ഫെബ്രുവരി 25, 2012

സച്ചിന്‍ വിരമിക്കാന്‍ മുറവിളി കൂട്ടുന്ന ശുംഭന്‍മാരോട്


സച്ചിന്‍ ഒന്ന് കളി മതിയാക്കി കിട്ടിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം രക്ഷപെട്ടു. യുവ താരങ്ങള്‍ വന്ന് പിന്നെയൊരു കളിയങ്ങു തുടങ്ങും... അത് കണ്ടിട്ട് വേണം ചിലര്‍ക്കൊകെ കണ്ണടയ്ക്കാന്‍... 

കപില്‍ ദേവ്-  യുവ താരങ്ങളോട് പണ്ടേ വല്ലാത്ത മമതയുള്ള ആള്‍ ആണ്. അദ്ദേഹത്തിന്റെ അവസാന 2  വര്‍ഷങ്ങളിലെ പ്രകടനം ആണ് താഴെ കൊടുത്തിടുള്ളത്.
2  വര്ഷം - 49  കളികള്‍
 
ബാറ്റിംഗ്
39  ഇന്നിങ്ങ്സ്.
ഒറ്റയക്കത്തിനു പുറത്തായത് 12  തവണ!
ഉയര്‍ന്ന സ്കോര്‍- 42
ശരാശരി -16

ബൌളിംഗ്
49  ഇന്നിങ്ങ്സ്
ഒരു വിക്കെറ്റ് പോലും കിട്ടാതെ 23  ഇന്നിങ്ങ്സ് !

ഈ വമ്പന്‍  പ്രകടനങ്ങള്‍ നടത്തിയിട്ടും ടീമില്‍ കടിച്ചു തൂങ്ങി കിടന്നു. ജവഗല്‍ ശ്രീനാഥിനെ പോലെയുള്ള യുവ താരങ്ങളുടെ  വഴി മുടക്കിക്കൊണ്ട്.  ടെസ്റ്റില്‍ ഹാട്ലിയുടെ റെക്കോര്‍ഡ്‌ തകര്‍ത്തു 432  വിക്കെറ്റ് എന്നാ നേട്ടം എത്താന്‍ ആണ് ടീമില്‍ കടിച്ചു തൂങ്ങിയത്.

എന്നിട്ട് മഹാന്‍ ഇപ്പോള്‍ ഇതാ യുവരക്തത്തിന് വേണ്ടി വാദിച്ചു കൊണ്ട് വന്നിരിക്കുന്നു.

ഇനി സച്ചിന്‍റെ 2007  ലോകകപ്പ് മുതല്‍ ഉള്ള പ്രകടനങ്ങള്‍ നോക്കാം. 

2007  - 7  തവണ 90  ഇല്‍ അധികം റണ്ണുകള്‍ സച്ചിന്‍ ഒരു ഇന്നിങ്ങ്സില്‍ അടിചിടുണ്ട്.

2008  - ഈ വര്ഷം ആയിരുന്നു  കഴിഞ്ഞ തവണത്തെ സീ ബീ സീരീസ്. ആ ഒരു സീരീസ് ഒഴികെ സച്ചിന്‍ ആകെ കളിച്ചത് 2  മത്സരങ്ങള്‍ ആണ്. സീ ബീ സീരീസില്‍ ആവട്ടെ  ശ്രീലങ്കയുമായുള്ള നിര്‍ണ്ണായക കളിയില്‍ ജയിപ്പിച് ഫൈനലില്‍ സ്ഥാനം നേടിയതും. ആദ്യ രണ്ടു ഫൈനലില്‍ ഇന്ത്യയെ ജയിപ്പിച്ചതും സച്ചിന്‍ ആയിരുന്നു. 64 , 117 , 91 എന്നീ സ്കോറുകള്‍.

2009  - ദുര്‍ബ്ബലരായ വെസ്റ്റ് ഇന്‍ഡീസിന് എതിരെയുള്ള കളികള്‍ ഒഴികെ 20  കളികള്‍ കളിച്ചു. ശക്തരായ ഓസ്ട്രേലിയ, ശ്രീലങ്ക, ന്യൂസിലാണ്ട് എന്നിവരുമായി. ഇതില്‍ 3 സെഞ്ച്വറികള്‍. കോംപാക് കപ്പ്‌ ഫൈനലിലെ 138. ഓസ്ട്രേലിയക് എതിരെ 350  പിന്തുടരുമ്പോള്‍ എടുത്ത 175 .  കീവീസിനെതിരെ 163  എടുത്തു 46  ഓവര്‍ ആയപ്പോള്‍ റിട്ടയര്‍ ചെയ്ത കളി. 3  അര്‍ദ്ധ സെഞ്ച്വറികള്‍. അതില്‍ ദിനേശ് കാര്‍ത്തികിന്റെ ആവേശം മൂലം മുടങ്ങിയ ഒരു 96 * ഉള്‍പ്പെടുന്നു.

2010  ഇല്‍ സച്ചിന്‍ ആകെ കളിച്ചത് 2  കളികള്‍ മാത്രമാണ്. അതില്‍ ഒന്നിലാണ് ഏകദിനത്തിലെ ആദ്യ 200   അടിച്ചത്. ശക്തരായ സൌത്ത് ആഫ്രിക്കയ്ക്ക് എതിരെ.

2011 ഇല്‍  ലോകകപ്പ് ഒഴികെ കളിച്ചത് ആകെ 2  കളികള്‍. ലോക കപ്പില്‍ ആവട്ടെ ഇന്ത്യയുടെ ടോപ്‌ സ്കോരെര്‍. ലോക കപ്പിലെ രണ്ടാമത്തെ ടോപ്‌ സ്കോരെര്‍. 482  റണ്‍സ്.  18  റണ്‍സ് കൂടെ നേടിയിരുന്നെങ്കില്‍ സച്ചിന്‍ ടോപ്‌ സ്കോരെര്‍ ആവുന്ന മൂന്നാം ലോകകപ്പ് ആവുമായിരുന്നു അത്.

ഈ 2007  മുതല്‍  ഉള്ള കാലയളവില്‍ ശ്കതരായ ടീമുകളുമായി  മാത്രമേ സച്ചിന്‍ കളിച്ചിട്ടുള്ളൂ. ദുര്‍ബ്ബലരായ ടീമുകളുമായി ആ കളികള്‍ കളിച്ചിരുന്നെങ്കില്‍ ഈ 100  സെഞ്ച്വറികള്‍ എന്ന നേട്ടം പണ്ടേ കൈപ്പിടിയില്‍ ഒതുക്കാമായിരുന്നു.

ഇതിനിടയില്‍ ബംഗ്ലാദേശ്, സ്കോട്ട്ലാന്‍ഡ്‌ , സിംബാവെ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുമായൊക്കെ ഇന്ത്യയ്ക്ക്   മത്സരങ്ങള്‍ ഉണ്ടായിരുന്നു. ഇതിലൊക്കെ കളിച്ചാല്‍ വിമര്‍ശകര്‍ പറയുന്ന റെക്കോര്‍ഡ്‌ നു  വേണ്ടിയുള്ള കളികള്‍ എത്രയെത്ര  പുറത്തെടുക്കാമായിരുന്നു...

സച്ചിന്‍ ഇങ്ങനെ ഒഴിവാക്കുന്ന കളികളില്‍ അവസരം കിട്ടുന്നത് ഈ പറഞ്ഞ യുവ താരങ്ങള്‍ക്ക് തന്നെയല്ലേ? ഒരു വര്ഷം 2 -3  കളികള്‍... അല്ലെങ്കില്‍ ഒരു സീരീസ് കളിക്കുന്ന ആള്‍ ആണോ ടീമിന് ഭാരം? ഈ കളിക്കുന്ന കളികളില്‍ മോശം പ്രകടനം ആയിരുന്നോ?

സച്ചിന്‍ അവസാനമായ് കളിച്ച 10  കളികളിലെ 5 ഉയര്‍ന്ന സ്കോറുകള്‍ ഇതാണ്-
111, 85, 53, 48, 22 . 'വളരെ' മോശം... അല്ലേ?

ഇനി പ്രായവും ഫീല്ടിങ്ങും ആണ് പറയുന്നത് എങ്കില്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിലെ മികച്ച ഒരു ഫീല്ടെര്‍ ആണ് സച്ചിന്‍. One  of  the  safe hands.












ഇത് ഇന്ത്യന്‍ ടീമിലെ യുവരക്തം അല്ല.  ഈ ചാടിയത് 39  വയസ്സുകാന്‍ സച്ചിന്‍ ആണ്.

സച്ചിന്‍ എന്ന് വിരമിക്കണം എന്ന് സച്ചിന് അറിയാം. അത് കണക്കു കൂടി തന്നെയാണ് അദ്ദേഹം മുന്നോട് പോവുന്നത് എന്ന് ഉറപ്പാണ്. 2011  ലോകകപ്പ് സച്ചിന്‍ കളിക്കും എന്ന് വിശ്വസിച്ചിരുന്ന ആരാധകര്‍ പോലും കുറവാണ്. ആ ഒരു തോന്നലില്‍ നിന്ന് ഉണ്ടായതാണ് 2007  ഇല്‍ ഓര്‍ക്കുട്ടില്‍ ഉണ്ടായ ഈ കംമുനിടികള്‍













ഇതേ സച്ചിന്‍ തന്നെയായിരുന്നു 2011 ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് അടിച്ച ഇന്ത്യന്‍ താരം... ലോകകപ്പിലെ റണ്‍ വേട്ടയില്‍ രണ്ടാം സ്ഥാനത് വന്ന ആളും...


ഈ ലിങ്കില്‍ കൂടെ പോയി വായിക്കുക. കുറെ വസ്തുതകള്‍ കാണാം.


കേരള താരം സോണി ചെറുവത്തൂരിന്റെ വാക്കുകള്‍ കടമെടുത്താല്‍ -
"സച്ചിന്‍ തെണ്ടുല്‍കര്‍ വിരമിക്കുന്നില്ല എന്നുള്ളതാണ് എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ മഹത്വം. ഇക്കാലത്ത് റിട്ടയര്‍ ചെയ്യുന്നതാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം. രസ്സാക്, ഗെയ്ല്‍ തുടങ്ങിയവരെ പോലെ റിട്ടയര്‍ ചെയ്തു കഴിഞ്ഞാല്‍ ട്വന്റി ട്വന്റി കളിച്ചു ഒരുപാട് പണവും പ്രശസ്തിയും ഉണ്ടാക്കാം. സച്ചിന്‍ വിരമിച്ചു കഴിഞ്ഞാല്‍ ലോകമെമ്പാടുമുള്ള ട്വന്റി ട്വന്റി ലീഗിലെ ടീമുകള്‍ അദ്ദേഹത്തിന് വേണ്ടി പരക്കം  പായും. സച്ചിന്‍ എന്നുള്ള പേര് മാത്രം മതി അദ്ദേഹത്തിന് പണം വാരാന്‍. എന്നാല്‍ അദ്ദേഹം അത് ചെയ്യാതെ  ഇപ്പോഴും ടീമിന് വേണ്ടി കളിക്കാന്‍ ആണ് ശ്രമിക്കുന്നത്. സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാനുള്ള പാഷന്‍ അദ്ദേഹത്തിന്  ഉണ്ട് ഇപ്പോഴും. അതാണ്‌ അദ്ദേഹം ഇപ്പോഴും ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള ഒരാള്‍ വിരമിക്കാന്‍ പറയാന്‍ ആര്‍ക്കും അര്‍ഹതയില്ല. "


വാല്‍ക്കഷ്ണം:
ഷാരൂഖ് ഖാനോട് ഇന്റര്‍വ്യൂ വില്‍ ചോദിച്ച ചോദ്യം-
"താങ്കള്‍ക്ക് സച്ചിനോട് ഒരു ചോദ്യം ചോദിക്കാന്‍ അവസരം കിട്ടുന്നു. എന്തും ചോദിക്കാം... എന്നാല്‍ ഒരൊറ്റ ചോദ്യം മാത്രം...  എന്താണ് താങ്കള്‍  ചോദിക്കാന്‍ ആഗ്രഹിക്കുന്നത്?"
ഷാരൂഖ്:  "കൊല്കത്താ നൈറ്റ് റയിഡഴസിന്  വേണ്ടി  കളിക്കാന്‍ വേണ്ടി ഞാന്‍ എത്ര  പണം മുടക്കേണ്ടി വരും?"






5 comments:

Pheonix പറഞ്ഞു...

സച്ചിന്‍ മാഹാത്മ്യം കണ്ണടച്ച് ഇരുട്ടാക്കാതെ സഹോദരാ. സച്ചിന്‍ 100 അടിച്ചാല്‍ കളിയില്‍ ഇന്ത്യ തോല്‍ക്കും. ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി സെന്ച്വറി അടിച്ച ഒരു കളിയില്‍ ടൈ,മറ്റൊന്നില്‍ തോല്‍വി. പിന്നെ പോണ്ടിംഗ്, സ്റ്റീവ് വോ, അതിനും മുന്‍പ് മാര്‍ക്ക് ടെയ്‌ലര്‍ തുടങ്ങിയവരൊക്കെ മങ്ങിത്തുടങ്ങിയ സമയത്ത് ഒഴിവാക്കി സെലക്ടര്‍മാറ്. അത് ആസ്ട്രേലിയ. എന്നാല്‍ സച്ചിന്‍ 10 കളികളില്‍ ആകെ 20 റണ്ണേ എടുത്തുള്ളൂ എങ്കില്‍ പോലും ഒഴിവാക്കില്ല. കാരണം നമ്മുടെത് ബി.സി.സി.ഐ. ഇത് നമ്മുടെ സ്വന്തം ഇന്ത്യ.

പിപഠിഷു പറഞ്ഞു...

ഫിയൊനിക്സ് സഹോദരാ... ആരാണ് ഇവിടെ കണ്ണടച് ഇരുട്ടാക്കിയത്... സച്ചിന്‍ ഏകദിനത്തില്‍ അടിച്ച 48 സെഞ്ച്വറികളില്‍ 33 എന്നതില്‍ ഇന്ത്യ ജയിച്ചു. ആകെ കരിയറില്‍ 33 സെഞ്ച്വറി ഉള്ള എത്ര പേര്‍ ഉണ്ട് എന്നും ഒന്ന് സഹോദരന്‍ പറഞ്ഞു തരാമോ? അത് കണ്ടില്ല എന്ന് കരുതി കന്നടച്ചതാണോ താങ്കള്‍? അതോ അതിനെ പറ്റി അറിയില്ലേ? എങ്കില്‍ അറിയാന്‍ വയ്യാത്ത കാര്യങ്ങള്‍ക്ക് കയറി അഭിപ്രായം പറഞ്ഞ് അപഹാസ്യനാവാണോ?

എന്നാല്‍ സച്ചിന്‍ 10 കളികളില്‍ ആകെ 20 റണ്ണേ എടുത്തുള്ളൂ എങ്കില്‍ പോലും ഒഴിവാക്കില്ല എന്ന് പറയാന്‍ അങ്ങനെ ഒരു അവസ്ഥ ഉണ്ടാവണം. അത് ഒരിക്കലും ഉണ്ടാവാത്ത സ്ഥിതിക്ക് അങ്ങനെ പറഞ്ഞിട്ട് കാര്യമുണ്ടോ? നിങ്ങളെ പോലെയുള്ളവര്‍ക്ക് സൗകര്യം ഉള്ളപോലെ കന്നടയ്ക്കാനും ഇരുട്ടാക്കാനും ഒക്കെ സാധിക്കുമെങ്കില്‍ നല്ലത്. ഞാന്‍ വിട്ടു...

ശ്രീഇടമൺ പറഞ്ഞു...

Without SACHIN there isn't any cricket left. still no one is born who can take the Crown of the EMPEROR...
great post dude...
hats of uuuuu

പിപഠിഷു പറഞ്ഞു...

ഫിയൊനിക്സ്: പറഞ്ഞു
ഹഹഹ! താങ്കളുടെ വാദം കൊള്ളാം. സച്ചിന്‍ ഇവിടത്തെ മാച് വിന്നരനെന്നാണ് പറയുന്നത്? മുന്‍പൊരിക്കല്‍ ഇന്ത്യ ഫൈനലിലെത്തിയ ലോകകപ്പില്‍ ആദ്യം (ഗാംഗുലി ക്യാപ്ടന്‍) റോസ് കിട്ടിയാല്‍ ബാറ്റ് ചെയില്ലെന്നു പറഞ്ഞു വിപ്ലവമുണ്ടാക്കിയത് സച്ചിനാ. മറന്നോ? അന്ന് പോണ്ടിങ്ങിന്റെ താണ്ഡവത്തില്‍ ഓസീസ് മുന്നൂറ്റി അന്‍പതോളം അടിച്ചതിനു ശേഷം ഇന്ത്യ ബാറ്റ് ചെയ്യനിരങ്ങിയപ്പോള്‍ ആദ്യ ഓവറില്‍ തന്നെ നിലയുരപ്പിക്കുന്നതിനു മുന്‍പേ മഗ്രാത്തിനെ ഹുക്ക് ഷോട്ട് കളിച്ചു പുറത്തായത് സച്ചിനല്ലേ? കാരണം ജയിച്ചാല്‍ ക്രെഡിറ്റ് മുഴുവന്‍ സൌരവിന് പോകും. കൂടാതെ അതിനു മുന്‍പുള്ള ചില ത്രിരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പ്രാഥമിക മത്സരങ്ങളില്‍ സെഞ്ച്വറികളുടെ അയ്യരുകളി നടത്തുന്ന സച്ചിന്‍ ഫൈനലില്‍ പറഞ്ഞുറപ്പിച്ച പോലെ പത്തില്‍ താഴെ സ്കോറിന് പുരതാകുമായിരുന്നു. സംശയമുണ്ടെങ്കില്‍ പഴയ കളികളുടെ വീഡിയോ കണ്ടു നോക്ക്. സച്ചിന്‍ സെഞ്ച്വറി അടിച്ചു കളി ജയിപ്പിച്ചു എന്ന് താങ്കളുടെ വാദത്തെ ബഹുമാനിച്ചു കൊണ്ട് പറയട്ടെ, എത്ര ഫൈനല്‍ മാച്ചുകള്‍ സച്ചിന്റെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്?

(മെയില്‍ ആയി വന്ന മറുപടി. കമന്റ്‌ ആയി ഇടാന്‍ പറഞ്ഞപ്പോള്‍ വന്ന മറുപടി താഴെ... )

സ്വയം മണ്ടത്തരങ്ങള്‍ എഴുതിക്കൂട്ടിയിട്ടു മറ്റുള്ളവരെ കുറ്റം പറയുന്നതെന്തിന ചങ്ങാതീ? താങ്കളുടെ പോസ്റ്റില്‍ കമന്റ് പോസ്റ്റ്‌ ആകാന്‍ സമയമെടുക്കുന്നു. ഒരുപാട് ശ്രമിച്ചു പരാജയപ്പെട്ടിട്ടാണ് ഇത് മെയിലാക്കി വിട്ടത്. താങ്കള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ ഇല്ല ഞാന്‍ സമ്മതിച്ചു. എന്താ പോരെ? തന്നോലമില്ലെങ്കിലും മറ്റുള്ളവര്‍ക്കും കാണും കുറച്ചൊക്കെ! എന്ത്? - വി വ രം..മനസ്സിലായോ. സച്ചിന്‍ ഭക്തിയാല്‍ കണ്ണ് കാണുന്നില്ലെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കുക. എഴുത്തിനു എല്ലാവിധ ആശംസകളും നേരുന്നു. ബൈ!
സ്നേഹത്തോടെ...

എന്റെ മറുപടി ഞാന്‍ താഴെ കൊടുക്കുന്നു...

പിപഠിഷു പറഞ്ഞു...

1. താങ്കള്‍ പറഞ്ഞല്ലോ... "ലോകകപ്പില്‍ ആദ്യം റോസ് കിട്ടിയാല്‍ ബാറ്റ് ചെയ്യില്ല എന്ന് വാശി പിടിച്ചത് സച്ചിനാ മറന്നോ?" എന്ന്...

സാറേ, സാറൊരു സംഭവം തന്നെ... ബീ ബീ സിയില്‍ ആയിരുന്നോ? ഈ പാവങ്ങള്‍ അതൊക്കെ അറിഞ്ഞിട് വേണ്ടേ മറക്കാന്‍... സാറിതൊക്കെ എങ്ങനെ അറിയുന്നു? സാര്‍ ഇറക്കിയത് പോലെ ഒരു പ്രസ്താവന ഞാന്‍ ഇറക്കട്ടെ?

"ഉമ്മന്‍ചാണ്ടിയെ മുഖ്യ മന്ത്രിയാക്കാന്‍ തീരുമാനിച്ചത് അച്ചുതാനന്ദന്‍ ആണ്. പിണറായി നിര്‍ബന്ധിചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആവില്ലായിരുന്നു. മറന്നോ?"

എങ്ങനെയുണ്ട്? സാറിന്റെ ഒരു നിലവാരം എത്തിയില്ല എങ്കിലും...

2. ലോകകപ്പ് ഫൈനല്‍ ജയിച്ചാല്‍ ക്രെഡിറ്റ്‌ സൌരവിന് പോവും എന്ന് കരുതി ആദ്യ ഓവറില്‍ സച്ചിന്‍ ഔട്ട്‌ ആയി എന്ന് സാര്‍ പറഞ്ഞത് ഞാന്‍ വായിച്ചത് വായും പൊളിച്ചാണ്. അത് വായിച്ചവര്‍ എല്ലാം അങ്ങനെ ആയിരിക്കും വായിച്ചിടുണ്ടാവുക . സച്ചിന്‍ വിരോധം തലയ്ക് പിടിച്ചത് താങ്കല്‍ക്കണോ? അതോ സച്ചിന്‍ ഭക്തി എനികാണോ? ഇപ്പൊ സംശയം!

3. സച്ചിന്‍ പ്രാഥമിക മത്സരങ്ങളില്‍ സെഞ്ച്വറി വാരിക്കൂടിയിറ്റ് ഫൈനലില്‍ പത്തിന് താഴെ പുറത്താവും എന്നും പഴയ കളികളുടെ വീഡിയോ എടുത്തു നോക്ക് എന്നും പറഞ്ഞല്ലോ... എങ്കില്‍ പഴയ അത്തരം 5 ടൂര്‍ണമെന്റുകള്‍ നിര്‍ദ്ദേശിക്കാമോ? പോട്ടെ, 2 എണ്ണം എങ്കിലും...? എനിക്ക് വീഡിയോ എടുത്തു നോക്കാന്‍ വേണ്ടി ആണ്...

4. എത്ര ഫൈനല്‍ മാച്ചുകള്‍ സച്ചിന്റെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്?

ഇത് ഒരു ചോദ്യം ആയിരുന്നോ? അതോ സ്ഥിരം പ്രസ്താവന ആയിരുന്നോ? ചോദ്യം ആണെങ്കില്‍ ഇതാണ് മറുപടി...

6 ടൂര്‍ണമെന്റ് ഫൈനലുകള്‍.

പോണ്ടിംഗ് ഫൈനലില്‍ അടിച്ചിടുള്ളത് - 2 , ദ്രാവിഡ്‌ - 1 , ലാറാ- 1. ഇപ്പോള്‍ മനസ്സിലായോ ഏറ്റവും അധികം ടൂര്‍ണമെന്റ് ഫൈനലുകള്‍ ജയിപ്പിച്ച ആള്‍ ആരെന്നു? ഈ 6 എണ്ണം കൂടാതെ 95, 91 എന്നീ സ്കോറുകളും മറ്റു രണ്ടു ടൂര്‍ണമെന്റ് ഫൈനലുകളില്‍ സച്ചിന്‍ നേടിയിട്ടുണ്ട്.

പ്ലീസ് ഇനിയെങ്കിലും ചുമ്മാ പ്രതാവനകള്‍ ഇറക്കാതെ വസ്തു നിഷ്ടമായി കാര്യങ്ങള്‍ പറയാന്‍ നോക്ക്... മണ്ടത്തരങ്ങള്‍ എഴുന്നള്ളിചിറ്റ്, അതിനു റിപ്ല്യ്‌ തരുമ്പോള്‍ ഉത്തരം മുട്ടിയിട്ട്, അയ്യോ സച്ചിന്‍ ഭക്തി... ഞാന്‍ വിട്ടേ... എന്ന് പറഞ്ഞു തടി തപ്പി അപഹാസ്യന്‍ ആവാതെ...