ഓഗസ്റ്റ് 23, 2009

ചൈനയ്ക്കു കൊടുത്ത ഒരു പണി!


ചൈനീസ്‌ ഗവണ്മെന്റ് വെബ്‌സൈറ്റ് ഒരു മിടുക്കന്‍ കേറിയങ്ങു ഹാക്കി!! അതുല്‍ ദ്വിവേദി എന്ന ഡല്‍ഹിക്കാരന്‍ പയ്യന്‍ ആണ് ആള്! അവന്മാര്‍ നമ്മുടെ ഗവണ്മെന്റ് വെബ്‌സൈറ്റ് കളില്‍ ചെറിയ പണികള്‍ ഒക്കെ തന്നു കൊണ്ടിരുന്നപ്പോ തന്നെ കരുതി വച്ച അടിയാണത്രേ ഇത്...!

ഹാക്കിംഗ് തുടങ്ങിയപ്പോഴേ മൂപര് വന്നു ഓര്‍ക്കുട്ട് ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ വിവരം അറിയിച്ചു! മാത്രമല്ല, അവിടുന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ എല്ലാം അതെ പോലെ കൊണ്ടുപോയി വെബ്സൈറ്റില്‍ ചാര്‍ത്തി!! ആദ്യം ഒരു ചെറിയ വാചകം മാത്രം!

"HACKED BY ATUL DWIVEDI--JAI HIND --F**K CHINA[2009-08-23]"

പിന്നെ ഈ പടം! പടത്തിനു വലിപ്പം പോരാ എന്ന് പറഞ്ഞപ്പോ നല്ല വലിയ ഒരു പടം ഒത്ത നടുക്ക്‌ !!

അത് വരെ ലേയൌട്ട് നു ഒരു പ്രശ്നവും ഇല്ലായിരുന്നു! ഈ വലിയ പടം എത്തിയപ്പോ സര്‍വത്ര കുളം! താഴെയും മുകളിലും എല്ലാം സ്ക്രോല്‍ ബാര്‍... ടെക്സ്റ്റ് താഴെ... ഇമേജ് മുകളില്‍...

Atul: "CHINESE hackers have many times hacked into indian govt websites, so i just tuk a small part of forthcoming Indian revenge against chinese cyber world."

ഇവിടെ സൈറ്റ് കാണാം

ഇതാ സ്ക്രീന്‍ ഷോട്ട്... ക്ലിക്കിയാല്‍ വലുതായി കാണാം (ആദ്യത്തെ അവസ്ഥ ആണിത്‌... മൂപ്പര് കേറി മേഞ്ഞു കഴിഞ്ഞുള്ള ചിത്രം ഇടാനുള്ള മനക്കരുത്ത് എനിക്കില്ല! സത്യം...! കണ്ടാ പെറ്റമ്മ സഹിക്കൂല്ല! )


ബൈ ബൈ : നാളെ കേരളത്തില്‍ CPM ഹര്‍ത്താല്‍ ആണെന്ന് കേള്‍ക്കുന്നു... ശരിയാണോ?... :D


8 comments:

പിപഠിഷു പറഞ്ഞു...

നാളെ കേരളത്തില്‍ CPM ഹര്‍ത്താല്‍ ആണെന്ന് കേള്‍ക്കുന്നു... ശരിയാണോ?...

ഫസല്‍ ബിനാലി.. പറഞ്ഞു...

അതുല്‍ ദിവേദിക്ക് അഭിവാദ്യങ്ങള്‍.

ജിപ്പൂസ് പറഞ്ഞു...

തന്നെ തന്നെ.നാളെ സി.പി.എം ഹര്‍ത്താലിനു സാധ്യതയുണ്ട് ഹരീ..
എന്തായാലും പയ്യന്‍ ആളൊരു ഫുലിക്കുട്ടി തന്നെ.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഈ “ഫുലികള്‍” ഇന്ത്യയെ കൊള്ളയടിക്കാന്‍ കാത്തുനില്‍ക്കുന്ന സോഫ്റ്റ്വെയറുകള്‍ക്ക് കൊള്ളവില വാങ്ങുന്ന ബഹുരാഷ്ട്ര കംബനികളുടെ ഉത്പന്നങ്ങള്‍ക്കു പകരം ഉപയോഗിക്കാവുന്ന നല്ല സോഫ്റ്റ്വെയറുകള്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ക്ക് മോഷ്ടാക്കളാണെന്ന കുറ്റബോധമില്ലാതെ കംബ്യൂട്ടര്‍ ഉപയോഗിക്കാമായിരുന്നു.

Typist | എഴുത്തുകാരി പറഞ്ഞു...

പയ്യന്‍ ആളു കൊള്ളാല്ലോ. പിന്നെ ഹര്‍ത്താല്‍ ഉണ്ടെന്നു കേട്ടതു ശരിയല്ല. എന്തുകൊണ്ടെന്നാല്‍ ഇന്നു ഹര്‍ത്താല്‍ ഉണ്ടായിരുന്നില്ല :)

Unknown പറഞ്ഞു...

kaasu mudakki original software vaangiyaalum moshtaakkal enna thonnalillaathe computer upayogikkaam suhruthe...

നിരക്ഷരൻ പറഞ്ഞു...

പഠിഷൂ...
പയ്യന്‍ മേഞ്ഞുകഴിഞ്ഞതിനുശേഷമുള്ള സൈറ്റിന്റെ പടം കൂടെ ഇടായിരുന്നു. കേട്ടിട്ട് കൊതിയാവുന്നു :)

പഠിഷുവിന്റെ ബ്ലോഗ് അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യുന്നില്ലെന്ന് തോന്നുന്നു. അതിനുള്ള സെറ്റിങ്ങ്സ് ഒക്കെ ചെയ്യണം കേട്ടോ . കൂടുതല്‍ പേര്‍ കാണട്ടെ വായിക്കട്ടെ.

പിപഠിഷു പറഞ്ഞു...

നന്ദി - ഫസല്‍, ജിപ്പൂസ്‌, ചിത്രകാരന്‍ , എഴുത്തുകാരി ചേച്ചി , സന്തോഷ്‌, മനോജേട്ടന്‍ .

സന്തോഷ്‌ ചേട്ടന്‍ പറഞ്ഞതില്‍ കുറച്ചു കാര്യം ഇല്ലേ ചിത്രകാരന്‍ ചേട്ടാ... :)

ചേച്ചീ, ഞാന്‍ നമ്മുടെ സഖാക്കള്‍ക്ക് സംഗതി ബോധിച്ചിട്ടുണ്ടാവില്ല എന്ന് പറഞ്ഞതാണ്... :)

മനോജേട്ടാ... ഈ പോസ്ടിന്റെ തുടക്കത്തില്‍ ഒരു ബ്ലാക്ക്‌ പടം കണ്ടില്ലേ?... അതില്‍ ക്ലിക്ക് ചെയ്തു നോക്കൂ... ആ പടം 800px വിഡ്ത്ത് ഉള്ള ഒരു പേജ് ന്റെ ഒത്ത നടുക്ക് വന്നാല്‍ എങ്ങനെയുണ്ടാവും... :) അതായിരുന്നു അവസ്ഥ!

പിന്നെ എന്റെ രണ്ടു മലയാളം ബ്ലോഗ്സും ചിന്തയിലും, malayalambloglist.blogspot.com - ലും ലിസ്റ്റ് ചെയ്തിട്ടുണ്ട്... കൂടുതലായി എന്താണ് ചെയ്യേണ്ടത്‌ എന്നും മറ്റും ഒന്നു പറഞ്ഞു തരണേ..
നല്ല അഗ്രഗേറ്ററിന്റെ ലിങ്കും...