എന്റെ ആദ്യത്തെ മലയാളം ബ്ലോഗ് ഓലപ്പടക്കം ചീറ്റിപ്പോയ കാര്യം എല്ലാവരും അറിഞ്ഞിരിക്കുമെന്ന് കരുതുന്നു.
ഓലപ്പടക്കം എന്ന പേരു പല സാന്ഗേതിക പ്രശ്നങ്ങളും ഉണ്ടാക്കുമത്രേ... ഇതു എന്റെ കൂട്ടുകാരുടെ അഭിപ്രായം ആണ്...
പിന്നെ അത് തുടരാന്‍ എനിക്കും ഒരു സുഖം തോന്നിയില്ല. അത് ഡിലീറ്റ് ചെയ്തു... ഇപ്പൊ ഇതാ പിപഠിഷു!
" പഠിക്കാന്‍ അതിയായ ആഗ്രഹം ഉള്ളവന്‍ " എന്ന് അര്‍ത്ഥം.
ഈ വാക്ക് സംസ്കൃതത്തില്‍ നിന്നു ആണ്. ചെറുപ്പകാലത്ത് എന്റെ സുഹൃത്ത് വഴി ആണ് ഈ വാക്ക് എനിക്ക് പ്രീയപ്പെട്ടതായത്. ബിനു എന്ന എന്റെ സുഹൃത്ത് സ്ഥിരമായി ഉപയോഗിക്കാരുണ്ടായിരുന്നു ഈ വാക്ക്. എനിക്ക് അന്ന് മുതലേ ഇതു നന്നേ ബോധിച്ചു. 'ബുജി' എന്ന വാക്കിനു പകരം ഞങ്ങള്‍ പലരെയും അഭിസംബോധന ചെയ്യുന്നത് ഈ വാക്ക് കൊണ്ടായിരുന്നു!
ബ്ലോഗ് നു പേരു തപ്പി നടക്കുമ്പോള്‍ ആണ് പെട്ടെന്ന് ഓര്‍മവന്നത്. ഇതിന്റെ പേറ്റന്റ് എനിക്ക് തന്നെ ഇരിക്കട്ടെ!
ഓലപ്പടക്കം പോലെ അല്ല. ഇതു എന്തായാലും മുന്‍പോട്ടു കൊണ്ടു പോകാനാണ് പരിപാടി.
കമന്റടിക്കാന്‍ യാതൊരു മടിയും വേണ്ട...
കമന്റടിക്കണേ...
എന്റെ സ്വകാര്യ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ പ്രസ് ചെയ്യുക.
സച്ചിന്‍ തെണ്ടുല്‍കരിനെ കുറിച്ചു ഞാന്‍ തയ്യാറാക്കിയ വെബ്സൈറ്റ് ഇവിടെ കാണുക.
എന്റെ ഇംഗ്ലീഷ് ബ്ലോഗ് കാണുക.
'പിപഠിഷു' വിന്റെ ചരിത്രം കൂട്ടിചെര്‍ക്കാനായി എഡിറ്റ് ചെയ്യുന്നു (25 oct 2009 - 12.28 pm)
ഡിസംബർ 06, 2008
ഓലപ്പടക്കം ചീറ്റിപ്പോയി! ഇനി പിപഠിഷു!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ