh ( a hook shot) against WestIndies in 1994 at Nagpur


2. 124 - 6 off Min Patel[off spinner,straight down the ground] against England in 1996 at Birmingham.


3. 113 - 6 off Wiseman[off spinner,straight down the ground] against Newzealnad in 1999 at Wellington.


4. Colin miller of aus straight ovr his head 4 six wen he was on 94.


5. Not a six but 2 balls from 92 to 102 4th test against aus 2008.



2
-----------------------------------------------------------------------------------------
"പിന്നൊന്നു നെര്‍വസ്‌ ആയി തൊണ്ണുറുകളില്‍ കൂടുതല്‍ തവണ പരാജയപ്പെടുന്നതാണ്‌"
-----------------------------------------------------------------------------------------

തൊണ്ണൂറുകളില്‍ ഏറ്റവും കൂടുതല്‍ തവണ ഔട്ട് ആയിട്ടുണ്ടെങ്കില്‍ അത് തൊണ്ണൂറില്‍ എത്തുന്നത്‌ കൊണ്ടാണ് എന്ന് താങ്കള്‍ ഓര്‍ക്കുന്നത് നന്ന്!

തൊണ്ണൂറുകളില്‍ കുറച്ചു തവണ ഔട്ട് ആയാ വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്ക്കു സെഞ്ച്വറി എന്തായാലും സച്ചിനേക്കാള്‍ കൂടുതല്‍ ഉണ്ടാവും...! അല്ലേ...? ശരിയല്ലേ...?

പക്ഷെ ആരും ഇല്ല...! അതായത്‌ ആ വാദവും പൊളിഞ്ഞു...!


3
-----------------------------------------------------------------------------------------
പിന്നീടുള്ള നാലു പന്തുകളില്‍ ആ ഏഴാമത്തെ റണ്ണിനു വേണ്ടി (പതിനേഴായിരം തികക്കാന്‍) കുഴങ്ങുന്നതാണു കണ്ടത്‌.
-----------------------------------------------------------------------------------------

ഇതിനുള്ള ഉത്തരം ഞാന്‍ ഈ പോസ്റ്റില്‍ തന്നെ എഴുതിയിരുന്നു...! 17000 റണ്‍സ് ആ കളിയില്‍ എടുതില്ലായിരുന്നെന്കില്‍ സച്ചിന് റെക്കോര്‍ഡ്‌ കിട്ടില്ലായിരുന്നോ?

സച്ചിന്‍ 16999 ഇല്‍ എത്തിയപ്പോള്‍ താങ്കള്‍ക്കു കമ്മെന്ററി പോലും കേള്‍ക്കാന്‍ സാധിച്ചിരുന്നോ? ഇല്ല... എന്നുറപ്പാണ്! അത്രയ്ക്ക് ബഹളം ആഇരുന്നു അവിടെ... ഗ്രൂണ്ട്ന്റെ മധ്യത്തില്‍ നില്ക്കുന്ന സച്ചിനും അറിയാം ഈ ബഹളം മുഴുവന്‍ ഈ ഒരു റണ്‍ നു വേണ്ടി ആണന്നു... താന്‍ ഇപ്പൊ ഔട്ട് ആയാല്‍ നാളെ മുതല്‍ ഉണ്ടാകുന്ന പുകിലുകള്‍ ... അതും അറിയാം... അല്ലേ?
കഴിഞ്ഞ മാച്ച് ഇല്‍ അമ്പയര്‍ തെറ്റായി ഔട്ട് ആക്കി! അത് പോലും ആരും ഓര്‍ക്കില്ല!

ഇത്രയും സമ്മര്‍ദ്ദം താങ്ങി ഇത്രയും പ്രതീക്ഷകള്‍ ചുമലില്‍ ഈട്ടി വേറെ ആരും കളിക്കുന്നില്ല... കളിച്ചിട്ടും ഇല്ല! അത്രയും സമ്മര്‍ദ്ദം ഉണ്ടെങ്കില്‍ താങ്കള്‍ ഇപ്പോള്‍ പറഞ്ഞ മാച്ച് വിന്നര്‍ മാര്‍ ഉണ്ടാവുമോ?
ഇല്ല...!

സാക്ഷാല്‍ ആദം ഗില്ച്ച്രിസ്റ്റ്‌ തന്റെ അവസാന മത്സരത്തില്‍ പറഞ്ഞ ഒരൊറ്റ വാചകം മതി സച്ചിന്റെ മേലുള്ള സമ്മര്‍ദ്ദം മനസ്സിലാക്കാന്‍ ...

"ഇപ്പോള്‍ എന്റെ അവസാന മത്സരത്തിനു ഇറങ്ങുമ്പോള്‍ ‍, വലുതെന്തോ പ്രതീക്ഷിച്ചിരിക്കുന്ന നിറഞ്ഞ ഗാലറി കാണുമ്പോള്‍ ഞാന്‍ അറിയുന്നു, സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന മനുഷ്യന്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി ഓരോ കളിയിലും അനുഭവിക്കുന്ന സമ്മര്‍ദം എന്താണ് എന്ന്....!"

പിപഠിഷു പറഞ്ഞു...

4
-----------------------------------------------------------------------------------------
ഇരുപതിരണ്ടാമത്തെ ഒാവറില്‍ രണ്ടു സികസര്‍ പറപ്പിച്ചു തൊണ്ണുറ്റി രണ്ടില്‍ എത്തിയ സച്ചില്‍ പിന്നെ ഒറ്റ റണ്ണുകളിലൂടെ സെഞ്ചുറിയിലെത്താന്‍ ഇരുപത്തിയേഴാമത്തെ ഒാവര്‍ വരെ കാത്തിരിക്കേണ്ടി വന്നു.
-----------------------------------------------------------------------------------------

ഞാനും വിട്ടുപോയി ഒരു കാര്യം പറയാന്‍ . താങ്കള്‍ പറഞ്ഞ ആ രണ്ടു സിക്സരുകള്‍ മുതല്‍ സച്ചിന്‍ 100 വരെ കളിച്ച ബോളുകള്‍ താഴെ കൊടുത്തിരിക്കുന്നു...

21.4 - Hauritz to Tendulkar, SIX

21.5 - Hauritz to Tendulkar, SIX

21.6 - Hauritz to Tendulkar, no run

22.2 - Bollinger to Tendulkar, 1 run

22.5 - Bollinger to Tendulkar, 1 run

23.1 - McKay togod Tendulkar, no run

23.2 - McKay to Tendulkar, 1 run

24.3 - Watson to Tendulkar, 1 run

24.5 - Watson to Tendulkar, 1 run

25.3 - McKay to Tendulkar, 1 run

25.5 - McKay to Tendulkar, 1 run

26.4 - Watson to Tendulkar, no run

26.5 - Watson to Tendulkar, 1 run

92 എത്തിയ ശേഷം 100 വരെ ഉള്ള ബോളുകള്‍ കണ്ടല്ലോ... താങ്കളുടെ കമന്റ്‌ കണ്ടാല്‍ എന്താവും ഓരോരുത്തര്‍ കരുതുക...?

സെഞ്ച്വറി കഴിഞ്ഞ ഉടനെ ആഞ്ഞടിച്ചു എന്നാണല്ലോ... ഇനി നൂറു മുതല്‍ 110 വരെ ഉള്ള ബോളുകള്‍

27.2 - Voges to Tendulkar, no run

27.3 - Voges to Tendulkar, 1 run

28.1 - Hauritz to Tendulkar, 1 run

28.5 - Hauritz to Tendulkar, 1 run

29.1 - Voges to Tendulkar, 1 run

29.5 - Voges to Tendulkar, SIX

29.6 - Voges to Tendulkar, 1 run

30.1 - Hauritz to Tendulkar, 1 run

ക്രിക്കറ്റ് കളി എന്ന് വച്ചാല്‍ ഫോറം അടിക്കുക എന്നല്ല അര്‍ഥം! അത് മനസിലാക്കുക. എന്റെ മറ്റൊരു പോസ്റ്റിനു അപ്പൂട്ടന്‍ ചേട്ടന്‍ പറഞ്ഞ മറുപടി ആണ് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നത്...

"കുറച്ചുകാലം മുൻപ്‌ വരെ കേട്ടിരുന്നത്‌ നാലാം ഇന്നിംഗ്സിൽ സെഞ്ച്വറി അടിച്ച്‌ കളി ജയിപ്പിക്കാൻ സാധിക്കാത്തതിലുള്ള സചിന്റെ കഴിവുകേടാണ്‌. ഇപ്പോഴും പറയുന്നുണ്ട്‌, ലോകകപ്പ്‌ ജയിച്ചിട്ടില്ല, ട്രിപ്പിൾ സെഞ്ച്വറി ഇല്ല, ദക്ഷിണാഫ്രിക്കക്കെതിരെ മോശം റെക്കോർഡ്‌, സെഞ്ച്വറി അടിക്കാൻ നേരത്ത്‌ കളി സ്ലോ ആക്കും (സിംഗിൾ എടുത്താൽ പോരാ, ഫോറും സിക്സും അടിച്ചേ മതിയാവൂ)...."

താങ്കള്‍ക്കൊകെ അതേ മതിയാവൂ... :D


5
-----------------------------------------------------------------------------------------
മുന്നൂറ്റന്‍പതിലധികം റണ്ണുകള്‍ വേണ്ടിയിരുന്ന ഒരു മത്സരാമായിരുന്നു അതെന്നു കൂടെ ഒാര്‍ക്കണം.
-----------------------------------------------------------------------------------------

സച്ചിനെ ചെയ്‌സ്‌ ചെയ്യാന്‍ പഠിപ്പിക്കുന്നത് ബിഷപ്പിനെ കൂര്‍ബാന പഠിപ്പിക്കുന്ന പോലെയാണെന്ന് ഓര്‍ക്കുക.

ഈ വീഡിയോ ഒന്നു കാണുക... സച്ചിന്‍ കളി എങ്ങനെ പ്ലാന്‍ ചെയ്യുന്നു എന്ന് ഹര്‍ഷ ഭോഗ്ലെ പറയുന്നു...

http://www.youtube.com/watch?v=LgoCC6WENBE

സത്യത്തില്‍ ഈ ഒരൊറ്റ വീഡിയോ മതി സച്ചിന്റെ പ്രതിഭ മനസ്സിലാക്കാന്‍




ഇനി താങ്കളുടെ അവസാന ചോദ്യത്തിനുള്ള ഉത്തരം -
പക്ഷേ ആരാധന യാണെങ്കിലും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ കാണേണ്ടേ ?

ഇവിടെ ആരാണ് വസ്തുനിഷ്ടമായി കണ്ടത്‌? ഞാനോ താങ്കളോ...


ഞാന്‍ ബാക്കിയുള്ള കളിക്കാരെ മുഴുവന്‍ അന്ധമായി എതിര്‍ക്കുന്നു എന്ന് പറയരുത്‌ . യുവരാജ്‌, റൈന, സെവാഗ് ഇവരൊക്കെ എന്റെ വളരെ പ്രീയപ്പെട്ട കളിക്കാരാണ്. 2007-2008 ലെ പല സെരിഎസിലും ഇന്ത്യ ജയിക്കാന്‍ കാരണം യുവരാജ്‌ ആണ്. ഹൈദെരബാദില്‍ നടന്ന കഴിഞ്ഞ രണ്ടു കളികളിലും യുവരാജ്‌ സെഞ്ച്വറി അടിച്ചിരുന്നു!

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

ഹരികൃഷ്ണാ,
ഇരുട്ടുകൊണ്ട്‌ ഒാട്ട അടച്ചിട്ടു കാര്യമില്ല. (നാലു പന്തുകള്‍ എടുത്ത്‌ പതിനേഴായിരം തികക്കാന്‍ കാരണമായി പറയുന്നത്‌ കാണികളുടെ ബഹളം!! -ആദ്യമായിട്ടാവും സച്ചിന്‍ അതു നേരിടുന്നത്‌!! -
പത്തു മണ്ടന്‍മാരുടെ കൂടെ സച്ചിന്‍ കളിച്ചതുകൊണ്ടാണു തോറ്റതെന്ന്. ഒരു മണ്ടണ്റ്റെ കൂടെ കളിച്ചിട്ടും അവര്‍ രണ്ടു മാച്ചെങ്കിലും ജയിപ്പിച്ചു എന്നു പറഞ്ഞാല്‍ ശരിയാകുമോ. -സച്ചിന്‍ പരാജയപ്പെട്ട രണ്ടു മാച്ചുകളാണു ജയിച്ചത്‌-)

ക്രിക്കറ്റിനെ ക്കുറിച്ചുള്ള വിവരം... ഒരു കാര്യത്തിലും എനിക്കു വിവരമുണ്ടെന്നു ഞാന്‍ തന്നെ വിളമ്പാറില്ല. (അത്രയെങ്കിലും വിവരമുണ്ടെന്നു മറുവശം). പക്ഷേ ക്രിക്കറ്റില്‍ ഹരികൃഷ്ണനേക്കാള്‍ വിവരമുണ്ടെന്നു ഞാന്‍ കരുതുന്ന സഞ്ചയ്‌ മഞ്ചരേക്കര്‍ (മുന്‍ ടെസ്റ്റ്‌ താരം) ഇതേ കാര്യം പറഞ്ഞത്‌ ഇന്നത്തെ മാതൃഭൂമി പത്രത്തിലുണ്ടല്ലോ. സ്പോറ്‍ട്സ്‌ പേജിലെ ആ വാര്‍ത്തയില്‍ നിന്നു ഒന്നു രണ്ടു വാചകങ്ങള്‍ താഴെ എടുത്തെഴുതുന്നു. "വാലറ്റത്തെ വലിയ ഭാരമേല്‍പ്പിച്ചാണ്‌ സച്ചിന്‍ പുറത്തായത്‌. ഫിനിഷിംഗ്‌ ലൈന്‍ കടക്കുന്നതില്‍ ഒരിക്കല്‍ക്കൂടി സച്ചിന്‍ പരാജയപ്പെട്ടു." "വിജയത്തിനരികില്‍ ടീമിനെയെത്തിച്ച ശേഷം സച്ചിന്‍ പുറത്തായ ഘട്ടങ്ങള്‍ മുന്‍പുമുണ്ടായിട്ടുണ്ടെന്നും മഞ്ചരേക്കര്‍ പറഞ്ഞു. റിപ്പോറ്‍ട്ടിണ്റ്റെ അവസാനഭാഗത്തുണ്ട്‌.

പിന്നെ തമിഴണ്റ്റെ തലയില്‍ രജനി കയറിയ പോലെയാണെങ്കില്‍ ഞാനൊന്നും പറഞ്ഞില്ലേ ഹരികൃഷ്ണാ. നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണേ. (ഒരു തര്‍ക്കത്തിനു ഞാനില്ല എന്നര്‍ഥം. എണ്റ്റെ അഭിപ്രായം ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുമില്ല.)

പിപഠിഷു പറഞ്ഞു...

എന്റെ കമന്റുകള്‍ വായിച്ചവര്‍ക്ക് അറിയാം ഞാന്‍ ഇരുട്ടുകൊണ്ട് ഓട്ട അടക്കാന്‍ ശ്രമിച്ചില്ല എന്ന്...! ഓരോ കാര്യത്തിനും കൃത്യമായ തെളിവുകള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്...

141 ബോള്ളില്‍ നിന്നു 175 റണ്‍സ് എടുത്ത ഇന്നിങ്ങ്സില്‍ നിന്നു 17000 തികയ്ക്കാന്‍ 4 ബോളുകള്‍ എടുത്ത കാര്യം ആനക്കാര്യമാക്കി കാണുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല!

http://www.youtube.com/watch?v=CUBpqt5h44A

ഇതാണ് താങ്കള്‍ പറഞ്ഞ ആ ആന സംഭവം... അതിലെ നാലില്‍ രണ്ടു ബോളുകള്‍ ഫീല്ടിങ്ങിന്റെ ഗുണം കൊണ്ടാണ് എന്ന് വ്യക്തം.


താങ്കള്‍ ഇപ്പോള്‍ ക്രിക്കറ്റ് പണ്ഡിതന്‍ ആയി അവതരിപ്പിച്ച മഹാ പുരുഷന്‍ സഞ്ജയ്‌ മഞ്ഞരെക്കരിനെ കുറിച്ചു...

പുള്ളിക്ക്‌ എന്നെക്കാള്‍ വിവരം തീര്ച്ചയായും ഉണ്ട്... (ഞാന്‍ എനിക്ക് വിവരമുണ്ടെന്നു എവിടെയാണ് പറഞ്ഞത് എന്ന് എത്ര തപ്പി നോക്കിയിട്ടും കണ്ടില്ല )

ലോകം അംഗീകരിച്ച മഹാരഥന്മാരായ ക്രിക്കറ്റ് കളിക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ എത്രയോ ഉണ്ട്...? ഉദാഹരണമായി കൊണ്ടു വന്ന ഒരാളേ...!!!

ഉദാഹരണങ്ങള്‍ ഞാന്‍ താഴെ പറയാം...
മഞ്ഞരെക്കരിന്റെ ഇപ്പോഴത്തെ സ്ഥിരം പണി സച്ചിനെ വിമര്‍ശിക്കുക എന്നതാണ്... sachin ഇതു വരെ കളിക്കളത്തില്‍ അല്ലാതെ ഒരു വിമര്‍ഷകനോട് പ്രതികരിച്ചിട്ടുള്ളത് ആ മഹാ പുരുഷനോട് മാത്രവും...

സഞ്ജയ്‌ :
But my guess is that Tendulkar seems reluctant to play any international cricket unless he is physically and mentally 100% fit. A state he will never ever be after 16 years of international cricket.

It is here he could take a leaf from his contemporaries like Inzamam-ul-Haq and Brian Lara who today are more 'on their last legs' than Tendulkar. Unlike Tendulkar, they walk onto the field with no illusions. They compete with a very clear knowledge that they do not anymore have the support of fit bodies they once had. It is an inevitable state of body and mind of a cricketer who has gone through such a long, hard grind.

Would the Indian team have refused Tendulkar if he would have said that he is fit for the Tests in West Indies but may not be able to throw so well from the deep?

I have found the scenes prior to his recent, long absences from the game quite strange.


സച്ചിന്റെ മറുപടി:
I feel sorry that an ex-India player has made statements without checking the facts, and I find it surprising that he has made these statements without being in the dressing room and knowing the true situation.


താങ്കളുടെ മുഴുവന്‍ കമന്റിനും ഉള്ള മറുപടി ലോക ക്രിക്കറ്റ് കണ്ട ഒരു മഹാരഥന്‍ പറഞ്ഞിട്ടുണ്ട്...

സര്‍ വിവ് റിച്ചാര്‍ഡ്സ്:

Sachin is 99.5% Perfect.. I'll pay to watch him play. he will fit in whatever category of Cricket that has been played or will be played, from the first ball that has ever been bowled to the last ball that's going to be. He can play in any era and at any level.

ഇതില്‍ കൂടുതല്‍ വേണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നോക്കാം..

http://sachinandcritics.com/quotes_on_sachin.php

തമിഴന്റെ തലയില്‍ രജനി ചുമ്മാ കയറിയതാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു!

എന്റെ തലയില്‍ ആരും കയറിയിട്ടില്ല.

സച്ചിനെ മണ്ടന്‍ എന്നല്ല പൊട്ടന്‍ എന്ന് വേണമെങ്കിലും വിളിക്കാം അതൊക്കെ താങ്കളുടെ ഇഷ്ടം.

ഇടയ്ക്കിടെ എന്റെ ബ്ലോഗിലും വരിക... :)

പിപഠിഷു പറഞ്ഞു...

മന്ഞരേക്കര്‍ എലി ആണെങ്കില്‍ ആന ആണ് സംഗക്കാര...! അതിന് സംശയമില്ലല്ലോ... സംഗക്കാര സച്ചിന്റെ ആ ഇന്നിങ്ങ്സ്നെ പറ്റിയും സമ്മര്‍ദ്ദത്തെ പറ്റിയും ഇന്നു പറഞ്ഞത്...

"Sachin is the greatest player of the modern era. To have survived the tough test of public expectation in India is something, which should be commended. Being that consistent under such pressure (from fans), especially at home is a wonderful thing"

പിപഠിഷു പറഞ്ഞു...

സച്ചിന്റെ മെന്റല്‍ സ്റെങ്ങ്ത് നെ പറ്റിയും സംഗക്കാര മുന്‍പ് പറഞ്ഞിട്ടുണ്ട്...

This criticism is totally unfounded and unfair. Sachin is extremely strong mentally. You have to be, to last 20 years at the top. That he is still able to carve out match-winning performances now, despite all the injuries and the physical and mental overload that comes with being a top-flight international cricketer, is testament to his mental toughness. India have not lost so many finals because of Tendulkar; they have lost because of poor team performances.


പൂര്‍ണ രൂപം:

http://sachinandcritics.blogspot.com/2008/10/sachin-beyond-legendary-by-kumar.html

ശ്രീഇടമൺ പറഞ്ഞു...

ജിതേന്ദ്ര കുമാരാ,
താങ്കള്‍ക്ക് എന്തിന്റെ കൂടുതലാണ് എന്നെനിക്കറിയില്ല... പക്ഷേ പലതിന്റെയും കുറവുണ്ട്...അതിലൊന്ന് സച്ചിനെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. താങ്കള്‍ പറഞ്ഞല്ലോ `അമിതാരാധന' എന്ന്, എന്തുകൊണ്ട് മറ്റൊരു ക്രിക്കറ്ററിനോടോ ഫുഡ്ബോളറോടോ ജനങ്ങള്‍ക്ക് താങ്കളീപ്പറഞ്ഞ `അമിതാരാധന' തോന്നുന്നില്ല...അപ്പോള്‍ അതിനും വേണം ഒരു ക്വാളിറ്റി. ലോകക്രിക്കറ്റില്‍ ഇന്ന് ആ ക്വാളിറ്റിയുള്ള ഒരേയൊരു ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ്. ഒരു ബാറ്റ്സ്മാന്‍ എന്ന നിലയില്‍ മാത്രമല്ല gentlemans game എന്നു നമ്മള്‍ വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ മാന്യതയോടെ കളിക്കുന്ന ചുരുക്കം ചിലരില്‍ ഒന്നാമന്‍ അദ്ദേഹമാണ്(first among the equals)
പിന്നെ ഒരു സൈക്യാര്‍ട്ടിസ്റ്റിനെപ്പോലെ താങ്കള്‍ പറഞ്ഞല്ലോ സച്ചിന് ‘മെന്റല്‍ ടഫ്നെസ്‌‘ഇല്ലെന്ന്.....ഹ ഹ ഹ എനിക്ക് ചിരിക്കാനാണ് തോന്നുന്നത്...സച്ചിന് ക്യാപ്റ്റന്‍സി വഴങ്ങാത്തതും 90കളില്‍ ഒന്നു രണ്ട് കളികളില്‍ പുറത്തായതും ‘മെന്റല്‍ ടഫ്നെസ്‌‘ ഇല്ലാത്തതുകൊണ്ടാണുപോലും...
താങ്കള്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ നന്ന്...ക്യാപ്റ്റന്‍സി നന്നാകണമെങ്കില്‍ ടീം ജയിക്കണം. ടീം ജയിക്കണമിങ്കില്‍ ക്യാപ്റ്റന്‍ (സച്ചിന്‍)മാത്രം കളിച്ചാല്‍ പോര, മുഴുവന്‍ ടീന്‍ അംഗങ്ങളും ഒരുമയോടെ കളിക്കണം. പിന്നെ 90 കളില്‍ പുറത്തായകാര്യമാണെങ്കില്‍ ഞാനൊന്നും പറയുന്നില്ല ഹരി പറഞ്ഞു കഴിഞ്ഞു...

“തൊണ്ണൂറുകളില്‍ ഏറ്റവും കൂടുതല്‍ തവണ ഔട്ട് ആയിട്ടുണ്ടെങ്കില്‍ അത് തൊണ്ണൂറില്‍ എത്തുന്നത്‌ കൊണ്ടാണ് എന്ന് താങ്കള്‍ ഓര്‍ക്കുന്നത് നന്ന്!

തൊണ്ണൂറുകളില്‍ കുറച്ചു തവണ ഔട്ട് ആയാ വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്ക്കു സെഞ്ച്വറി എന്തായാലും സച്ചിനേക്കാള്‍ കൂടുതല്‍ ഉണ്ടാവും...! അല്ലേ...? ശരിയല്ലേ...?
ശരിയാണ്....തികച്ചും ശരി...!
പിന്നെ താങ്കള്‍ സച്ചിനെ സെവാഗിനോട് താരതമ്യം ചെയ്യാന്‍ ഒരു ശ്രമം നടത്തി, കുറേ ഉദാഹരണങ്ങളും വാരി നിരത്തി...പക്ഷേ ജിതേന്ദ്ര കുമാരാ താങ്കള്‍ ഒന്നു മനസ്സിലാക്കിയാല്‍ നന്ന്...”അണയാന്‍ പോകുന്നതിനു മുന്‍പ് വെറുതേ ആളിയിട്ട് കാര്യമില്ല...അണയാതെ ആളിക്കത്തണം..”
ടീം ജയിക്കണമെന്ന് യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ വെറുതേ ആളിയിട്ട് അണയുന്ന സെവാഗിനെ തികഞ്ഞ ഉത്തരവാദിത്വത്തോടെയും, ആത്മാര്‍പ്പണത്തോടെയും അണയാതെ ആളിക്കത്തുന്ന സച്ചിനോട് താരതമ്യം ചെയ്തതു തന്നെ തെറ്റ്...
പിന്നെ മുന്‍പൊരിക്കല്‍ താങ്കളോട് ആരോ പറഞ്ഞെന്നു പറഞ്ഞ കാര്യം...
“വെസ്റ്റ്‌ ഇന്‍ഡീസ്‌ പത്തിനു മൂന്നു വിക്കറ്റ്‌ എന്ന നിലയിലാണെങ്കിലും ഒരു ഫുള്‍ടോസ്‌ വന്നാല്‍ റിച്ചാര്‍ഡ്സ്‌ ബൌണ്ടറിയിലേക്കടിക്കും. പക്ഷേ സച്ചിന്‍ ആ പന്തു ഡിഫെന്‍ഡ്‌ ചെയ്യുകയേ ഉള്ളൂ എന്ന്“
ഇതു മാത്രമേ താങ്കള്‍ കേട്ടിട്ടുള്ളോ സുഹൃത്തേ...
“സച്ചിന്‍ പുറത്തായാല്‍ ഇന്ത്യ പുറത്ത്...
“എന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ...? ഇല്ലായിരിക്കും അല്ലേ..?
എന്നാല്‍ അങ്ങനെയായിരുന്നു കാര്യങ്ങള്‍, ഇന്നും വളരെ വ്യത്യസ്തമൊന്നുമല്ല എങ്കിലും സച്ചിന്‍ അന്നും ഇന്നും എന്നും സ്വന്തം ടീമിനു വേണ്ടി ആത്മാര്‍പ്പണത്തോടെ കളിക്കുന്നു എന്ന് നിസംശയം പറയാം...താങ്കളൊരാള്‍ മാറ്റിപ്പറഞ്ഞൂ എന്നതുകൊണ്ട് അതു മാറുന്നില്ല സുഹൃത്തേ...
കൂടുതല്‍ എഴുതണമെന്നുണ്ട് പക്ഷേ താങ്കള്‍ക്കുള്ള സുവ്യക്തമായ മറുപടി ഹരി തന്നെ നല്‍കിക്കഴിഞ്ഞു...
Hat's off u Hari...

വീണ്ടും കാണാം ജിതേന്ദ്ര കുമാരാ
കാണണം...

മഞ്ഞു തോട്ടക്കാരന്‍ പറഞ്ഞു...

സച്ചിന്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍????

സ്വ:ലേ പറഞ്ഞു...

കലക്കി മാഷേ!! പ്രസിദ്ധമായ ചെന്നൈ ടെസ്റ്റിന്റെ അവസാന നിമിഷങള്‍ റേഡിയോ കമന്ററിയില്‍ അന്നു കേട്ട ഓര്‍മ്മയുണ്ട്. അന്നു സചിന്‍ പുറത്തായപ്പോള്‍ ഏകദേശം ഉറപ്പായിരുന്നു കളി കയ്യില്‍ നിന്ന് പോയി എന്ന്...ഇത്തവണയും അതു തന്നെ സംഭവിച്ചു. അന്നു മോങ്കിയ, ഇന്നു റെയ്ന...

great man
great player
great patriot

പിപഠിഷു പറഞ്ഞു...

"വാലറ്റത്തെ വലിയ ഭാരമേല്‍പ്പിച്ചാണ്‌ സച്ചിന്‍ പുറത്തായത്‌."

സൻജ്ജയ് മൻജ്ജരേക്കർ പറഞ്ഞ ഈ അഭിപ്രായത്തിനു രാഹുൽ ദ്രാവിഡ് ഓർകുട്ട് കമ്മ്യൂണിട്ടിയിലെ മോഡരേട്ടർ പറഞ്ഞതാണിതു...

"സൻജ്ജയ് മഞജ്ജരെക്കരിനെ പോലുള്ള ഒരു ബറ്റ്സ്മാനു 19 റൺസ് എന്നു വച്ചാൽ ഒരു ഭയങ്കര ആന സംഭവം ആണു...! അതിനു അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...!!"

ശ്രീ പറഞ്ഞു...

കാണാന്‍ കുറച്ച് വൈകിപ്പോയി... മാഷേ...

സത്യം പറഞ്ഞാല്‍ മനസ്സ് നിറഞ്ഞു. സച്ചിന്റെ 175 ഉണ്ടായിട്ടും ടീം ഇന്ത്യയെ ജയിപ്പിയ്ക്കാന്‍ കഴിയാതിരുന്ന സഹ കളിക്കാര്‍ ആ പ്രതിഭയോട് എന്ത് സമാധാനം പറയും എന്നും സച്ചിന്‍ ആ തോല്‍വി എങ്ങനെ സഹിയ്ക്കും എന്നും ആലോചിച്ച് വളരെ വിഷമിച്ചിരുന്നു...

ഈ പോസ്റ്റ് എന്തു കൊണ്ടും നന്നായി... വായിച്ചപ്പോള്‍ എന്തോ ഒരു സമാധാനം തോന്നുന്നു.

ഒരുപാട് എഴുതണം എന്നുണ്ട്... പക്ഷേ എത്രയെഴുതിയാലും തീരില്ല... അതു കൊണ്ട് തല്ക്കാലം ഇത്ര എഴുതി നിര്‍ത്തുന്നു.

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ടെന്‍ഡുല്‍ക്കറെ വിമര്‍ശിക്കാറുള്ള മഞ്ജ്രേക്കര്‍ അത്ര മോശം കളിക്കാരനല്ല. 1989 ഡിസംബറില്‍ പാക്കിസ്ഥാനിലേക്ക് നടത്തിയ പര്യടനത്തില്‍ (അന്ന് ഇമ്രാന്‍റെ പ്രതാപ കാലം കൂടിയാണ്, കൂടെ അക്രവും, സലിം യൂസഫുമാണെന്ന് തോന്നുന്നു) പേരു കേട്ട പാക്ക് ഫാസ്റ്റ് ബൗളിങ് പടക്കെതിരെ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി (205 നോട്ടൗട്ട് ആണെന്നാണ് ഓര്‍മ) കീച്ചിയ ആളാണേ.. അന്ന് ടെന്‍ഡുല്‍ക്കര്‍ തുടങ്ങുന്നതേയുള്ളൂ (ആ ടെസില്‍ ഫിഫ്റ്റി അടിച്ചു). ടെക്നിക്കലി കമ്പ്ലീറ്റ് ബാറ്റ്സ്മാനായാണ് മഞ്ജ്രേക്കറെ അന്ന് വാഴ്ത്തിയത്. പിന്നീട് നിര്‍ഭാഗ്യങ്ങള്‍ അങ്ങോരെ പിന്നോട്ട് കൊണ്ട് പോയി..പുള്ളീ ടെന്‍ഡുല്‍ക്കറിലെ ഉശിര് പുറത്ത് കൊണ്ടുവരാനാണ് ഇടക്കിടെ ചൊറിയുന്നതെന്ന് തോന്നുന്നു..

ഇനി ടെന്‍‍ഡുല്‍ക്കറിന്‍റെ 175... കേമമെന്നതിന് സംശയമേയില്ല. ഗാംഗുലിയെ പോലെ ഒരു പെയര്‍ ടെന്‍ഡുല്‍ക്കറിനു പിന്നീട് കിട്ടിയിട്ടില്ല. മറ്റ് ഇന്ത്യന്‍ കളിക്കാര്‍ എന്തെടുക്കുകയായിരുന്നു? എന്തു കൊണ്ട് സര്‍ ധോണിയും സര്‍ യുവരാജുമൊന്നും കളിച്ചില്ല. ടെന്‍ഡുല്‍ക്കര്‍ വെറുതെ നിന്നാല്‍ പോലും സ്കോറിംഗ് ആക്സിലറേറ്റ് ചെയ്യാന്‍ കഴിവുള്ള വീരു എന്തിന് വിക്കറ്റ് തുലക്കുന്നു. ഗംഭീര്‍ ബൗളര്‍മാരുമായി ഉടക്കാനാണ് തക്കം പാര്‍ക്കുന്നത്. എന്തു ചെയ്താലും ഇല്ലെങ്കിലും മത്സരം പരാജയപ്പെടുന്നതിന് എന്ത് വിശദീകരണമാണ്?

Balu പറഞ്ഞു...

കാണാന്‍ വൈകി ഭായി.. മുകളില്‍ കമന്റിട്ട ശ്രീയേട്ടന്‍ എന്റെ പോസ്റ്റിന് കമന്റായി തന്ന ലിങ്ക് കണ്ടാണ് ഇവിടെ എത്തിയത്..

ഹൈദരാബാദ് എകദിനത്തിന് ശേഷം പിന്നെ ഞാന്‍ ക്രിക്കറ്റ് കണ്ടിട്ടില്ല.. ഇനി സച്ചിന്റെ സഹായമില്ലാതെ ഇന്ത്യ ഒരു കളി ജയിച്ചിട്ടു മാത്രമേ കളി കാണുന്നുമുള്ളു.. കുറച്ച് നാള്‍ മുമ്പ് ഒരു വിശ്വാസം ഉണ്ടായിരുന്നു - സച്ചിന്‍ പോയാലും നമുക്ക് ജയിക്കാനാവുമെന്ന്.. എന്നാല്‍ ഹൈദരാബാദ് ഏകദിനത്തോടെ അത് പോയി.. അന്ന് സച്ചിന്‍ കരഞ്ഞിരുന്നു എന്നറിഞ്ഞു.. ആ കണ്ണീരിന് മറ്റുള്ളവര്‍ പ്രായച്ഛിത്തം ചെയ്യട്ടെ.. 2011-ല്‍ ലോകകപ്പ് നേടി.. അത് മാത്രമാണ് ഇപ്പോള്‍ പ്രാര്‍ത്ഥന.

പിപഠിഷു പറഞ്ഞു...

ശ്രീ നന്ദി; വായിച്ചതിനും വെറെ വായനക്കരെ ഇങ്ങൊട്ടു ക്ഷണിച്ചതിനും. :)

അചാര്യൻ,

നന്ദി. ഞാൻ അഭിപ്രായത്തൊടു യോജിക്കുന്നു.

മഞ്ജരെക്കർ വളരെ മോശം ആണെന്നല്ല ഞാൻ പറഞ്ഞത്. ഇപ്പോൾ മഞ്ജരെക്കർ ഇറക്കുന്ന പ്രസ്താവനകൾ വളരെ നിലവാരം കുറഞ്ഞവയാണു. ഞാൻ പരഞല്ലൊ അതു ഞാൻ കേട്ട ഒരു അഭിപ്രായം ആണെന്നു. അതിനെക്കാൾ പല മടങ്ങു മികച എത്ര പേരുടെ അഭിപ്രായങ്ങൾ കിട്ടുമായിരുന്നു എന്നാണു ഞാൻ പറഞ്ഞത്.

എന്റെ വിവരദോഷം ആയിരിക്കും എങ്കിലും ഞാൻ പരയട്ടെ... ഞാൻ മഞ്ജരെക്കറിന്റെ കളി കണ്ടിട്ടില്ല. വായിചു അരിഞ്ഞിട്ടേയുള്ളൂ... വസിം ജാഫെറിനും ഉണ്ടു 2 ഡബിൾ 100. അതും ഒന്നു വിൻഡീസിൽ വച്ച്. എനിക്ക് അത്രെയൊക്കെയേ മഞരേക്കരിന്റെ നിലവാരം തോന്നിയിട്ടുള്ളൂ. :)

ബാലു, നന്ദി... :)

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ജാഫറ് മഞ്ജ്രേക്കര്‍ക്ക് മുന്നില്‍ ഒന്നുമല്ല

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

തകര്‍പ്പന്‍.. നന്നായി പറഞ്ഞു..

സച്ചിന്‍, ബിലീവ് ഇന്‍ ദി ബെസ്റ്റ്

പിപഠിഷു പറഞ്ഞു...

മുക്കുവന്‍ ‍ ഇവിടെ ഇട്ട കമന്റും അതിനുള്ള മറുപടിയും കാണാന്‍ മറക്കരുത്.