മാതൃഭൂമി സ്പോര്‍ട്സ് മാസികയില്‍ പുതുതായി ആരംഭിച്ച പംക്തിയാണ് ഇ ബി ടി എബ്രഹാം കൈകാര്യം ചെയ്യുന്ന 'പിച്ചും പ്ലേയും'! ആദ്യ ലേഖനത്തില്‍ നിന്നു തന്നെ മനസ്സിലായത് ഇത് പിച്ചും പേയും എഴുതി വയ്ക്കാനുള്ള ഒരിടം ആണ് എന്നതാണ്! അവസാനത്തെ ക്ലാസ്സിക് ക്രിക്ക്കെട്ടെര്‍ എന്ന പേരില്‍ രാഹുല്‍ ദ്രാവിഡിനെ പൂജിച്ച് എഴുതിയ ആദ്യ ലേഖനം മാധ്യമ പ്രവര്‍ത്തനത്തിന് സംഭവിച്ചിട്ടുള്ള മൂല്യച്യുതിയ്ക്ക് ഉത്തമ ഉദാഹരണം ആണ്.
രാഹുല്‍ ദ്രാവിഡ് മഹാനായ ഒരു ബാറ്സ്മാന്‍ ആണ്. അതിലുപരി മഹത്തായ ഒരു വ്യക്ത്വിതത്തിനു ഉടമയായ മനുഷ്യനാണ്. ക്രിക്കെറ്റ് ലോകം കണ്ടിട്ടുള്ള മഹാന്മാരായ കളികാരില്‍ ഒരാള്‍ ആണ് അദ്ദേഹം. ക്രിക്കെറ്റ് ജീവവായു ആയ ഇന്ത്യയില്‍ നടക്കുന്ന ഏതു കാര്യത്തില്‍ കയറി ഇടപെട്ടാലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വില കിട്ടും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതെ, മാധ്യമങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാതെ, കരീര്‍ മുന്നോട്ടു കൊണ്ടുപോവുന്ന ഒരാള്‍ ആണ്. ഇതെല്ലം കൊണ്ടാണ് രാഹുല്‍ ദ്രാവിഡ് എന്ന മനുഷ്യനെ രാഹുല്‍ ദ്രാവിഡ് എന്ന കളിക്കാരന്‍ എന്നതിലുപരി ഞാന്‍ ബഹുമാനിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ ഇക്കാര്യത്തില്‍ എന്റെ ഇഷ്ട കളികാരന്‍ സച്ചിനെകാള്‍ മുകളില്‍ ഞാന്‍ കാണുന്നത് ദ്രാവിഡിനെ ആണ്.
പക്ഷെ രാഹുല്‍ ദ്രാവിഡ്, ലക്ഷ്മണ്‍ എന്നീ രണ്ടു കളിക്കാരെ പറ്റി നല്ലത് എന്തെങ്കിലും പറയണം എങ്കില്‍ സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന മനുഷ്യനെ പറ്റി മോശമായി എന്തെങ്കിലും പറഞ്ഞേ പറ്റൂ എന്ന അവസ്ഥയ്ക് മാറ്റം വരണം. കഴിഞ്ഞ പത്തു വര്‍ഷമായി കേള്‍ക്കുന്ന വിലാപം ആണ് ദ്രാവിഡിന് പരിഗണന കിട്ടുന്നില്ല, ലക്ഷ്മണിനു പരിഗണന കിട്ടുന്നില്ല എന്നത്. ഒരു കാര്യം ചോദിച്ചോട്ടെ? സച്ചിന് അമിത പ്രാധാന്യം കൊടുക്കുന്നു എന്ന് പറയുന്ന ഇതേ മാധ്യമങ്ങള്‍ തന്നെയല്ലേ, ദ്രാവിഡോ ലക്ഷ്മണോ ഒരു കളി നന്നായി കളിച്ചാല്‍ ഉറപ്പായും അടുത്ത ദിവസം ഈ വിലാപം എഴുതി വിടുന്നത്? സത്യത്തില്‍ ഈ വിലാപം ആണ് കേട്ട് മടുത്തത്...!
ഇനി ആ ലേഖനത്തിലേക്ക് വരാം. സര്‍വ്വശ്രീ എബ്രഹാം എഴുതി പിടിപ്പിച്ചിരിക്കുന്ന രീതിയാണ് രസകരം. ഉള്ളത് പറയണമല്ലോ മാതൃഭൂമി പോലെ നാലുപേര്‍ പേര്‍ വായിക്കുന്ന മാസിക ആയതു കൊണ്ടാവണം, തന്റെ ആരാധ്യ പുരുഷനെ പൂജിക്കാന്‍ ഇല്ലാത്ത കണക്കുകള്‍ ഒന്നും പടച്ചു വിട്ടിടില്ല. എന്നാല്‍. ദ്രാവിഡിന് ദോഷകരമായ കണക്കുകള്‍ പലതും മറച്ചു വയ്ക്കുന്നു. സച്ചിന് എതിരെ എഴുതുമ്പോള്‍ കണക്കുകള്‍ക്ക് പകരം വായനക്കാരോട് ഒരു ചോദ്യമാണ്... ഉദാഹരണം: "നിര്‍ണായക അവസരങ്ങളില്‍ സച്ചിന്‍ എത്ര തവണ സെഞ്ച്വറി അടിച്ചിട്ടുണ്ട്...?" ആ ചോദ്യത്തിന് ഉത്തരം എന്റെ കയ്യില്‍ ഉണ്ട്. എത്ര അവസരങ്ങള്‍ വേണമെങ്കിലും ഞാന്‍ പറഞ്ഞു തരാം. പക്ഷെ അത് വായിക്കുന്ന ഒരു ശരാശരി വായനക്കാരന്‍ കരുതുന്നത് എന്താവും? കുറെ എഴുതി പിടിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഉള്‍വിളി ഉണ്ടായത് പോലെ ഒരു കാര്യം പറഞ്ഞിട്ടുണ്ട് ഈ മാന്യദേഹം... "രാഹുല്‍ ദ്രാവിഡിന്റെ മഹത്വം വിവരിക്കാന്‍ സച്ചിന്‍ തെണ്ടുല്കരെ ഇകഴ്ത്തികാണിക്കുന്നതായി കരുതരുത്" ഇപ്പോള്‍ കാര്യങ്ങള്‍ ഏകദേശം മനസ്സിലായി കാണുമല്ലോ!
സച്ചിന് കൊടുക്കുന്ന പ്രാധാന്യത്തിലെയ്ക് വരുന്നതിനു മുന്‍പ് എബ്രഹാം സാറിന്റെ ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം തരാം. അത് കഴിഞ്ഞ് കുറെ ചോദ്യങ്ങള്‍ എനിക്കും ഉണ്ട് ചോദിക്കാന്‍...
____________________________________________________________________________
ചോ: സച്ചിന്‍ ദ്രാവിടിനെക്കാള്‍ 24 ടെസ്റ്റുകള്‍ അധികം കളിച്ചിട്ടുണ്ട്. 53 ബാറ്റിംഗ് ശരാശരിയുള്ള ദ്രാവിഡ് സച്ചിന് തൊട്ടടുത് അല്ലെങ്കില്‍ അതിനു മുകളില്‍ എത്തുകയില്ലായിരുന്നോ? എന്നതാണ് ആദ്യ ചോദ്യം.
ഉ: 24 ടെസ്റ്റുകള്‍ ആയിരിക്കാം, എന്നാല്‍ സച്ചിന്‍ ദ്രവിടിനെക്കാള്‍ വെറും 25 ഇന്നിങ്ങ്സുകളെ അധികം കളിച്ചിട്ടുള്ളൂ. അതായത് 24 ടെസ്റ്റുകള്‍ എന്ന് വച്ചാല്‍ വായിക്കുന്ന സാധാരണക്കാരന്‍ ആലോചിചെടുക്കുക 48 ഇന്നിങ്ങ്സുകള്‍ ആവും. ഒരുകാര്യം കൂടെ ഓര്‍ക്കുക; ബാറ്റിംഗ് നിരയില്‍ ദ്രാവിഡ് മൂന്നാം സ്ഥാനത്തും സച്ചിന്‍ നാലാം സ്ഥാനത്തും ആണ് സ്ഥിരമായി കളിക്കുന്നത്. ഈ 25 ഇന്നിങ്ങ്സുകളില്‍ സച്ചിന് 2190 റണ്‍സുകളും 16 ശതകങ്ങളും അധികം ഉണ്ട് എന്നത് എബ്രഹാം സാറിനു ഒരു കാര്യമേ അല്ല.
____________________________________________________________________________
ചോ: മൊത്തം നേടിയ 51 സെഞ്ച്വറികളില്‍ 20 എണ്ണം മാത്രമല്ലെ ഇന്ത്യ ജയിക്കാന്‍ കാരണം ആയുള്ളൂ...?
ഉ: ഒരു ടീം ഗെയിം ആണ് ക്രിക്കെറ്റ് എന്നറിയാത്ത 'പ്രതിഭ'കളെയാണോ മാതൃഭൂമി ക്രിക്കെറ്റ് ലേഖകരായി നിയമിച്ചിട്ടുള്ളത്? ഇതേ ചോദ്യം അങ്ങോട്ട് ചോദിക്കട്ടെ മിസ്ടര്‍ എബ്രഹാം? ദ്രാവിഡ് നേടിയ 35 സെഞ്ച്വറികളില്‍ വെറും 14 എണ്ണത്തില്‍ അല്ലേ ഇന്ത്യ ജയിച്ചുള്ളൂ? അതിനു എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്? ദ്രാവിഡിനെകാള്‍ വേഗത്തില്‍ സ്കോര്‍ ചെയ്യുന്ന ബാറ്സ്മാന്‍ ആണ് സച്ചിന്‍ എന്നതും താങ്കള്‍ക്ക് അറിയാം. അപ്പോള്‍ ആ തോല്വികള്‍ക്ക് സച്ചിന്‍ എങ്ങനെ കാരണക്കാരന്‍ ആവും?
____________________________________________________________________________
ഏറ്റവും രസകരമായ ചോദ്യം ഇതാണ്
ചോ: കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ് ദ്രാവിഡ് സെഞ്ച്വറി അടിച്ച ഒരു ടെസ്റ്റിലെ ഇന്ത്യ തോറ്റിട്ടുള്ളൂ. ഇത് എത്ര പേര്‍ക്ക് അവകാശപ്പെടാന്‍ ആവും?
ഉ: കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തോടെ ആ സംഖ്യ ഒന്നില്‍ നിന്ന് ഒറ്റയടിക്ക് 4 ആയി. അത് സമര്‍ത്ഥമായി മറച്ചു പിടിക്കാന്‍ എബ്രഹാം സാറിനു സാധിച്ചു! സച്ചിന്‍ സെഞ്ച്വറി അടിച്ച 11 കളികളില്‍ ഇന്ത്യ തോറ്റു. ഈ 11 കളികളില്‍ ദ്രാവിഡ്... അല്ലെങ്കില്‍ വേണ്ട, വേറെ ആരെങ്കിലും സച്ചിന് പിന്തുണയോടെ കൂടെ നിന്നിരുന്നെങ്കില്‍, സെഞ്ച്വറി അടിച്ചിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കുംയിരുന്നോ? ഈ തോറ്റ 11 കളികള്‍ നിര്‍ണായക അവസരം അല്ലായിരുന്നോ? ആ സമയത്ത് ഈ രക്ഷകന്‍ ദ്രാവിഡ് രക്ഷിച്ചില്ലേ? ഈ ഇംഗ്ലണ്ട് സീരീസില്‍ സംഭവിച്ചത് തന്നെയാണ് ആ 11 ടെസ്റ്റുകളിലും സംഭവിച്ചത്. തോറ്റ 4 ടെസ്റ്റുകളില്‍ ദ്രാവിഡ് അടിച്ച സെഞ്ച്വറികള്‍ മഹത്തായ സംഭവം ആവുന്നു... തോറ്റ 11 ടെസ്റ്റുകളില്‍ സച്ചിന്‍ അടിച്ച സെഞ്ച്വറികള്‍ക്ക് പഴം തുണിയുടെ വിലപോലും ഇല്ല. ഇതല്ലേ മിസ്ടര്‍ താങ്കള്‍ ദ്രാവിടിനെതിരെ എന്ന് പറഞ്ഞു വിലപിക്കുന്ന ഇരട്ടതാപ്പിനെക്കള്‍ വലിയ ഇരട്ടത്താപ്പ്?
____________________________________________________________________________
എനിക്ക് മാതൃഭൂമിയോട് സഹതാപം തോന്നിയ വരികള്‍ ആണ് അടുത്തത്.
ചോ: നിര്‍ണ്ണായക അവസരങ്ങളില്‍ 'മാസ്റ്റര്‍ ബ്ലാസ്ടര്‍' പതറുന്ന അനുഭവമാണുള്ളത് . 1999 മദ്രാസ് ടെസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇത് നേരിട്ട് കണ്ടയാളാണ് ലേഖകന്‍. അന്ന് കണ്ട നിലയില്‍ നിന്ന് ഒരു മറ്ച്ച്വിന്നെര്‍ എന്ന നിലയിലേക് വളരാന്‍ ഈ മഹാപ്രതിഭയ്ക്ക് കഴിഞ്ഞിട്ടില്ല.
ഉ: ദ്രാവിഡ് തിമിരം ബാധിച്ച ഈ മഹാന്‍ ആണ് 99 മദ്രാസ് ടെസ്റ്റ് മാതൃഭൂമിയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് എന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ക്രിക്ക്കെറ്റ് ലോകം കണ്ടിട്ടുള്ളതില്‍ വച്ച് മഹത്തായ ഇന്നിങ്ങ്സുകളില്‍ ഒന്നായാണ്, ഇന്ത്യന്‍ ടീം സച്ചിനെ ആശ്രയിച്ചാണ് ജയിക്കുന്നത് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ടെസ്റ്റ് ആയാണ് 99 മദ്രാസ് ടെസ്റ്റ് അറിയപ്പെടുന്നത്. ആ ടെസ്റ്റ് ജയിക്കാന്‍ ഇന്ത്യയ്ക്ക് നാലാം ഇന്നിങ്ങ്സില്‍ 271 റണ്‍സ് വേണ്ടിയിരുന്നു. നാലാം ഇന്നിങ്ങ്സില്‍ ഇതുവരെ കളിച്ചിട്ടില്ല എന്ന് വിമര്‍ശകര്‍ 'അവകാശപ്പെടുന്ന' സച്ചിന്‍ മാത്രമാണ് പൊരുതിയത്. നടുവ് വേദന കാരണം വേദന സംഹാരികള്‍ കഴിച്ചും, ഐസ് ബാഗ് കെട്ടി വച്ചും ആണ് സച്ചിന്‍ കളിച്ചത്. സച്ചിന്‍ 136 റണ്‍സ് എടുത്ത് ഔട്ട് ആവുമ്പോള്‍ ഇന്ത്യക്ക് വേണ്ടത് 16 റണ്‍സ്. നാല് വിക്കെടുകള്‍ ബാകി. എന്നിട്ടോ? ഇന്ത്യ ആ ടെസ്റ്റ് തോട്ടത് 12 റണ്‍സിനു. ബാകിയുള്ള 4 പേര്‍ ചേര്‍ന്ന് 16 റണ്‍സ് എടുക്കാതിരുന്നതിനു, നടുവ് വേദന സഹിച്ചു കളിച് ജയത്തിനു അരികില്‍ എത്തിച്ച സച്ചിന്‍ എന്ത് പിഴച്ചു? ആ ഇന്നിങ്സില്‍ എബ്രഹാമിന്റെ ആരാധ്യ പുരുഷനായ ദ്രാവിഡ് എടുത്തത് 10 റണ്‍സ്. മറ്റൊരു സോ കോള്‍ഡ് രക്ഷകന്‍ ആയ ലഷ്മന്‍ എടുത്തത് 0. അത് താങ്കള്‍ കണ്ടില്ലേ?
____________________________________________________________________________
ഇനി എനിക്ക് ചോദിക്കാനുള്ള ചില ചോദ്യങ്ങള്‍, ഒപ്പം താങ്കള്‍ സമര്‍ത്ഥിക്കാന്‍ നോക്കിയ പല കാര്യങ്ങള്‍ക്കും ഒരു മുന്‍കൂര്‍ ഉത്തരവും...
സച്ചിന്‍ നാലാം ഇന്നിങ്ങ്സ് കളിച്ചത് 52 തവണ ദ്രാവിഡ് ആവട്ടെ 53 തവണ. നാലാം ഇന്നിങ്ങ്സില്‍ ദ്രാവിഡ് അടിച്ചിട്ടുള്ളത് ഒരൊറ്റ സെഞ്ച്വറി. ആ കളി സമനില ആയി. എന്നാല്‍ സച്ചിന്‍ അടിച്ചിട്ടുള്ളത് 3 സെഞ്ച്വറികള്‍. മുന്‍പേ പറഞ്ഞ 99 ചെന്നൈ ടെസ്റ്റ് സെഞ്ച്വറി ഇതില്‍ പെടും. ആ ടെസ്റ്റ് ആണ് തോറ്റത്. ബാകി ഒന്നില്‍ സമനില. ഒരു കളി ഇന്ത്യ ജയിച്ചു.
____________________________________________________________________________
ദ്രാവിഡ് തന്‍റെ 15 വര്‍ഷത്തെ കരിയറില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും നാലാം ഇന്നിങ്ങ്സില്‍ ഒരു അര്‍ദ്ധസെഞ്ച്വറി സ്കോര്‍ ചെയ്തിട്ടില്ല എന്നത് താങ്കള്‍ക്ക് അറിയാമോ? 38 ആണ് ഉയര്‍ന്ന സ്കോര്‍ !
സച്ചിന്‍ അന്‍പതിലധികം റണ്‍സ് അടിച്ചത് 6 തവണ... അതില്‍ 5 തവണയും ഇന്ത്യ ജയിച്ചു! ഒരു കളി സമനിലയും.
____________________________________________________________________________
ദ്രാവിഡ് തന്‍റെ 15 വര്‍ഷത്തെ കരിയറില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും നാലാം ഇന്നിങ്ങ്സില്‍ ഒരു അര്‍ദ്ധസെഞ്ച്വറി സ്കോര്‍ ചെയ്തിട്ടില്ല എന്നത് താങ്കള്‍ക്ക് അറിയാമോ? 38 ആണ് ഉയര്‍ന്ന സ്കോര്‍ !
സച്ചിന്‍ അന്‍പതിലധികം റണ്‍സ് അടിച്ചത് 6 തവണ... അതില്‍ 5 തവണയും ഇന്ത്യ ജയിച്ചു! ഒരു കളി സമനിലയും.
____________________________________________________________________________
സച്ചിന്‍ മൂന്നാം ഇന്നിങ്ങ്സ് കളിച്ചത് 68 തവണ ദ്രാവിഡ് ആവട്ടെ 63 തവണ. സച്ചിന് സെഞ്ച്വറി 10. ദ്രാവിഡിനു 5.
____________________________________________________________________________
നിര്‍ണ്ണായക അവസരങ്ങളില്‍ തിളങ്ങാറില്ല, എന്നതാണ് സച്ചിനെതിരെ കേട്ട് മടുത്ത പ്രധാന ആരോപണം. സച്ചിന്‍ എല്ലാ നിര്‍ണ്ണായക അവസരങ്ങളിലും തിളങ്ങുന്നുണ്ടാവില്ല. എന്നാല്‍, സച്ചിന്‍ തിളങ്ങിയ നിര്‍ണ്ണായക അവസരങ്ങള്‍ ഞാന്‍ എണ്ണമിട്ടു നിരത്താം... ഒരു ദ്രവിടിണോ ലക്ഷ്മനിണോ സങ്കല്പ്പികാന്‍ പറ്റുന്നതില്‍ അധികം തവണ ഉണ്ടാവും അത്. അടുത്തിടെ നടന്നതില്‍ ചിലത് മാത്രം ഞാന്‍ ഇവിടെ പറയാം. ബാകിയുള്ളവ, എന്റെ വെബ്സൈറ്റില്‍ SACHIN ALWAYS FAILS IN PRESSURE SITUATIONS ? എന്ന പേജില്‍ കാണാം.
ഈ കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ സംഭവിച്ചതില്‍ ചിലത് മാത്രം ഞാന്‍ പറയാം.
ബംഗ്ലാദേശിനെതിരെ 2010 ജനുവരി ചിട്ടഗോന്ഗ് ടെസ്റ്റില്‍ ശിശുക്കള്‍ എന്നറിയപ്പെടുന്ന ബംഗ്ലാദേശ് നിരയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്സ് ചീട്ടുകൊട്ടാരം പോലെ തകരുന്നു. ഒറ്റയ്ക്ക് പൊരുതിയ സച്ചിന്റെ 105 ന്റെ ബലത്തില്‍ ഇന്ത്യ 243 റണ്‍സ് നേടി. പത്താമത്തെ വിക്കെറ്റ് പോവുമ്പോഴും സച്ചിന്‍ നോട്ട്ഔട്ട് ആയി നില്‍ക്കുന്നു. ഒന്നാം ഇന്നിങ്ങ്സില്‍ സച്ചിന്‍ നേടുന്ന സെഞ്ച്വറി എന്നത് ആര്‍ക്കും പ്രയോജനം ഇല്ലാത്തത എന്നാണല്ലോ വെപ്പ്. ഈ 'വെപ്പ്' സച്ചിന്‍ സെഞ്ച്വറി അടിക്കുമ്പോള്‍ മാത്രമേ ഉള്ളു എന്നതാണ് രസകരം. നിര്‍ണ്ണായക അവസരം അല്ലായിരുന്നോ അത്? അന്ന് സച്ചിന്‍ കളിചില്ലേ? നിര്‍ണ്ണായക അവസരത്തില്‍ കളിക്കുന്ന താങ്കളുടെ ബാറ്സ്മാന്‍ എന്തുകൊണ്ട് കളിച്ചില്ല?
സൌത്ത് ആഫ്രിക്കയ്ക്കെതിരെ ജന 2011 കേയ്പ്‌ടൌണ്‍ ടെസ്റ്റ്. ആദ്യ ഇന്നിങ്ങ്സില്‍ സൌത്ത് ആഫ്രിക 362 . അത് പിന്തുടര്‍ന്ന ഇന്ത്യ ദ്രാവിഡിന്റെ വിക്കെറ്റ് 5 റണ്‍സിനു നഷ്ടമാവുമ്പോള്‍ 28 നു 2 എന്ന അവസ്ഥയില്‍. സച്ചിന്‍ 146 എടുത്ത് ഔട്ട് ആവുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 341. നിര്‍ണ്ണായക അവസരം അല്ലായിരുന്നോ അത്? അന്ന് സച്ചിന്‍ കളിചില്ലേ? നിര്‍ണ്ണായക അവസരത്തില്‍ കളിക്കുന്ന താങ്കളുടെ ബാറ്സ്മാന്‍ എന്തുകൊണ്ട് കളിച്ചില്ല?
ഓസ്ട്രേലിയക്കെതിരെ 2010 ബംഗ്ലൂര്‍ ടെസ്റ്റ്. ആദ്യ ഇന്നിങ്ങ്സില്‍ ഓസ്ട്രേലിയ നേടിയത് 478 റണ്‍സ്. അത് പിന്തുടര്‍ന്ന ഇന്ത്യ ദ്രാവിഡിന്റെ വിക്കെറ്റ് 1 റണ്‍സിനു നഷ്ടമാവുമ്പോള്‍ 38 നു 2 എന്ന അവസ്ഥയില്‍. സച്ചിന്‍ 214 എടുത്ത് ഔട്ട് ആവുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 486. നിര്‍ണ്ണായക അവസരം അല്ലായിരുന്നോ അത്? അന്ന് സച്ചിന്‍ കളിചില്ലേ? നിര്‍ണ്ണായക അവസരത്തില്‍ കളിക്കുന്ന താങ്കളുടെ ബാറ്സ്മാന്‍ എന്തുകൊണ്ട് കളിച്ചില്ല?
ഓസീസിനെതിരെ അവസാനം നടന്ന സീരീസിലെ മൊഹാലി ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്സില്‍ സച്ചിന്‍ 98 അടിച്ചു. സെക്കന്റ് ഇന്നിങ്ങ്സില്‍ 38 നു ഔട്ട് ആയപ്പോള്‍ അന്ന് പറഞ്ഞു സച്ചിന്‍ ടീമിന് കൊള്ളാത്ത ആള്‍. മാധ്യമങ്ങള്‍ സച്ചിന്റെ നാലാം ഇന്നിങ്ങ്സ് പ്രകടനത്തിനെ പറഞ്ഞു ഇകഴ്താന്‍ മത്സരമായിരുന്നല്ലോ... ഇംഗ്ലണ്ട് ടെസ്റ്റില്‍ ദ്രാവിഡ് ഫസ്റ്റ് ഇന്നിങ്ങ്സില്‍ 103 അടിച്ചിട്ട്, സെക്കന്റ് ഇന്നിങ്ങ്സില്‍ 36 എടുത്ത് ഔട്ട് ആയപ്പോള്‍ രക്ഷകന്‍! അല്ലേ?
ശ്രീലങ്കയ്ക്കെതിരെ ജൂലൈ 2010 കോളോമ്പോ ടെസ്റ്റ്. ആദ്യ ഇന്നിങ്ങ്സില്‍ ശ്രീലങ്ക നേടിയത് 642. അത് പിന്തുടര്‍ന്ന ഇന്ത്യ ദ്രാവിഡിന്റെ വിക്കെറ്റ് 3 റണ്‍സിനു നഷ്ടമാവുമ്പോള്‍ 173 നു 3 എന്ന അവസ്ഥയില്‍. സച്ചിന്‍ 203 എടുത്ത് ഔട്ട് ആവുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 592. നിര്‍ണ്ണായക അവസരം അല്ലായിരുന്നോ അത്? അന്ന് സച്ചിന്‍ കളിചില്ലേ? നിര്‍ണ്ണായക അവസരത്തില്‍ കളിക്കുന്ന താങ്കളുടെ ബാറ്സ്മാന്‍ എന്തുകൊണ്ട് കളിച്ചില്ല?
ഇതല്ല, ഇനിയുമുണ്ട് ഒരുപാട്. ഇത് ഈ കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ സംഭവിച്ചതില്‍ ചിലത് മാത്രമാണ്.
____________________________________________________________________________
ഇനി സച്ചിന് കിട്ടുന്ന 'പ്രാധാന്യം'. അത് ഞന്‍ ഉടനെ തന്നെ ഒരു പോസ്റ്റ് ആയി ഇടുന്നുണ്ട്. എത്രയൊക്കെ കളിച്ചാലും നിര്‍ണ്ണായക അവസരത്തില്‍ തിളങ്ങിയാലും, ഒരൊറ്റ സീരീസില്‍ അല്പം മോശമായാല്‍, ടീമിന് കൊള്ളാത്ത ആള്‍, സ്വന്തം നേട്ടത്തിന് വേണ്ടി കളിക്കുന്ന ആള്‍, വേണ്ട സമയത്ത് കളികാത്ത ആള്‍ എന്നുള്ള വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്ന ആള്‍ തന്നെയല്ലേ, എബ്രഹാം സാറേ ഈ സച്ചിന്‍?
സമ്പൂര്‍ണ്ണ പരാജയം എന്ന് വിമര്‍ശകര്‍ വിളിച്ചു കൂവുന്ന കഴിഞ്ഞ സീരീസിലും, 2 ഇന്നിങ്ങ്സുകളില്‍ ഇന്ത്യന്‍ ടീമിന്റെ ടോപ് സ്കോരെര്‍ സച്ചിന്‍ ആയിരുന്നു എന്ന കാര്യം മറക്കരുത്.
സച്ചിന്‍റെ അവസാന 10 ഫോര്‍ത്ത് ഇന്നിങ്ങ്സ് സ്കോറുകള്‍ : 12, 49, 103*, 54, 38, 53*, 14*, 12, 56, 76 . എന്താണ് ഇതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം?
തന്റെ ലേഖനത്തിന്റെ അവസാന ഭാഗത്തായി പറയുന്ന കാര്യം ശ്രദ്ധേയമാണ്. 96 മുതല്‍ 2006 വരെ ലേഖകന്‍ ദ്രാവിടുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ആയിരുന്നത്രെ... ദ്രാവിഡിന്റെ ജീവചരിത്രം എഴുതുവാന്‍ വേണ്ടി! ദ്രാവിഡിന്റെ കുല മഹിമയും പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. അതായിരുന്നു ഉദ്ദേശം എങ്കില്‍ കുലമഹിമയെ പറ്റി ഒരു ലേഖനം ആവാമായിരുന്നു... ഇങ്ങനെ പിച്ചും പേയും എഴുതി പിടിപ്പിച് മലയാളത്തിലെ ഒരേയൊരു സ്പോര്‍ട്സ് മാസികയുടെ വിശ്വാസ്യത കളയണമായിരുന്നില്ല, മിസ്റ്റര്‍ എബ്രഹാം.
Posted: 22 -09 -2011. Update: 17-12-2011
സച്ചിന്റെ അവസാന 10 ഫോര്‍ത്ത് ഇന്നിങ്ങ്സ് സ്കോറുകള്‍ : 12, 49, 103*, 54, 38, 53*, 14*, 12, 56, 76 . എന്താണ് ഇതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം?
തന്റെ ലേഖനത്തിന്റെ അവസാന ഭാഗത്തായി പറയുന്ന കാര്യം ശ്രദ്ധേയമാണ്. 96 മുതല്‍ 2006 വരെ ലേഖകന്‍ ദ്രാവിടുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ആയിരുന്നത്രെ... ദ്രാവിഡിന്റെ ജീവചരിത്രം എഴുതുവാന്‍ വേണ്ടി! ദ്രാവിഡിന്റെ കുല മഹിമയും പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. അതായിരുന്നു ഉദ്ദേശം എങ്കില്‍ കുലമഹിമയെ പറ്റി ഒരു ലേഖനം ആവാമായിരുന്നു... ഇങ്ങനെ പിച്ചും പേയും എഴുതി പിടിപ്പിച് മലയാളത്തിലെ ഒരേയൊരു സ്പോര്‍ട്സ് മാസികയുടെ വിശ്വാസ്യത കളയണമായിരുന്നില്ല, മിസ്റ്റര്‍ എബ്രഹാം.
Posted: 22 -09 -2011. Update: 17-12-2011
10 comments:
മാതൃഭുമിയുടെ ലേഖനം ഒന്നും ഞാന്‍ വായിച്ചല്ല.. പക്ഷേ സച്ചിന്‍ എന്നാ കളിക്കാരനെ താഴ്ത്തി കെട്ടാന്‍ എല്ലാവരുമം ഒരുങ്ങി ഇറങ്ങിയെക്കുവ.. അല്പം നാള്‍ മുന്നേ സച്ചിന്‍ സെഞ്ച്വറി അടിക്ക്മ്പോ ഉള്ള വിമര്‍ശനത്തെ കുറിച്ച് ഞാന്‍ എഴുതിയ ഈ പോസ്റ്റ് നോക്കു....
http://manassilthonniyathu.blogspot.com/2011/04/blog-post_16.html
എത്ര ടെസ്റ്റില്‍ സചിന്‍ നോട്ടൌട്ടായി ഇന്ത്യ സമനില പിടിച്ചിട്ടുണ്ട്? ഒന്നറിയാന്‍ ചോദിച്ചതാ!
മുക്കുവാ... സമനില മതിയോ? ജയിക്കണ്ടേ?
മുക്കുവന് നോട്ട് ഔട്ട് ആയി നില്‍ക്കുന്നതാണ് അപ്പോള്‍ കാര്യം... അതിന് മാച്ച് അവസാനികുമ്പോള്‍ ക്രീസില്‍ നിന്ന കണക്കു നോക്കിയാല്‍ പോരല്ലോ... കാരണം, അതിപ്പോ മാച്ച് തീരുന്നതിനു തൊട്ടു മുന്പ് ഒരു വിക്കെറ്റ് പോയി ക്രീസില്‍ വന്നതും ആവാം... അപ്പോള്‍ കുറഞ്ഞത് 50 റണ്‍ എങ്കിലും എടുത്ത് നോട്ട് ഔട്ട് ആയി നില്‍ക്കുന്ന കണക്കു നോക്കാം... അതല്ലേ അതിന്റെ ശരി?
അങ്ങനെ നോക്കിയാല്‍,
സച്ചിന്‍ 4 തവണ - അതില്‍ 3 കളികള്‍ ഇന്ത്യ ജയിച്ചു. 1 എണ്ണം സമനില.
ദ്രാവിഡ് 5 തവണ - അതില്‍ 2 കളികള്‍ ഇന്ത്യ ജയിച്ചു 3 സമനില.
മുക്കുവന് സന്തോഷമായി കാണും... ദ്രാവിഡ് നോട്ട് ഔട്ട് ആയി നിന്ന് സച്ചിനെകാള്‍ 2 സമനില കൂടുതല്‍ പിടിച്ചിട്ടുണ്ട്. പക്ഷെ മുക്കുവാ, കളിക്കുന്നത് സമനിലയ്ക്ക് വേണ്ടിയല്ല; ജയിക്കാന്‍ വേണ്ടിയല്ലേ? അപ്പോള്‍ നോട്ട് ഔട്ട് ആയി നിന്ന് കളിച്ച് കൂടുതല്‍ കളികള്‍ ജയിപ്പിച്ചത് സച്ചിന്‍ ആണെന്ന് സമ്മതിച്ചല്ലോ?
മുക്കുവന്‍ എന്റെ മറ്റൊരു പോസ്റ്റില്‍ ഇട്ട കമന്റും അതിനുള്ള മറുപടിയും ഇപ്പൊ ഒന്നുകൂടെ വായിച്ച് ചിരിച്ചു...
hai hari excellent post once again.you just post your views to mathrubhumi sports directly.if they publish,it will be noticed by more people.dravid fans or others have an inferiority complex that dravid is far below than sachin they also know it is true.thats the reason why they use any opportunity the get.it is so silly.just look at the cricket just look at the game of cricket ,just look SACHIN no one is nearer.he is one and ony cricketer
who beyond the cricket.
i will also saysachin, dravid, laxman and saurav are ever great players in world cricket.The great INDIA is widely known as its diversity similarly in indian cricket we can see the beauty of diversity.DRAVID-- specialist in defence thats why he known as "the wall" laxman is so similar to dravid and he had played some great innings against ausies andf others they are unforgettable.once saurav is the master in off side and one of the great captains in india.I always says that sachin is the "beauty of cricket" no one can play as beautyful as sachin,no one can play as simple as sachin.his greatest abilty is consistency.once the comparisons bw sachin and lara,LARA has retired then with ponting and others.i think ponting has more problems with his form.still sachin is in the peak of cricket.his sportsman spirit and form is the true evidences.now all the young players all over world are competing with him.only one player can beat him thats SACHIN itself.we are proud to be lived in the era of SACHIN.we salute you little master.no one can wirte him off arguments are arguments only.he is the ever greatest batsman in the history of cricket.
മാഷെ, തോല്‍ക്കാന്‍ പൊകുന്ന കളിയെ മതിലു പണിത് സമനിലയാക്കുന്നവനാണു വന്മതില്‍... അതിലെനിക്കൊരു സശയവുമില്ലാാ...
സുഹൃത്തേ, മുക്കുവാ... കണ്ണടച്ച് ഇരുട്ടക്കാതെ... ആ എഴുതിയിരിക്കുന്നത് വായിച്ച് നോക്ക്...
ഏതൊരു കാണികളുടേയും ആഗ്രഹം കളി ജയിക്കണം എന്നാണു.. സന്തോഷങ്ങളേക്കാള്‍ കുടുതല്‍ നാള്‍ മനസ്സില്‍ നില്‍കുന്നത് സങ്കടങ്ങളാണെനാണെന്റെ വിശ്വാസം.. വലിയ തോവികള്‍ എന്റെ മനസില്‍ നിന്ന് മാറാന്‍ ഞാനേറെ പാടുപെടണം. അപ്പോള്‍ തോല്‍കാന്‍ പോകുന്ന ഒരു കളിയേ ജയിപ്പിച്ചാല്‍ അവന്‍ തേരാളി..ബെവന്‍ അവരാഗണത്തില്‍പെടുത്താം.. അതിനെ ഒരു സമനിലയിലാക്കാന്‍ ശ്രമിക്കുന്നവനാ വന്മതില്‍.. അതാണു ദ്രാവിഡ്. ഞാനൊരു പഠിഷു അല്ലാാ അപ്പോള്‍ കണക്കുകളും വശമില്ലാാ.. പക്ഷേ ഞാന്‍ കണ്ട കളികളില്‍ ദ്രാവിഡ് ഒറ്റയാനെപ്പോലെ തടഞ്ഞുനിര്‍ത്തി കളി സമനിലയിലാകിയത് എന്റോര്‍മയില്‍ നിന്ന് മാറാന്‍ കുറച്ച് കാലമെടുക്കും...
എന്തിനു ഓര്‍മ്മയില്‍ നിന്ന് മാറണം? അങ്ങനെയുള്ളവ മനസ്സില്‍ തന്നെ ഉണ്ടാവണം. ദ്രാവിഡ് കളി സമനിലയില്‍ ആക്കിയിട്ടുന്ടെങ്കില്‍ അത് ഞാന്‍ കണ്ടിടുന്ടെങ്കില്‍ ഞാനും മറക്കില്ല.
മുക്കുവന്‍ കണ്ട കളികള്‍ എന്ന് പറഞ്ഞല്ലോ... അവിടെയാണ് പ്രശ്നം. കുരുടന്‍ കണ്ട ആന എന്നും അതിനെ പറയാം. കണ്ട കളികളുടെ കുറവ് തന്നെയാണ് പ്രശ്നം.
ഓര്‍മയില്‍ നിന്ന് മറാത്ത, ദ്രാവിഡ് ഒറ്റയാനെപ്പോലെ തടഞ്ഞുനിര്‍ത്തിയ ആ അവസരങ്ങള്‍ ഇവിടെ പറയ്... അതാണ് ചെയ്യേണ്ടത്. ഹല്ലാതെ...
എന്താണ് മാഷെ ഈ തോല്‍കാന്‍ പോവുന്ന കളി? സച്ചിന്‍തെണ്ടുല്‍കര്‍ എന്ന മനുഷ്യന്‍ ഔട്ട് ആയതിനു ശേഷമുള്ള അവസ്ഥയാണ് ഇന്ത്യന്‍ ക്രിക്കെടിലെ തോല്‍ക്കാന്‍ പോവുന്ന അവസ്ഥ! അതാണ് താങ്കളെ പോലെയുള്ളവര്‍ മനസ്സിലാക്കാത്ത വസ്തുത!
സച്ചിന്‍ എല്ലാ നിര്‍ണ്ണായക അവസരങ്ങളിലും തിളങ്ങുന്നുണ്ടാവില്ല. എന്നാല്‍, സച്ചിന്‍ തിളങ്ങിയ നിര്‍ണ്ണായക അവസരങ്ങള്‍ ഞാന്‍ എണ്ണമിട്ടു നിരത്താം... ഒരു ദ്രവിടിണോ ലക്ഷ്മനിണോ സങ്കല്പ്പികാന്‍ പറ്റുന്നതില്‍ അധികം തവണ ഉണ്ടാവും അത്.
അതെല്ലാം എണ്ണമിട്ട് നിരത്തിയിട്ടില്ലേ പോസ്റ്റില്‍ ? അതൊക്കെ വെറും കണക്കുകള്‍ ആണോ മുക്കുവാ? അതൊക്കെ സന്ദര്‍ഭങ്ങള്‍ വിശദീകരിചിരിക്കുന്നതല്ലേ? എന്നിട്ടും ഇങ്ങനെ...? കഷ്ടം! എനിക്ക് ഇതേ പറയാനുള്ളൂ... കണ്ണടച്ച് ഇരുട്ടാക്കരുത്!
great work...njan oru sports journalist aanu...athilum upari sachine bahumanikkunna oral..ithil palakaryangalum enikkum puthiya arivaanu...
paranju thanathinu nanni...ithile kure karyangal face bukile open foruthil discussionu vachittundu..appolokke moonnam kida prathikaranangalaayirunnu enikku labhichathu thangalkkum angane avumennu karuthunnu..anyway my congrats...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ