ഇന്നു നടന്ന ഏകദിനത്തില്‍ ശ്രീലങ്ക ഇന്ത്യ യെ തോല്‍പ്പിച്ചു... അപ്പോഴാണ് പണ്ട്... എന്ന് വച്ചാല്‍ ഒരു കൊല്ലം മുന്‍പ് ഒരു മഹാന് പറഞ്ഞ കാര്യം ശരിയാണോ എന്ന് നോക്കാം എന്ന് കരുതിയത്...
സംഭവം ഇതാണ്...
ആദം ഗില്‍ക്രിസ്റ്റ് ഒരു ആത്മകഥ എഴുതി. എഴുതി കഴിഞ്ഞപ്പോള്‍ ആണ് അത് വായിക്കാന്‍ ആളെ കിട്ടാന്‍ വലിയ പാടാണെന്ന് പുള്ളിക്കാരന് തോന്നിയത്. പുള്ളിക്കാരന് നേരെ പോയി ബുക്കിലുള്ള ഒരു വെടി നേരത്തെയങ്ങ് പൊട്ടിച്ചു!
സച്ചിന് കളി തോറ്റാല്‍ കൈ കൊടുക്കാതെ ആണ് ഫീല്‍ഡില്‍ നിന്നു പോവുന്നതത്രേ... സച്ചിന് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇല്ലാ പോലും!
സത്യം പറയാല്ലോ... ഒരു സച്ചിന് ഫാന്‍ എന്ന നിലയില്‍ എനിക്ക് അത് കേട്ടപ്പോ സന്തോഷം തോന്നി!
കാരണം...
കളി തോറ്റാല്‍ നിരാശയും വിഷമവും ഉള്ളത് കൊണ്ടാണ് ഒരാള്‍ അങ്ങനെ ചെയ്യുന്നത്. ആത്മാര്‍ത്ഥതയോടെ കളിക്കുന്ന ഒരാള്‍ക്ക് തോറ്റു കഴിയുമ്പോള്‍ നിരാശ മനസ്സില്‍ വച്ച് ഇളിച്ചു കാണിക്കാന്‍ എപ്പോഴും പറ്റിയെന്നു വരില്ല.
(സച്ചിന് റെക്കോര്‍ഡ് നു വേണ്ടി ആണ് കളിക്കുന്നത് എന്നാണല്ലോ ചില ചങ്ങാതിമാര്‍ പറയുന്നത്...)
പണ്ടെങ്ങോ നടന്ന സംഭവം ഇപ്പോഴാണോ ഇവന് പൊക്കിക്കൊണ്ട് വരുന്നത് എന്ന് തോന്നണ്ട... ഞാന്‍ കാര്യം പറഞ്ഞേക്കാം... വെടി പൊട്ടിച്ചിട്ട് കൊല്ലം ഒന്നു കഴിഞ്ഞു . കാര്യം ഒക്കെ ശരിയാണ്.
പക്ഷെ, ഇന്നാണ് സച്ചിന് കളിച്ച കളിയില്‍ ഇന്ത്യ അതിന് ശേഷം തോല്‍ക്കുന്നത്!
2007 ഡിസംബറില്‍ നടന്ന CB സീരീസ് ഫൈനല്‍ മുതല്‍ ഇങ്ങോട്ട് സച്ചിന് കളിച്ച കളിയിലൊന്നും ഇന്ത്യ തോറ്റിട്ടില്ല! ടെസ്റ്റിലും അതുപോലെ തന്നെ... ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിനു ശേഷം സച്ചിന് കളിച്ച ഒരു കളിയില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല!
ഇന്നിപ്പോ തോറ്റു... തോറ്റ സമയത്ത് സച്ചിന് പവലിയനില്‍ ആയതു കൊണ്ടു ( അത് കൊണ്ടാണല്ലോ തോറ്റത് ) കയ്യോ കാലോ മറ്റോ കൊടുത്തോ എന്നൊന്നും കാണാന്‍ പറ്റിയില്ല എന്റെ ഗില്ലീ...
വേറെ ചില കാര്യങ്ങള്‍ കൂടി...
കഴിഞ്ഞ കളിയില്സച്ചിന് 46 റണ്‍സ് എടുത്ത് ഔട്ട് ആയി. അപ്പൊ എന്റെ ചില കൂട്ടുകാര്‍ പറഞ്ഞത് ഇതാണ്... "കൊറേ നാളായില്ലേ നന്നായിട്ടൊന്നു കളിച്ചിട്ട്..." എന്ന്!
ഒരു പരമ സത്യം അറിയില്ലാത്തവര്‍ക്ക് വേണ്ടി പറയട്ടെ...
ഓര്‍മ്മയുണ്ടോ, സച്ചിന് 163* റണ്‍സ് എടുത്ത് പരിക്കുമൂലം പിന്മാറിയത്...?
ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ചുറി അടിക്കുമായിരുന്നു എന്നൊക്കെ മാധ്യമങ്ങള്‍ പറഞ്ഞത്...?
ആ കളിക്ക് ശേഷം സച്ചിന് കളിക്കുന്ന കളി ഇന്നലെ 46 റണ്‍സ് എടുത്ത കളി ആണ് ! ഈ 163 എടുത്ത കളിക്ക് തൊട്ടു മുന്നിലത്തെ കളിയിലും സച്ചിന് 61 റണ്‍സ് എടുത്തിരുന്നു...
സച്ചിന് ക്രിക്കറ്റ് റാങ്കില്‍ പിന്നോട്ട് പോവുന്നതും അതുകൊണ്ടാണ്... അല്ലാതെ മോശം കളി കാരണം അല്ല!
കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലെ വിവാദ തീരുമാനങ്ങള്‍ മൂലം പാഴായ തുടര്‍ച്ചയായ മൂന്നു ഇന്നിങ്ങ്സുകള്‍ (വീഡിയോ) കൂടാതെ സച്ചിന് ന്റെ അവസാന 10 ഇന്നിങ്ങ്സ് സ്കോര്‍ ഇതാണ് -
63, 117*, 91, 11, 50, 20, 61, 163*, 46, 27
സച്ചിനെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന് ആയി പരിഗണിക്കുന്ന ഒരാളാണ് ആദം ഗില്‍ക്രിസ്റ്റ്. കളിയുടെ കാര്യത്തില്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ... അപ്പൊ പിന്നെ ഇതല്ലേ ഒരു വഴി...
വാല്‍ക്കഷ്ണം: ഗില്‍ക്രിസ്റ്റ് 2008 ഇല് വിരമിച്ചപ്പോള്‍ വിടവാങ്ങല്‍ ചടങ്ങില്‍ അദ്ദേഹം പറഞ്ഞത് ഇതാണ്...
"ഇപ്പോള്‍ എന്റെ അവസാന മത്സരത്തിനു ഇറങ്ങുമ്പോള്‍, വലുതെന്തോ പ്രതീക്ഷിച്ചിരിക്കുന്ന നിറഞ്ഞ ഗാലറി കാണുമ്പോള്‍ ഞാന്‍ അറിയുന്നു, സച്ചിന് തെണ്ടുല്‍കര്‍ എന്ന മനുഷ്യന് കഴിഞ്ഞ 20 വര്‍ഷങ്ങളായി ഓരോ കളിയിലും അനുഭവിക്കുന്ന സമ്മര്‍ദം എന്താണ് എന്ന്....!"
സെപ്റ്റംബർ 12, 2009
സച്ചിന് കൈ കൊടുത്തോ ഗില്ലീ...?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
8 comments:
സച്ചിന് കൈ കൊടുത്തോ?
അതുല്യ പ്രാതിഭയുള്ള കളിക്കാരന് എന്നതിലുപരി നല്ല ഒരു മനുഷ്യന് എന്നാ നിലയിലും നല്ല ഒരു മാതൃക തന്നെ ആണ് സച്ചിന് തെണ്ടുല്‍കര്‍
നല്ല പോസ്റ്റ്...
സച്ചിനെ സ്നേഹിക്കുന്നവര്‍ക്കെല്ലാം അറിയാം... സച്ചിനെ പോലെ ഒരു ക്രിക്കറ്റര്‍ ലോകത്തിലെവിടെയും ഇല്ലെന്ന്...
സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന, ആദരിക്കുന്ന, രാജ്യത്തിനു വേണ്ടി കളിക്കുന്ന ഒരു real "INDIAN" അതാണ് സച്ചിന് രമേഷ് ടെന്‍ഡുല്‍ക്കര്‍.
എതിരാളി ആരായാലും ഒട്ടും പതറാതെ അചഞ്ചലനായി ക്രീസില്‍ നില്ക്കുന്ന സച്ചിന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതീകമാണ്. കോടിക്കണക്കിന് ഇന്ത്യാക്കാരുടെ ഹൃദയത്തില്‍ നിലകൊള്ളുന്ന അനശ്വര പ്രതീകം.
അന്നും ഇന്നും എന്നും അതങ്ങിനെതന്നെ നിലകൊള്ളും കാരണം...there is no cricket without the "LITTLE MASTER"
ഇതാ ഫൈനലിലും തകര്‍പ്പന്‍ സെഞ്ച്വറി!
മനോരമയിലെ വാചകം... ഫൈനലിലെ പരാജയം എന്ന വിമര്‍ശകര്‍ നല്കിയ ദുഷ്പേര് മാറ്റി എന്ന്...
ഇന്ത്യ 1998 നു ശേഷം ആണ് ശ്രീലങ്കയില്‍ സീരീസ് ജയിക്കുന്നത് എന്നും എഴുതിയിട്ടുണ്ട്... എന്നാല്‍ ആ സീരീസ് ഫൈനലിലും സെഞ്ച്വറി നേടി ഇന്ത്യയെ ജയിപ്പിച്ചത് സച്ചിന് ആണ്!
സിന്ഗേര് അകായ് നിധിഹാസ് ട്രോഫി ഫൈനല്‍!
ഇന്നു അടിച്ചത് സച്ചിന് ടൂര്‍ണമെന്റ് ഫൈനലില്‍ നേടുന്ന ആറാമത്തെ സെഞ്ച്വറി ആണ്...
അത് ഒരു ലോക രേകോര്ഡും ആണ്! എന്നിട്ടും "ഫൈനലില്‍ കളിക്കുന്നില്ലാ" പോലും...
ആകെ സെഞ്ച്വറികള്‍ 44,
കഴിഞ്ഞ 4 കളികളില്‍ 2 സെഞ്ച്വറികള്‍ !
ഇനിയും സച്ചിന് എന്തൊക്കെ തെളിയിക്കണം ഇവന്മാരുടെ വായടയ്ക്കാന്‍ ?...
സച്ചിന്റെ ഫൈനലുകളിലെ പ്രകടനം എന്റെ ഇംഗ്ലീഷ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തത് കാണുക...
http://sachinandcritics.blogspot.com/2009/09/sachin-tendulkar-in-series-finals.html
ഇതിനേക്കാള്‍ ഭംഗിയായി ഇതുവരെ ഫൈനലുകളില്‍ ആരും കളിച്ചിട്ടില്ല! എന്നിട്ടും സച്ചിന് ഫൈനലില്‍ ഒരു പരാജയം ആണത്രേ...
2003 ലോകകപ്പിലെ ഫൈനൽ ആണ് പലർക്കും ഇപ്പോഴും ഓർമ്മ ഉണ്ടാവുക എന്ന് തോന്നുന്നു. സചിൻ നേരത്തെ ഔട്ട് ആയതാണ് ഇന്ത്യ തോൽക്കാൻ കാരണം എന്നുപോലും പലരും പറയുകയുണ്ടായി. ഇന്ത്യ ബാറ്റിങ്ങ് തുടങ്ങുന്നതിനും എത്രയോ മുൻപ് ഇന്ത്യ മാനസികമായി ആ കളി തോറ്റിരുന്നു എന്നത് ആരും പറയുന്നുമില്ല.
ഒരിക്കൽ എവിടെയോ എഴുതിക്കണ്ടിരുന്നു, average men are remembered for their small feats, great men are remembered for their failures (ഓർമ്മയിൽ നിന്നും എഴുതുന്നതാണ്, വാചകങ്ങൾ ഇതുതന്നെ ആയിക്കൊള്ളണമെന്നില്ല). സചിന്റെ കാര്യത്തിൽ ഇതു ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അജിത് അഗാർക്കർ എന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് 2003-ൽ അഡലെയ്ഡിലെ ബൗളിങ്ങും ലോർഡ്സിലെ സെൻഞ്ച്വറിയുമാണ്. കുറച്ചുകാലം മുൻപ് വരെ കേട്ടിരുന്നത് നാലാം ഇന്നിംഗ്സിൽ സെഞ്ച്വറി അടിച്ച് കളി ജയിപ്പിക്കാൻ സാധിക്കാത്തതിലുള്ള സചിന്റെ കഴിവുകേടാണ്. ഇപ്പോഴും പറയുന്നുണ്ട്, ലോകകപ്പ് ജയിച്ചിട്ടില്ല, ട്രിപ്പിൾ സെഞ്ച്വറി ഇല്ല, ദക്ഷിണാഫ്രിക്കക്കെതിരെ മോശം റെക്കോർഡ്, സെഞ്ച്വറി അടിക്കാൻ നേരത്ത് കളി സ്ലോ ആക്കും (സിംഗിൾ എടുത്താൽ പോരാ, ഫോറും സിക്സും അടിച്ചേ മതിയാവൂ)....
:)
എന്തൊക്കെയായാലും , കളിച്ചാലും ഇല്ലേലും സച്ചിൻ ടീമിലുണ്ടെങ്കിൽ അതു മാത്രം മതി ടീമിന്റെ മൊത്തം ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ !!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ