ഇന്ന് ലോക ഊര്‍ജ്ജ സംരക്ഷണ ദിനം ആണോ...?? എനിക്കറിയില്ല...
ഊര്‍ജ്ജം എങ്ങനെ സംരക്ഷിക്കാം എന്ന് അനന്തപുരി നിവാസികളെ ഒരുകൂട്ടം ആളുകള്‍ പഠിപ്പിക്കുന്നത് കണ്ടു... അതുകൊണ്ട് ചോദിച്ചു പോയതാണ്.
ഓഫീസില്‍ നിന്ന് വരുന്ന വഴി ആണ്... വെള്ളയമ്പലം ആല്‍ത്തറ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ ഒരു ജാഥ! ഊര്‍ജ്ജ സംരക്ഷണം ആണ് വിഷയം. ഒരു 40 പേരുണ്ടാവും, 3 നിരകളില്‍ ആയി സൈക്കിള്‍ ചവിട്ടി വരുന്നു... പ്ലക്കാര്‍ഡും കൊടിയും എന്ന് വേണ്ട എന്തൊക്കെയോ സൈക്കിളില്‍ കെട്ടി വച്ചിട്ടുണ്ട്...
അതിനെന്താണ് അല്ലേ?
തീര്‍ന്നില്ല...
ഏറ്റവും മുന്നില്‍ ആയി ഒരു ജീപ്പ്! ഒരു 5 കിലോമീറ്റര്‍ സ്പീഡില്‍ മൈക്ക് വച്ച് അന്നൌന്‍സ് ചെയ്തു കൊണ്ട് പോവുന്നു... അതിനു ജനരെട്ടര്‍ ഇല്ലാതെ പറ്റില്ലല്ലോ...
സൈക്കിള്‍ ആ വണ്‍വേ റോഡില്‍ മൂന്നു നിരയായി പോവുന്നത് കൊണ്ട് ഒരു ചെറിയ സ്കൂട്ടി പോലും കടന്നു പോവില്ല... പിറകില്‍ ഒരു 10 -30 കാറുകള്‍... ബൈക്കുകള്‍... എല്ലാം ഫസ്റ്റ് ഗിയറില്‍... ബ്രേക്ക് ഇട്ടു ബ്രേക്ക് ഇട്ടു ബ്ലോക്കില്പെട്ടു നിരന്നു നീങ്ങുന്നു... ജാഥ തുടങ്ങിയിട്ട് അധിക നേരം ആയിട്ടില്ല. എവിടെ വരെ ഉണ്ടാവും എന്നും അറിയില്ല.
ഞാന്‍ വെള്ളയമ്പലം സ്ക്വയറില്‍ എത്തിയപ്പോള്‍ മനസ്സിലായി അവര്‍ തുടങ്ങിയത് അവിടെ നിന്നാണ് എന്ന്... ഞാന്‍ കഷ്ടിച്ച് ആ ബ്ലോക്കില്‍ നിന്ന് ഊരിപ്പോന്നു...
ഈ ജാഥ എവിടെ വരെ ഉണ്ടായിരുന്നു ആവോ?
എന്തായാലും ഊര്‍ജ്ജം സംരക്ഷിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞ ചെയ്തു ഇറങ്ങിയതാണെന്ന് ഉറപ്പ്...!
ഇനി വിഷയം ഊര്‍ജ്ജ സംരക്ഷണം തന്നെ ആയിരുന്നോ? ഇനി അല്ലെങ്കില്‍ എന്നെ കൊല്ലല്ലേ... എന്തായാലും സമരം ഒന്നും അല്ലല്ലോ... അത് തന്നെ ഭാഗ്യം...! അവര്‍ ഒരു നല്ല കാര്യത്തിനായി ആണ് ഇറങ്ങിയത്. ഫലമോ, നേരെ വിപരീതവും... അത് കൊണ്ട് എഴുതിപ്പോയതാണ്.
സെപ്റ്റംബർ 22, 2010
ഞങ്ങള്‍ ഊര്‍ജ്ജം സംരക്ഷിച്ചേ അടങ്ങൂ...!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 comments:
ഗെഡീ ..ഊര്‍ജ്ജം പ്രസംഗിക്കാനുള്ളതാണ്..സംരക്ഷിക്കനുള്ളതല്ലട്ടാ!യേത് ?!!... :)
അങ്ങിനെ ഏറെ ഊര്‍ജ്ജം അവര്‍ സംരക്ഷിച്ചു. വളരെ പ്രസക്തമായ കാര്യം.
മറ്റുള്ളവര്‍ പലതും ചെയ്യും. എന്നു കരുതി നാം ചെയ്യേണ്ട കാര്യങ്ങള്‍ മറക്കാന്‍ പാടില്ല. നമുക്ക് സ്വന്തം ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഊര്‍ജ്ജ സംരക്ഷണം നാം ചെയ്യണം. ഒരു ലൈറ്റെങ്കിലും ഓഫ് ചെയ്യാന്‍ കഴിയുന്നതോ, ഒരു യാത്ര വേണ്ടെന്ന് വെക്കുന്നതോ തന്നെ വളരെ വലിയ കാര്യമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ