ഓഗസ്റ്റ് 03, 2009

എന്റെ ഫോട്ടോന്വേഷണ പരീക്ഷണങ്ങള്‍


ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങാന്‍ മിനിമം എന്താണ് വേണ്ടത്?...
ക്യാമറ അല്ലേ?... അതെന്റെ കയ്യില്‍ ഇല്ല!
പക്ഷെ ഞാന്‍ ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങി! ആ കാര്യം നാലഞ്ചു ആള് അറിയാനാണ് ഈ പോസ്റ്റ്!...

ഒരു ഡിജിറ്റല്‍ ക്യാമറ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒരുപാടായി. ൦.3 മെഗാ പിക്സല്‍ VGA ക്യാമറ വല്ല്യ സംഭവം ആയിരുന്ന കാലത്തു തുടങ്ങിയ സ്വപ്നം! അന്നും 36 ഫോട്ടോ എടുക്കാവുന്ന ഫിലിം ക്യാമറ ആയിരുന്നു ഒരു ആശ്രയം! അതില്‍ ഫോട്ടോ എടുത്തു പരീക്ഷിച്ചാല്‍ കൈ പൊള്ളും.

ഇപ്പൊ ഉള്ളത്‌ എന്റെ സോണി എറിക്സണ്‍ k510i ഫോണിലെ 1.3 മെഗാ പിക്സല്‍ ക്യാമറ ആണ്... അത് കൊണ്ടു ഫോട്ടോ എടുത്തു ബ്ലോഗ് തുടങ്ങിയാല്‍ ബൂലൊകത്തെ ബാക്കിയുള്ള ഫോട്ടോ ബ്ലോഗുകാര്‍ എന്നെ നാടുകടത്തും!

ഞാനും വാങ്ങും ഒരിക്കല്‍(?) ഒരു ഡിജിറ്റല്‍ ക്യാമറ!. അപ്പൊ പിന്നെ ബ്ലോഗ് ഉണ്ടാക്കാന്‍ ഓടി നടക്കണ്ടല്ലോ... ഇപ്പോഴേ ഇരിക്കട്ടെ ഒരെണ്ണം! പിന്നെ ഇടയ്ക്ക് ആരുടെയെങ്കിലും ക്യാമറ കടം കിട്ടിയാല്‍ ഫോട്ടോ എടുത്തു ഇടാമല്ലോ...

പിന്നെ ഒന്നും നോക്കിയില്ല, "ഫോട്ടം പിടുത്തം" എന്ന പേരില്‍ ഒരെണ്ണം അങ്ങ് തുടങ്ങി!

അഡ്രസ്‌ ഇതാണ് : www.fottam.blogspot.com

എന്റെ ഫോട്ടോന്വേഷണ പരീക്ഷണങ്ങള്‍ വല്ലപ്പോഴും ഒന്നു പരീക്ഷിക്കണേ...


9 comments:

പിപഠിഷു പറഞ്ഞു...

ഫോട്ടം പിടുത്തം - എന്റെ ഫോട്ടോന്വേഷണ പരീക്ഷണങ്ങള്‍

ഹരീഷ് തൊടുപുഴ പറഞ്ഞു...

കൊള്ളാം....
ഹരികൃഷ്ണാ..

അങ്ങനെ തൂടങ്ങട്ടെ..
ഓരോന്നോരോന്നായി പോരട്ടെ..

ആശംസകളോടെ..

Typist | എഴുത്തുകാരി പറഞ്ഞു...

പരീക്ഷണങ്ങള്‍ തുടങ്ങിക്കോളൂ, സഹിക്കാന്‍ ഈ പാവം ഞങ്ങളൊക്കെയുണ്ടല്ലോ!

Radheesh പറഞ്ഞു...

ഈ ഗൂഗിള്‍ കാര്‍ േനെര മലയാളം അടിക്കാന്‍ (എഴുതാന്‍)
വേയ്യല്‍(പറ്റിെല്ലല്‍ അവര്‍ എന്തിനു ഈ പണിക്കു ോപ യത്?

പാവത്താൻ പറഞ്ഞു...

നമുക്കൊരു സംയുക്ത സംരംഭം തുടങ്ങിയാലോ? എന്റെ കൈയ്യില്‍ ഒരു ക്യമറയുണ്ട്.പക്ഷെ ഫോട്ടൊ എടുക്കാന്‍ അറിയില്ല.ആനയുടെയും എറുമ്പിന്റെയും ഒക്കെ ഫൊട്ടൊ എടുക്കാന്‍ പറ്റുന്ന ക്യാമറയാണ്. പിക്സലും ഒന്നും അറിയില്ല.എന്താ കൂടുന്നോ?

Radheesh പറഞ്ഞു...

ഭാഗ്യം ! അേമരിക്കന്സ് കാേണണ്ടാ! കാരണം ആനയുെടയും ഉറുംബിെന്റയും മാത്റം എടുക്കാന്‍ പറ്റിയത്
ഇതുവെര അവര്‍ കണ്ടു പിടിച്ചിട്ടില്ല... hahah... don't worry its ok. എല്ലാം അതാതു സമയത്ത് ശരിയാകും എെന്റ മാെഷ

പിപഠിഷു പറഞ്ഞു...

ഹരീഷേട്ടന്‍ , എഴുത്തുകാരി ചേച്ചി, പാവത്താന്‍ ചേട്ടന്‍ , രാധീഷ്‌ നന്ദി ! :)

പാവത്താന്‍ ചേട്ടോ നമുക്കു തുടങ്ങിയേക്കാം... :D

Unknown പറഞ്ഞു...

nee puliyanu ketto

Unknown പറഞ്ഞു...

aliya nee puliyanu ketto