രണ്ടു മൊബൈല്‍ ഫോണ്‍ അലാറം, ഒരു ടൈം പീസ്, 20-70 കോളുകള്‍ ഇതൊക്കെ ഒരുമിച്ചു പ്രയത്നിച്ചാലും എന്നെ രാവിലെ ഉണര്‍ത്താന്‍ പറ്റിയെന്നു വരില്ല! അതുകൊണ്ട്, വെളുപ്പിന് എണീക്കുക ഒരു സ്ഥലം വരെ പോവുക ഇതൊക്കെ എനിക്ക് മനോഹരങ്ങളായ നടക്കാത്ത സ്വപ്നങ്ങള്‍ ആണ്. (നാട്ടില്‍ ആണെങ്കില്‍ അങ്ങനെ ഒരു പ്രശ്നം ഇല്ല! അച്ഛന് ഡാ!! എന്ന് ഒരൊറ്റ വിളി വിളിച്ചു കഴിയുന്നതിനു മുന്‍പേ ചാടി അവിടെ എത്തിയിരിക്കും!) അപ്പൊ പിന്നെ അതിരാവിലെ എങ്ങോട്ടെങ്ങിലും യാത്ര ഉണ്ടെങ്കില്‍ അന്നേ ദിവസം ഉറങ്ങാതെ സിസ്റ്റതിന്റെ മുന്നില്‍ അങ്ങ് തള്ളി നീക്കും! അതാണ് പതിവു.
ചെറായി മീറ്റ് എന്ന് കേട്ടപ്പോഴേ പോവാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ശനിയാഴ്ച വൈകിട്ടായപ്പോ ഒടുക്കത്തെ ഒരു പനി! കഴിഞ്ഞ ഞായറാഴ്ച തൃശൂര്‍ വരെ പോയിട്ട് വന്നപ്പോ കൂടെ കൊണ്ടുവന്ന ജലദോഷം ആണ് ഇപ്പൊ പണി തന്നത്. വരുന്നിടത്ത് വച്ചു കാണാം! രാത്രി രണ്ടും കല്പ്പിച്ചു ഫാന്‍ ഓണ്‍ ആക്കാതെ നെറ്റും നോക്കി അങ്ങിരുന്നു! 3-4 മണി ആയപ്പോ പനി ഒക്കെ കുറഞ്ഞപോലെ ഒരു തോന്നല്‍. പിന്നെ ഒന്നും നോക്കിയില്ല. കുളിച്ചു ബൈക്കും എടുത്തു നേരെ തമ്പാന്നൂര്‍ സ്റ്റേഷനില്‍ എത്തി. ത്രിശൂര്‍ പോയ അതെ വണ്ടിയില്‍ കയറി ഇരുന്നു, രപ്തിസാഗര്‍ സൂപെര്‍ ഫാസ്റ്റ് എക്സ്പ്രസ്സ്! സമയം 5:15. തീരെ വയ്യെങ്കില്‍, ചേര്‍ത്തലയില്‍ ഇറങ്ങാം എന്ന് കരുതി! പക്ഷേ, ഏറണാകുളം എത്തിയപ്പോഴാണ് ഉണര്‍ന്നത്!
10.15 നു ആലുവയില്‍ ഇറങ്ങി പറവൂര്‍ വണ്ടിയില്‍ കയറി. അവിടെ എത്തിയപ്പോള്‍ സമയം 10.45 ആയി. വണ്ടിഒന്നും നോക്കി നില്ക്കാന് തോന്നിയില്ല! ഒരു ഓട്ടോ പിടിച്ചു നേരെ ചെറായിലേയ്ക്ക് വിട്ടു! ഒരു 20-30 കി മി സ്പീഡില്‍ ആണ് ആന്റോ ചേട്ടന് ഓട്ടോ പറത്തിയത്! ഒരു 28-30 വയസ്സുണ്ടാവും മൂപ്പര്‍ക്ക്. വഴിനീളെ വാഹനാപകടങ്ങളെ പറ്റിയും, വേഗതയെ പറ്റിയും ഒക്കെ എനിക്ക് ക്ലാസ്സ് എടുത്തു ! പിന്നെ ബ്ലോഗിങ്ങ് നെപറ്റി, മലയാളം ബ്ലോഗുകളെപ്പറ്റി ഒക്കെ കുറെ ചോദ്യങ്ങള്‍... ചെറായി ജങ്ക്ഷന് എത്തിയപ്പോ വിഷയം മാറി ചെറായി ആയി! ഒരു 20 വര്‍ഷത്തെ ചെറായിയുടെ ചരിത്രം, ഭുമിശാസ്ത്രം, സുനാമി, റോഡ്, ബാര്‍, കടല്‍ഭിത്തി, ഫണ്ട്, ബീച്ച്, അഴിമതി, മന്ത്രി, അച്ചുമാമ്മന് , ജെ സീ ബീ, റിസോര്‍ട്ട്, പാലം, ചെറായിയുടെ ഭാവി... ഏകദേശം അര - മുക്കാല്‍ മണിക്കൂര്‍ കൊണ്ടു അമരാവതിയില്‍ എത്തി!
ഓട്ടോയില്‍ നിന്നു ഇറങ്ങിയപ്പോഴേ ആലുവയില്‍ ബസില്‍ വച്ചു കണ്ട ഒരു ചേട്ടന് അവിടെ നില്ക്കുന്നു! സത്യം പറയാല്ലോ... ബസ്സ് ഇല് വച്ചു കണ്ടപ്പോഴേ പുള്ളി മീറ്റ് നു വന്നതാണെന്ന് എനിക്ക് തോന്നിയിരുന്നു! ബസ്സ്ഇല് വച്ച കണ്ട പരിചയത്തില്‍ ചേട്ടന് ഒരു നമസ്കാരം പറഞ്ഞു! അപ്പൊ ചെറിയ ഒരു സമാധാനം ആയി. (പിന്നെയാണ് മനസ്സിലായത് അത്കായംകുളം സൂപ്പര്‍ ഫാസ്റ്റ് അരുണ്‍ ചേട്ടന് ആയിരുന്നു എന്ന്...) പിന്നെ നേരെ രജിസ്ട്രേഷന് കൌണ്ടറിലേക്ക് ചെന്നു! അവിടെയിരുന്ന ബിന്ദു ചേച്ചി "ഇവനും ബ്ലോഗ്ഗര്‍ ആണോ ?" എന്ന മട്ടില്‍ ഒരു നോട്ടം! രണ്ടും കല്പ്പിച്ചു ചെന്നു രജിസ്റ്റര്‍ ചെയ്തു! അപ്പോഴാണ് ഓരോരുത്തരായി മൈക്കിലൂടെ പരിചയപ്പെടുത്തുന്ന ശബ്ദം! എന്റെ ചങ്ക് കത്താന്‍ തുടങ്ങി!! കുറച്ചു ധൈര്യം സംഭരിക്കാനായി നേരെ മുന്നില്‍ ചെന്നു നിന്നു. മണി ചേട്ടന് വന്നു പരിചയപ്പെട്ടു. കുറച്ചു ആശ്വാസം ആയി. പക്ഷേ മൈക്ക് കണ്ടപ്പോ പിന്നെയും എല്ലാം ചോര്‍ന്നു! എന്തൊക്കെയോ പറയാന്‍ ഓര്‍ത്തു വച്ചു. അങ്ങനെ എന്റെ ഊഴം എത്തി... മൈക്ക് എടുത്തു ക്യാമറയുടെ മുന്നില്‍ വന്നു പരിചയപ്പെടുത്താന്‍ തുടങ്ങി... 2-3 വാചകങ്ങള്‍ പറഞ്ഞു വെറുതെ ഒന്നു എല്ലാരേയും നോക്കി. എന്റമ്മോ!! എല്ലാരും എന്നെ നോക്കി ഇരിക്കുന്നു! പിന്നെ എല്ലാം ഒരു പുകമയം... അവിടെ വച്ചു നിര്‍ത്തി!
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ തുടങ്ങി. പിന്നെ ഒരു രസം ആയി! ഹരീഷേട്ടന് ഇടയ്ക്ക് വന്നു എല്ലാരോടും സംസാരിക്കൂ, മിണ്ടാതെ നില്‍ക്കാതെ എന്നൊക്കെ പറഞ്ഞപ്പോ നല്ല ധൈര്യം ആയി. ഇടക്കിടെ ഓരോരുത്തരെ പരിചയപ്പെട്ടു. ധനേഷ്, വിനയന് , ജയന് ചേട്ടന് , ഹന്‍ല്ലലത്ത് അങ്ങനെ ഒരുപാടുപേര്...
സജ്ജീവേട്ടന് വരയ്ക്കുന്നത് കണ്ടിരുന്നതിനാല്‍ സമയം പോയതറിഞ്ഞില്ല! കാരിക്കേച്ചര്‍ വരയ്ക്കുന്നതിനു എന്റെ ഊഴം എത്തി. പോങ്ങുമ്മൂടന് ചേട്ടന്റെ പടം സജ്ജീവേട്ടന് വരയ്ക്കുന്നു! അതിന് തൊട്ടു പിന്നില്‍ ക്യൂവില്‍ ഞാന്‍ , എന്റെ പിറകില്‍ നിരക്ഷരന് ചേട്ടന് !
നിരക്ഷരന് ചേട്ടന് , പോങ്ങുമ്മൂടന് ചേട്ടന് , ഹരീഷേട്ടന് എന്നിവരെ പരിചയപ്പെടുക, സജ്ജീവ് ചേട്ടന് വരക്കുന്നത് ഒന്നു കാണുക. ഇതായിരുന്നു മീറ്റ് നു വരുന്ന കാര്യം ആലോചിക്കുമ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന പ്രധാന പദ്ധതികള്‍.
ഹരീഷേട്ടനെ പരിചയപ്പെട്ടു... സജീവേട്ടന് എന്റെ പടം വരച്ചു... നിരക്ഷരന് ചേട്ടനുമായി സംസാരിച്ചു... പരിചയപ്പെടാന്‍ പറ്റിയില്ല! സാരമില്ല ഇനിയും ആവാമല്ലോ... :)
നിരക്ഷരന് ചേട്ടന്റെ ബ്ലോഗ് കണ്ടാണ് ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത്. ഡിസൈന്‍ മുതല്‍ ഫോണ്ട് വരെ എല്ലാം അതേപടി അനുകരിച്ചുകൊണ്ട്! മനോരമ ഓണ്‍ലൈന്‍ ബ്ലോഗ്ഗിലും നിരക്ഷരന് ചേട്ടന്റെ പോസ്റ്റുകളുടെ സ്ഥിരം വായനക്കാരന് ആണ് ഞാന്‍ - ഇതൊക്കെ മൈക്കില്പരിചയപ്പെടുത്തലിന്റെ കൂടെ പറയാന്‍ വച്ചിരുന്നതാണ്... :(
പിന്നെ ഊണ്! ഹരീഷേട്ടന്റെ കൂടെ ഇരുന്നു വിശദമായി ഉണ്ടു... അവസാനമായപ്പോ ലതിചെച്ചിയും ഉണ്ടായിരുന്നു കമ്പനിക്ക്. ഭാരം കുറക്കാന്‍ ഞാന്‍ ജിമ്മില്‍ പോയിതുടങ്ങിയിരുന്നു! കഴിഞ്ഞ 22 ദിവസമായി ഒരു ചായപോലും കുടിക്കാതെ, ഒരു തുള്ളി മധുരം ഉള്ളില്‍ പോവാതെ, ഒരു പിടി ചോറ് പോലും ഉണ്ണാതെ, ഒരു തരി എണ്ണയോ, എണ്ണയില്‍ ഉണ്ടാക്കിയ സാധനങ്ങളോ ഉള്ളില്‍ പോവാതെ ഞാന്‍ കൊണ്ടുനടന്ന ഡയറ്റ് ആണ് അന്നത്തെ ഫുഡ് കണ്ടു അന്തംവിട്ടു മറന്നത്! ചോറും, ചെമ്മീന്‍ വടയും, കരിമീന്‍ വറുത്തതും, ഫ്രൂട്ട് സലാടും നന്നായി തട്ടി. എങ്കിലും എന്റെ പ്രീയപ്പെട്ട പപ്പടം ഞാന്‍ കഴിച്ചില്ല! ഞാനാരാ മോന് ! ഇന്നലെ ദാ വീണ്ടും തുടങ്ങി എന്റെ ഡയറ്റ്!
പിന്നെ ഗ്രൂപ്പ് ഫോട്ടോ... ഏറ്റവും പുറകില്‍ പറ്റാവുന്നിടത്തോളം എത്തിവലിഞ്ഞു നിന്നു! ഇന്നലെ ഫോട്ടോ നോക്കിയപ്പോ എല്ലാവരും ക്യാമറയില്‍ നോക്കി നില്ക്കുന്നു! ഞാന്‍ കിഴക്കോട്ടു നോക്കി നില്ക്കുന്നു! ശവം! അതും നശിപ്പിച്ചു.
പിന്നെ നീണ്ട 22 നാളുകള്‍ക്കു ശേഷമുള്ള ഒരു ചായയും കുടിച്ചു അവിടെ നിന്നു യാത്ര പറഞ്ഞു. ചെറായി വരെ ലതിചെച്ചിയുടെ കാറില്‍. കൂടെ ബിലാത്തിപട്ടണം ചേട്ടനും ഉണ്ടായിരുന്നു. പിന്നെ പറവൂര്‍ കൊച്ചി വഴി അനന്തപുരിയിലേക്ക്.
ഇവിടെ എത്തി 2 ദിവസം കഴിഞ്ഞിട്ടും ചെറായിയും മീറ്റും മറക്കാന്‍ പറ്റുന്നില്ല! പോവണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ജീവിതത്തിലെ ഒരു വലിയ നഷ്ടം ആയേനെ അത്.
ഇതാണ് ഈ ബ്ലോഗ് മീറ്റ് എന്ന് പറയുന്ന സാധനം എങ്കില്‍... എല്ലാ ബ്ലോഗ് മീറ്റിനും ഞാനും ഉണ്ടാവും! തീര്‍ച്ച!!
ജൂലൈ 28, 2009
ചെറായി ബ്ലോഗ്ഗര്‍ മീറ്റും ഞാനും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
26 comments:
ഇതാണ് ഈ ബ്ലോഗ് മീറ്റ് എന്ന് പറയുന്ന സാധനം എങ്കില്‍... എല്ലാ ബ്ലോഗ് മീറ്റിനും ഞാനും ഉണ്ടാവും! തീര്‍ച്ച!!
കുറേപ്പേരെ അടുത്ത് കണ്ട് പരിചയപ്പെടാന്‍ കഴിഞ്ഞില്ലേ? അതൊക്കെ തന്നെ ആണ് മീറ്റിന്റെ ഗുണം :)
“പിന്നെ ബ്ലോഗിങ്ങ് നെപറ്റി, മലയാളം ബ്ലോഗുകളെപ്പറ്റി ഒക്കെ കുറെ ചോദ്യങ്ങള്‍... “
അപ്പോ ഈ ചെറായിയില്‍ മൊത്തം ബ്ലോഗര്മാരാണോ?
കുറച്ചധികം നേരം കാശും കൊടുത്ത് ഓട്ടോറിക്ഷയില്‍ ഇരുന്നാലെന്താ, ചെറായിയുടെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ പഠിച്ചില്ലേ, നിസ്സാരകാര്യാ?
അപ്പൊ ഇനി ഒരു ക്ലാസ്സ് ആവാം.... ആ ഒടോക്കാരന് പറഞ്ഞു തന്ന കഥകളൊക്കെ ചേര്‍ത്ത് ഒരു പോസ്റ്റ് ഇടൂ....
അപ്പോള്‍ ഇനി കുറേ പോസ്റ്റിനുള്ള കാര്യങ്ങള്‍ ഓട്ടോക്കാരനില്‍ നിന്നും കിട്ടിയല്ലെ?
അതോ ഓട്ടോക്കാരന് ബ്ലോഗ് തുടങ്ങുമോ എന്തോ !
;)
ഓ.ടോ
പനി മാറിയോ?
അങ്ങനെ അതും കഴിഞ്ഞു:)
ഹ..ഹ..ഹ ഇനിയും കാണാം മാഷേ:)
ഹരികൃഷ്ണാ,
നന്ദി, സന്തോഷം :)
ആശംസകള്‍..
ഹരിയേ.. :)
ഹോ..ഇങ്ങനേം ഒരു സംഭവമോ?:):):)
ഇതാണ് ഈ ബ്ലോഗ് മീറ്റ് എന്ന് പറയുന്ന സാധനം എങ്കില്‍... എല്ലാ ബ്ലോഗ് മീറ്റിനും ഞാനും ഉണ്ടാവും! തീര്‍ച്ച!!
ഇത്തവണ മിസ്സ് ആയി, നമ്മള്‍ക്ക് അടുത്ത തവണ ഒരുമിച്ചു തകര്‍ക്കാം എന്തെ?
ഹരീ...
അപ്പോൾ വിജ്ഞാന പ്രദമായ ഒരു ഓട്ടോ യാത്ര ആയിരുന്നു ആല്ലേ? ഈ ആവേശം എന്നും ജീവിതത്തിൽ ഉണ്ടാകട്ടെ..നന്ദീ!
നല്ല പോസ്റ്റ്...
വായിച്ച് രസിച്ചു...
:)
നല്ല പോസ്റ്റ്
ഹരികൃഷ്ണാ പോസ്റ്റ് നന്നായിട്ടുണ്ട്.നമ്മള് പരിചയപ്പെട്ടില്ലല്ലോ.സാരമില്ല.ഇനി ഒരിക്കലാകാം.
ആശംസകള്‍...........
കൊള്ളാം ഹരി ഇതാണു മനസ്സിന്റെ ബേസ്മെന്റില്‍ നിന്നുള്ളാ എഴുത്ത്!! അസ്സല് ആയി. പനി മാറിയൊ ?
പനിയാണെലും പോയതു നന്നായി.നന്നായി പനിയാണെലും പോയതു ഒരു കാലത്തും നഷടമല്ല ഒരോ പോസ്റ്റും വായിക്കുമ്പോള്‍ അതങ്ങ് അടിവരയിട്ടു പറയാതെ വയ്യ. ബൂലോക നന്മയുടെ ബഹിസ്പുരണമായി ഈ സംഗമം. ഒരൊറ്റ് ദിവസം കൊണ്ടിത്രയേറെ സുഹ്രുത്തുക്കള്‍ ബംബര്‍ പ്രൈസല്ലേ അടിച്ചത്. മനസ്സില്‍ വളരെ സന്തോഷം തോന്നുന്നു ..
ഇങ്ങനെ വായിച്ചു പോകുമ്പോള്‍ എനിക്ക് ആകെ ഒരു വിഭ്രാന്തി
ഞാനും അവിടെയുണ്ടായിരുന്നല്ലൊ എന്നു ഇല്ലേ?
ഉണ്ടാരുന്നു...ഓട്ടോ ബസ്സ് കൂലി കൊടുത്തില്ല എന്നെയുള്ളു....
പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(
അതുകൊണ്ട്....
ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര്‍ സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?
ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)
ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)
അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693
അപ്പോള്‍ ബ്ലോഗുമീറ്റില്‍ പേടിക്കാനൊന്നുമില്ല എന്നു മനസ്സിലായില്ലേ?
ഹല്ല,,,, ഓട്ടോക്കാരന് നന്നായി പിഴിഞ്ഞോ?
സന്തോഷം..
pipadishu vine njaanum kandaarunnu...
kooduthal parijayappedaan pattiyilla...
ennalum vannallo?
asukhamaayitum
അസുഖവും വച്ചുകൊണ്ടാണല്ലേ വന്നത്...എതായാലും വന്നത് വെറുതെയായില്ലല്ലോ...
കഴിഞ്ഞ 22 ദിവസമായി ഒരു ചായപോലും കുടിക്കാതെ, ഒരു തുള്ളി മധുരം ഉള്ളില്‍ പോവാതെ, ഒരു പിടി ചോറ് പോലും ഉണ്ണാതെ, ഒരു തരി എണ്ണയോ, എണ്ണയില്‍ ഉണ്ടാക്കിയ സാധനങ്ങളോ ഉള്ളില്‍ പോവാതെ.... അപ്പോൾ ശരിക്കും പട്ടിണിയാണല്ലേ..? :)
അതെ ഇതൊക്കെയാണ് മീറ്റെങ്കിൽ ഇനിയും മീറ്റണം, കാണണം, പരിചയപ്പെടണം.
ഞാനല്പം വൈകിപ്പോയി ഇവിടെ വരാന്‍.അവിടൊരു പാവത്താനുണ്ടായിരുന്നല്ലോ.പേടിക്കാതൊന്നു പരിചയപ്പെടാമായിരുന്നില്ലേ....ഇനിയും അവസരമുണ്ടാകും..ആശംസകള്‍
ഇനിയും കാണാം.
എല്ലാവര്ക്കും നന്ദി! സന്തോഷം :) അടുത്ത മീറ്റിനായി കാത്തിരിക്കുന്നു...
നിരക്ഷരന് ചേട്ടനുമായി സംസാരിച്ചു... പരിചയപ്പെടാന്‍ പറ്റിയില്ല! സാരമില്ല ഇനിയും ആവാമല്ലോ... :)
പിന്നെന്താ മാഷേ ഇനിയും ആകാമല്ലോ ? ആകണം :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ