മാർച്ച് 16, 2012

വിമര്‍ശകര്‍ പറയുന്ന സച്ചിന് മാത്രം പ്രയോജനപ്പെടുന്ന സെഞ്ച്വറികള്‍


സച്ചിന്‍ തെണ്ടുല്‍കര്‍ അന്‍പതാം സെഞ്ച്വറി നേടിയതിനു പിന്നാലെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന ഒരു പോളും, അതിലെ വിമര്‍ശകരുടെ അഭിപ്രായങ്ങളും ആണ് ഈ പോസ്ടിന് ആധാരം. അതേ അഭിപ്രായം ഉള്ള ഒട്ടനവധി പേരുണ്ടാവും എന്ന കാര്യം ഉറപ്പാണ്‌...

ടെസ്റ്റ്‌, ഏകദിന മത്സരങ്ങളില്‍ ഏറ്റവും അധികം സെഞ്ച്വറികള്‍ നേടിയ കളിക്കാരന്‍ ആണ് സച്ചിന്‍ തെണ്ടുല്‍കര്‍. എന്നാല്‍ ഈ സെഞ്ച്വറികളില്‍ എത്രയെണ്ണം ടീമിന് പ്രയോജനകരമായി തീര്‍ന്നു...?

ഇത് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ഉന്നയിക്കുന്ന ഒരു പ്രധാന ചോദ്യമാണ്... ചോദ്യം മാത്രമല്ല; ഒരു ഉത്തരവും അവര്‍ തന്നെ പറയാറുണ്ട്‌...

"ഒരെണ്ണം പോലുമില്ല. എന്ന് മാത്രമല്ല, സച്ചിന്‍ സെഞ്ച്വറി അടിച്ചാല്‍ ടീം തോല്‍ക്കും!"


ഇനി ഞാന്‍ നടത്തിയ ഒരു വിശകലനം...
----------------------------------------------------------

ഏകദിനങ്ങളില്‍ സച്ചിന്‍ നേടിയത് ആകെ 49 സെഞ്ച്വറികള്‍... അതില്‍ 33 എണ്ണം മാച്ച് വിന്നിംഗ് ആയിരുന്നു...

അതായത്, സച്ചിന്‍ നേടിയ 33 സെഞ്ച്വറികള്‍ ഇന്ത്യ ജയിക്കാന്‍ കാരണമായി...!

ഏകദിനങ്ങളില്‍ സച്ചിന് ശേഷം ഏറ്റവും അധികം സെഞ്ച്വറികള്‍ നേടിയത് റിക്കി പോണ്ടിങ്ങും സനത് ജയസുര്യയും ആണ്. പോണ്ടിങ്ങും ജയസുര്യയും യഥാക്രമം 30, 28 വീതം. അതായത് സച്ചിന്റെ മാച്ച് വിന്നിംഗ് സെഞ്ച്വറികളെകാള്‍ കുറവ് ആണ് തൊട്ടു പിന്നിലുള്ളവര്‍ ആകെ നേടിയ സെഞ്ച്വറികള്‍!

ടെസ്റ്റ്‌ മത്സരങ്ങളുടെ കാര്യമെടുത്താല്‍... സച്ചിന്‍ നേടിയത് ആകെ 51 സെഞ്ച്വറികള്‍. അതില്‍ 20 ഇന്ത്യ ജയിച്ച സന്ദര്‍ഭങ്ങളില്‍ ആയിരുന്നു...

ഇനി ഇതില്‍ പ്രസക്തമായ ഒരു കാര്യം, ഈ സെഞ്ച്വറികള്‍ അടിച്ച സന്ദര്‍ഭങ്ങള്‍ എങ്ങനെയുള്ളവ ആയിരുന്നു എന്നതാണ്...

ടെസ്റ്റ്‌ -
37 എണ്ണം ഫസ്റ്റ് ഇന്നിങ്ങ്സ്.
13 എണ്ണം സെക്കന്റ്‌ ഇന്നിങ്ങ്സ്.

ഏകദിനം-
32 എണ്ണം ഫസ്റ്റ് ഇന്നിങ്ങ്സ്.
17 എണ്ണം സെക്കന്റ്‌ ഇന്നിങ്ങ്സ്.


സച്ചിന്‍ സെഞ്ച്വറി നേടിയ 11 ടെസ്റ്റ്‌ മത്സരങ്ങളിലും, 14 ഏകദിന മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയുണ്ടായി... ഇതെങ്ങനെ സച്ചിന്റെ കുറ്റമാവും?

ശ്രീലങ്കന്‍ ക്യാപ്റ്റനും ടെസ്റ്റ്‌ റാങ്കില്‍ സച്ചിന്റെ തൊട്ടടുത്ത സ്ഥാനത് നില്‍ക്കുന്ന ആളുമായ സംഗക്കാരയുടെ വാക്കുകള്‍ കടമെടുത്താല്‍,

"India have not lost so many matches becoz of Tendulkar; they have lost because of poor team performances."

ഇന്നലെ നേടിയ അന്‍പതാം സെഞ്ച്വറിയും ഇതിനു ഒരു അപവാദമല്ല. എങ്കിലും, മറ്റു പലപ്പോഴും കിടിയതിനേക്കാള്‍ സപ്പോര്‍ട്ട് സച്ചിന് ഇന്നലത്തെ ഇന്നിങ്ങ്സ്നു ടീം അംഗങ്ങളില്‍ നിന്ന് കിട്ടി!

ഇന്നലെ ധോണി കളിച്ചത് പോലെ ഒരു ഇന്നിങ്ങ്സ്, ഇഷാന്ത് ശര്‍മ ലക്ഷ്മണിന്റെ കൂടെ കളിച്ച ഒരു ഇന്നിങ്ങ്സ്, ലാറ വാല്‍ഷിന്റെ കൂടെ കളിച്ച ഒരു ഇന്നിങ്ങ്സ് ഉണ്ടായിരുന്നു എങ്കില്‍ സച്ചിന്റെ പല സെഞ്ച്വറി കളും പാഴായി പോവില്ലായിരുന്നു..

1999 ചെന്നൈ ടെസ്റ്റും, 175 നേടിയ ഹൈടെരബാദ് ഏകദിനവും പലരും മറന്നു കഴിഞ്ഞു.

ലക്ഷ്മണും ദ്രാവിഡും നല്ല match saving ഇന്നിങ്ങ്സ്കള്‍ കളിച്ചിട്ടുണ്ട്... എന്നാല്‍ അത്രതന്നെ, അതിനേകാള്‍ അധികം ഇന്നിങ്ങ്സ്കള്‍ സച്ചിന്‍ കളിച്ചിട്ടുണ്ട്... പലപ്പോഴും സച്ചിന്റെ പരാജയം ആണ് മാധ്യമങ്ങള്‍ എടുത്തു കാട്ടുന്നു എന്ന് മാത്രം.

ഏറ്റവും നല്ല ഉദാഹരണം ഇന്നലത്തെ ഇന്ത്യന്‍ ഇന്നിങ്ങ്സ് ആണ്... അവിടെ so called രക്ഷകന്മാരുടെ പരാജയം എന്ത് കൊണ്ട് ആരും ശ്രദ്ധിച്ചില്ല? അവര്‍ ഈ വിധം പരാജയപ്പെട്ട ഒട്ടനവധി ഇന്നിങ്ങ്സുകള്‍ ഉണ്ട്... ക്രികിന്ഫോ വെബ്സൈറ്റ് സ്ടാട്സ് എടുത്തു നോക്കിയാല്‍ കാണാന്‍ സാധിക്കും.

വിമര്‍ശകരുടെ മറ്റൊരു വാദം സച്ചിന്റെ തൊണ്ണൂറുകളിലെ സമ്മര്‍ദ്ദം ആണ്... അതിനെ പറ്റി ഞാന്‍ ഈ ബ്ലോഗില്‍ തന്നെ ഒരു കമന്റ്‌ പണ്ട് ഇട്ടിരുന്നു...

സച്ചിന്‍ തൊണ്ണൂറുകളില്‍ ഏറ്റവും കൂടുതല്‍ തവണ ഔട്ട് ആയിട്ടുണ്ടെങ്കില്‍ അത് തൊണ്ണൂറില്‍ ഏറ്റവും അധികം തവണ എത്തിയത് കൊണ്ടാണ്! അല്ലേ?

തൊണ്ണൂറുകളില്‍ കുറച്ചു തവണ ഔട്ട് ആയ വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്ക്കു സെഞ്ച്വറി എന്തായാലും സച്ചിനേക്കാള്‍ കൂടുതല്‍ ഉണ്ടാവും...! അല്ലേ...? ശരിയല്ലേ...?

ഏതൊരു മനുഷ്യനും തൊണ്ണൂറുകള്‍ എത്തുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികം ആണ്... നാലാം ഇന്നിങ്ങ്സില്‍ സെഞ്ച്വറി പോരാ, സെക്കന്റ്‌ ഇന്നിങ്ങ്സില്‍ വേണ്ടത്ര സെഞ്ച്വറി ഇല്ല എന്ന് എല്ലാ മാധ്യമങ്ങളും ഒരു പോലെ വിശകലനം നടത്തുമ്പോള്‍ അത് കേള്‍ക്കുന്ന സച്ചിനും തോന്നാം സെഞ്ച്വറി ഇല്ലെങ്കില്‍ ആരും തന്റെ ശ്രമങ്ങള്‍ക്ക് വേണ്ടത്ര വില നല്‍കില്ല എന്ന്... അപ്പോള്‍ സ്വാഭാവികമായും സെഞ്ച്വറികള്‍ക്ക് വേണ്ടി ശ്രമിക്കും.

കഴിഞ്ഞ വര്ഷം കട്ടക്കില്‍ നടന്ന ഏകദിനത്തിലും സച്ചിന് സെഞ്ച്വറി നഷ്ടമായത് 4 റണ്‍സ് നു ആയിരുന്നു. ശ്രീലങ്കയുടെ 242 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയെ മുന്നോട്ടു നയിച്ച്‌ ജയത്തില്‍ എത്തിച്ചത് സച്ചിന്‍ ആയിരുന്നു. അന്ന്, ദിനേശ് കാര്‍ത്തിക് അവസാനം വന്നു ആളിക്കതിയതോടെ ആണ് സച്ചിന് 96* ഇല്‍ കളി അവസാനിപ്പിക്കേണ്ടി വന്നത്... സെക്കന്റ്‌ ഇന്നിങ്ങ്സില്‍ കളി ജയിപ്പിക്കാന്‍ നേടിയ സെഞ്ച്വറി ആയി അത് കണക്കാക്കില്ല... അല്ലേ?

വീരേന്ദര്‍ സെഹ്വാഗ് സെഞ്ച്വറി സിക്ക്സ് അടിച്ചാണ് എടുക്കുന്നത് എന്ന് പറയപ്പെടുന്നു... അത് അദ്ദേഹത്തിന് സമ്മര്‍ദം ഇല്ലാത്തതു കൊണ്ടോ... സെഞ്ച്വറി ആവശ്യമില്ലാത്തത് കൊണ്ടോ ആണെന്ന് കരുതുന്നതാണ് വിഡ്ഢിത്തം! ആ സമ്മര്‍ദ്ദത്തില്‍ നിന്ന് എളുപ്പം പുറത്തു കടക്കാന്‍ ഉള്ള വഴി മാത്രമാണ് അത്.
സെവാഗ്ന്റെ സ്വാഭാവികമായ ശൈലി ആണ് അത്... അതില്‍ നിന്നും വ്യതിചലിച്ചു കളിച്ചാല്‍ ആണ് അദ്ദേഹം പുറത്താവാന്‍ കൂടുതല്‍ സാധ്യത എന്ന് അദ്ദേഹത്തിന് അറിയാം.

അതിനു ഏറ്റവും വലിയ ഉദാഹരണവും ഇന്നലത്തെ കളി ആണ്... ഇന്ത്യയുടെ മുന്നില്‍ ആകെ ഉണ്ടായിരുന വഴി പരാജയം ഒഴിവാക്കുക എന്നതായിരുന്നു... എന്നിട്ടും എന്തുകൊണ്ട് സെവാഗിനു ക്ഷമാപൂര്‍വ്വം ഒരു ഇന്നിങ്ങ്സ് കളിക്കാന്‍ സാധിച്ചില്ല? സാഹചര്യം അനുസരിച്ച് ശൈലി മാറ്റാനുള്ള കഴിവോ... ഒന്നും രണ്ടും എടുത്തു സ്കോര്‍ ബോര്‍ഡ് സ്ഥിരമായി ചലിപ്പിക്കാനോ ഉള്ള കഴിവ് സെവാഗിനു കുറവാണ്. ടീം ജയിക്കണമെന്ന് യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ വെറുതേ ആളിക്കതിയിട്ടു എന്ത് കാര്യം?

5 തവണ സിക്സ് അടിച്ചു സെഞ്ച്വറി നേടിയിട്ടുള്ള ലോകത്തിലെ ഒരേയൊരു ബാറ്സ്മാന്‍ സച്ചിന്‍ റെണ്ടുല്കര്‍ മാത്രമാണ്. എന്ന വസ്തുത എത്രപേര്‍ക്ക് അറിയാം?

പിന്നൊന്ന് സച്ചിന്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത് കാരണം ആണ് കൂടുതല്‍ റണ്‍സ്, സെഞ്ച്വറി എന്നിവ സച്ചിന് വന്നത് എന്നതാണ്... റണ്‍സ് വിട്ടേക്കൂ... ഈ ഇരുപത്തൊന്നാം വര്‍ഷവും ടെസ്റ്റ്‌ റാങ്കിലും, കളിക്കുന്ന സമയത്ത് ഏകദിന റാങ്കിലും മുന്നില്‍ നില്‍ക്കുന്നത് സച്ചിന്‍ ആണ്... ഏറ്റവും വലിയ കാര്യം അദ്ദേഹത്തിന്‍റെ ബാറ്റിംഗ് average ആണ്... ഇത്രയും മത്സരങ്ങള്‍ കളിച്ചിട്ടും ഇത്രയും ഉയര്‍ന്ന ശരാശരി സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു...

ഇതേ വിഷയത്തില്‍ ഞാന്‍ മുന്‍പ് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു... ഇത്രയും കളിച്ചാല്‍ദ്രാവിഡും എടുക്കും റണ്‍സ്

സച്ചിന്‍ ആന്‍ഡ്‌ ക്രിടിക്സ് എന്ന സൈറ്റില്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്... സന്ദര്‍ശിക്കുക...

ഒരു വാല്‍ക്കഷ്ണം:

മറ്റു രണ്ടു പ്രധാന വിമര്‍ശനങ്ങള്‍-

1. സച്ചിന്‍ സ്വന്തം നേട്ടങ്ങള്‍ക്ക്‌ വേണ്ടി മാത്രമാണ് കളിക്കുന്നത്!

2. ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ സച്ചിന്‍ സമ്മര്‍ദ്ദത്തില്‍ പെട്ട് പരാജയപ്പെടുന്നു!

സ്വന്തം നേട്ടങ്ങള്‍ക്ക്‌ വേണ്ടി കളിക്കുന്ന ആള്‍ക്ക് എന്തിനാണ് ഹേ ടീമിന്റെ അവസ്ഥയെ കുറിച്ച് ആലോചിച്ചു വേവലാതി?






10 comments:

gopan m nair പറഞ്ഞു...

harii...
kalakkeedaaa.....ente temper thetunnu oronn kelkkumbo..!
:(

Vivek പറഞ്ഞു...

Often these people -critics- need something like this post to understand the reality. Nicely done, bro. Nice stats. :)

V Natarajan പറഞ്ഞു...

One fellow made a house after taking such pain and effort attending to its minute details. The house came up very well.On the house warming, every one appreciated it and its owner's effort and hard work.
But, tintumon was unhappy. he said"It will be to difficult to demolish this.."

He was a tendulkar critic!

mannunnu പറഞ്ഞു...

silly fu---ers....

ശ്രീ പറഞ്ഞു...

ആരൊക്കെ എത്രയൊക്കെ വിമര്‍ശിച്ചാലും സച്ചിന്‍ സച്ചിനല്ലാതാകുന്നില്ലല്ലോ.

കുറ്റം പറയാന്‍ വേണ്ടി മാത്രം കുറ്റം പറയുന്നവരെ വിട്ടേയ്ക്കൂ...
:)

കാഴ്ചകൾ പറഞ്ഞു...

കുറ്റം പറയാന്‍ മാത്രം ജനിച്ച കുറെ ആളുകളുണ്ട്. അവരെ വിട്ടേക്കു. (കഴിവുള്ളവരെ അംഗീകരിക്കുന്ന പതിവ്‌ നമ്മള്‍ മലയാളികള്‍ക്ക് ഇല്ലല്ലോ!)

പിപഠിഷു പറഞ്ഞു...

നന്ദി- ഗോപന്‍, വിവേക്, ചിറ്റ്, കെട്ടുങ്ങല്‍, ശ്രീ, കാഴ്ചകള്‍

സച്ചിനെ വെറുക്കുന്ന ഇവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് പേര്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്‌... അതുകൊണ്ട്, ആ തെറ്റിധാരണ മാറ്റാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. :)

Unknown പറഞ്ഞു...

സംഭവം കലക്കി!

mumsy-മുംസി പറഞ്ഞു...

സച്ചിന്റെ ഔന്നത്യവും കളിയോടുള്ള സമര്‍പ്പണവും ചോദ്യം ചെയ്യപ്പെടാനാവാത്തതു തന്നെ. പക്ഷേ, സ്വെഞ്ചറികള്‍ വേറെയേതൊരാളെ പോലെ സച്ചിനെയും ഭ്രമിപ്പിക്കുന്നുണ്ട്. അടുത്തകാലത്തായി അതിത്തിരി കൂടുതലുമാണ്‌. അതു കൊണ്ടാണ്‌ തൊണ്ണൂറുകളില്‍ അടുത്തിടെ നിരന്തരമായി പുറത്താകുന്നതും. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സച്ചിന്‍ അമ്പതാം സെഞ്ചുറി നേടി . സെഞ്ചുറി മാധ്യമങ്ങള്‍ കൊണ്ടാടി. സചിന്റെ ജോലി പക്ഷേ കഴിഞ്ഞിരുന്നോ? സച്ചിന്‍ ടീമിനു വേണ്ടി ഒരല്‍പ്പം മനസ്സുവെച്ച് കളിച്ച് (വാലറ്റക്കാരെ ഒളിപ്പിച്ച് ) ഒരു മുപ്പത് റണ്‍സു കൂടി നേടിയിരുന്നെങ്കില്‍ ഒരു ഇന്നിംഗിസ് തോല്‍വി ഒഴിവാക്കാമായിരുന്നു. കൂടാതെ റാങ്കിങ്ങില്‍ ഒരു പോയന്റും നഷ്ടപ്പെടുത്താതെ കഴിക്കാമായിരുന്നു. സച്ചിനായതു കൊണ്ട് ആരും അത് മിണ്ടിയില്ലെന്ന് മാത്രം !

Vikas Kunhimangalam പറഞ്ഞു...

കലക്കൻ...